കരിഞ്ചന്തയില്‍ മണല്‍ ടോക്കണ്‍; പരാതിക്കാരനു മര്‍ദനം

പന്തീരാങ്കാവ് (കോഴിക്കോട്): മണല്‍ അപേക്ഷാ ഫോം കിട്ടാനുള്ള ടോക്കണ്‍ കരിഞ്ചന്തയില്‍ പോകുന്നതിനെ കുറിച്ച്  പരാതി ഉന്നയിച്ച ആള്‍ അടക്കം മണല്‍ അപേക്ഷകരെ പഞ്ചായത്തു ഭരണ സമിതി അനുകൂലികള്‍ മര്‍ദിച്ചു. മൂന്നു പേരെ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി.

പെരുമണ്ണ പഞ്ചായത്ത് ഓഫിസ് വളപ്പിലായിരുന്നു സംഘട്ടനം. വെസ്റ്റ്ഹില്‍ സ്വദേശി രമേഷ് (48) കോട്ടൂളി സ്വദേശികളായ അനൂപ് (28), ബാബു (26) എന്നിവരാണ് ആശുപത്രിയില്‍.
നേരത്തെ ടോക്കണ്‍ ലഭിച്ചവര്‍ അതിരാവിലെ മുതല്‍ തന്നെ ക്യൂ നിന്നിരുന്നു. പത്തു മണിയോടെ മണല്‍ സംബന്ധമായ  കാര്യങ്ങള്‍ ഒന്നും നടക്കില്ലെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിഷേധവും ബഹളവുമായി.

ഉടനെ സംഘടിതരായി എത്തിയ പഞ്ചായത്ത് അനുകൂലികള്‍ മണല്‍ അപേക്ഷയ്ക്കെത്തിയവരെ വളഞ്ഞുവച്ച് മര്‍ദിക്കാന്‍ തുടങ്ങി. പൊലീസ് ഇതു നോക്കിനിന്നതിനു സാക്ഷിയായ ജനക്കൂട്ടം ക്ഷോഭിച്ചതോടെ അടിയേറ്റവശരായ മൂന്നു പേരെയും പൊലീസ് ജീപ്പില്‍ കയറ്റി. മണിക്കൂറുകളോളം ഇവരെ ജീപ്പില്‍ തന്നെ ഇരുത്തിയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്നു യുഡിഎഫ് ആരോപിച്ചു. തൊട്ടുപിന്നാലെ സിപിഎം പ്രവര്‍ത്തകരും പ്രകടനവുമായെത്തി. പൊലീസ് ഇടപെട്ട് സംഘട്ടനം ഒഴിവാക്കി.

പരുക്കേറ്റവരെ കയറ്റിയ ജീപ്പ് യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞതോടെ പൊലീസ് അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. വ്യാഴാഴ്ച  മണല്‍ അപേക്ഷാ ഫോം വാങ്ങാന്‍ പഞ്ചായത്ത് ഓഫിസില്‍ എത്തിയ രമേഷ്,  ഫോം കിട്ടാനുള്ള ടോക്കണ്‍ 400 രൂപയ്ക്ക് ഒരാളില്‍ നിന്നു വാങ്ങേണ്ടിവന്നതായി  അധികൃതരോട് പരാതിപ്പെട്ടിരുന്നു. 12 രൂപ വിലയുള്ള  ടോക്കണ്‍ 500 രൂപയ്ക്ക് വരെയാണ് കരിഞ്ചന്തയില്‍ വിറ്റത്. കരിഞ്ചന്തക്കാര്‍ ക്യൂവില്‍ നേരത്തെ സ്ഥാനം പിടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഫോം വാങ്ങാനെത്തിയ രമേഷിനെ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയതിന്റെ പേരില്‍ ചിലര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചിരുന്നു. ഇന്നലെ വീണ്ടുമെത്തിയപ്പോഴാണ് മര്‍ദനമേറ്റത്.

അപേക്ഷകര്‍ക്ക് സീനിയോറിറ്റി പ്രകാരം മണല്‍ നല്‍കാന്‍ ഏര്‍പ്പെടുത്തിയ സുതാര്യ സംവിധാനത്തെ തുരങ്കം വയ്ക്കാനും അക്രമം നടത്താനും ചിലര്‍ സംഘടിതമായി എത്തിയതാണ് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. പുരുഷോത്തമന്‍ പറഞ്ഞു.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )