അധികാനുകൂല്യത്തിന് പുതിയ നികുതി വരുന്നു

ശമ്പളവരുമാനക്കാര്‍ക്ക് തിരിച്ചടിയാവും

ന്യൂഡല്‍ഹി: ശമ്പള വരുമാനക്കാരുടെ കീശ ചോര്‍ത്തിയേക്കാവുന്ന മറ്റൊരു നികുതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നു. ശമ്പളത്തിനു പുറമെ കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആദായനികുതി ചുമത്താനാണ് നീക്കം.

താമസസൗകര്യം, യാത്ര, ജീവനക്കാരന്റെ കുടുംബക്ഷേമം തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ശമ്പളത്തിന്റെ ഭാഗമായി പരിഗണിച്ചാവും നികുതി ഈടാക്കുക. ഇത് സംബന്ധിച്ച കേന്ദ്രവിജ്ഞാപനം വൈകാതെ ഉണ്ടായേക്കും.

നേരത്തേ ഇത്തരം ആനുകൂല്യങ്ങള്‍ക്ക് അധികാദായ നികുതി (എഫ്.ബി.ടി.) എന്ന പേരില്‍ നികുതി ഈടാക്കിയിരുന്നു. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി ഇത് എടുത്തുകളഞ്ഞു. ഇതിനു പകരമാണ് മുഴുവന്‍ ആനുകൂല്യങ്ങളും ശമ്പളത്തിന്റെ ഭാഗമായിക്കണ്ട് നികുതി ചുമത്താന്‍ ആലോചന നടക്കുന്നത്. എഫ്.ബി.ടി. തൊഴിലുടമയില്‍നിന്നാണ് ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നികുതി ജീവനക്കാരന്‍തന്നെ നല്‍കേണ്ടിവരും.

ജീവനക്കാരന്റെ താമസസൗകര്യത്തിനുള്ള ചെലവ്, ഉപയോഗിക്കുന്ന വാഹനത്തിന്റെ ചെലവ്, ഡ്രൈവറുടെയും തൂപ്പുകാരന്റെയും തോട്ടക്കാരന്റെയുമൊക്കെ ശമ്പളം, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങിയവയെല്ലാം ഈ ‘നികുതിവല’യിലാകും. ഭക്ഷണത്തിനുള്ള അലവന്‍സ്, സമ്മാനങ്ങള്‍, വിനോദയാത്രയ്ക്കുള്ള ആനുകൂല്യം തുടങ്ങിയവയ്ക്കും നികുതി ചുമത്താനിടയുണ്ട്.

ആനുകൂല്യങ്ങളുടെ മൂല്യനിര്‍ണയം സംബന്ധിച്ച വിജ്ഞാപനം വരുന്നതേയുള്ളൂവെങ്കിലും ഇതിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

എഫ്.ബി.ടി. പ്രകാരവും ഇത്തരം ആനുകൂല്യങ്ങള്‍ ശമ്പളത്തിന്റെ ഭാഗമായി കണ്ടാണ് നികുതി ചുമത്തിയത്. എന്നാലവ തൊഴിലുടമയില്‍നിന്നാണ് പിരിച്ചിരുന്നത്.

ഡെപ്യൂട്ടേഷനിലല്ലാത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ മൂല്യനിര്‍ണയനിയമം തന്നെയാകും ബാധകമാവുക. എന്നാല്‍ ഡെപ്യൂട്ടേഷനിലുള്ളവര്‍ അധികാനുകൂല്യത്തിന് ആനുപാതികമായി ഉയര്‍ന്ന നികുതി നല്‍കേണ്ടിവരും.

ലിങ്ക് – മാതൃഭൂമി


മുറുകുന്ന ‘നികുതിവല’

തൊഴിലുടമ ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും നികുതി ഈടാക്കും. നേരത്തെ അധികാദായ നികുതി സമ്പ്രദായ (എഫ്.ബി.ടി.) പ്രകാരം തൊഴിലുടമയില്‍ നിന്നാണ് നികുതി ഈടാക്കിയത്. അതിന് പകരം, തങ്ങള്‍ക്ക്
ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ജീവനക്കാര്‍ നേരിട്ട് നികുതി നല്‍കേണ്ടി വരും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാവും

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )