റബ്ബര്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ – സത്യം എത്ര അകലെ?

മാര്‍ക്കറ്റ്‌ റിവ്യൂ: റബര്‍വിലയില്‍ കുതിച്ചുകയറ്റം

റബറിനു വില കുതിച്ചുകയറി. റബര്‍ ക്വിന്റലിന്‌ 800 രൂപയാണ്‌ വിലകൂടിയത്‌. കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാര്‍ റബര്‍ പിടിച്ചുവയ്‌ക്കാന്‍ തുടങ്ങിയതും ടയര്‍ കമ്പനികളുടെ ആവശ്യവുമാണ്‌ റബര്‍വില കുതിച്ചുകയറിയത്‌. രാജ്യാന്തര വിലയേക്കാള്‍ ആഭ്യന്തരവില ഉയര്‍ന്നത്‌ ടയര്‍ കമ്പനികളെ പരിഭ്രാന്തരാക്കി.

ടോക്കിയോ മാര്‍ക്കറ്റില്‍ റബര്‍ ആര്‍.എസ്‌.എസ്‌-നാല്‌ ക്വിന്റലിന്‌ 13700 രൂപയിലാണ്‌ വാരാന്ത്യം കൈമാറ്റം നടന്നത്‌. കൊച്ചിയില്‍ ടയര്‍കമ്പനികള്‍ ആര്‍.എസ്‌.എസ്‌-നാല്‌ വാരാന്ത്യം അത്യാവശ്യക്കാര്‍ 14100 ലാണ്‌ വാങ്ങിയത്‌. വില വീണ്ടും കൂടുമെന്നു കണ്ടാണ്‌ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി വാങ്ങിയത്‌. കൊച്ചിയില്‍ 1500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്കു വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 3000 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌ ക്വിന്റലിന്‌ 12900-13250. ആര്‍.എസ്‌.എസ്‌-നാല്‌ 13900. അവധി വ്യാപാരവില ആര്‍.എസ്‌.എസ്‌-നാല്‌ ജനുവരി 14230, ഫെബ്രുവരി 14450, മാര്‍ച്ച്‌ 14600, ഏപ്രില്‍ 14800.

റബ്ബര്‍വില വീണ്ടും റെക്കോഡിലേക്ക്‌

കോട്ടയം: ഒരുവര്‍ഷത്തിനുശേഷം റബ്ബര്‍വില വീണ്ടും റെക്കോഡിലേക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ കിലോയ്ക്ക് ഏഴര രൂപയാണ് വില വര്‍ധിച്ചത്. വ്യാഴാഴ്ച രാവിലെ 135 രൂപയ്ക്കാണ് കച്ചവടം തുടങ്ങിയത്. ഉച്ചയ്ക്ക് വില കഴിഞ്ഞവര്‍ഷത്തെ റെക്കോഡിലെത്തി-140.50 രൂപ. പിന്നീട് വില താഴ്ന്ന് 138.50 രൂപയിലെത്തുകയായിരുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ റബ്ബറിന് കിലോയ്ക്ക് 30 രൂപയാണ് വര്‍ധിച്ചത്. ചൈനയില്‍ ഇറക്കുമതിചെയ്യുന്ന റബ്ബറിന്റെ ചുങ്കം അധികൃതര്‍ കുറച്ചതോടെ വ്യവസായികള്‍ അന്താരാഷ്ട്രവിപണിയില്‍ റബ്ബര്‍ വാങ്ങാനെത്തി. ചൈന വന്‍തോതില്‍ റബ്ബര്‍ വാങ്ങിക്കൂട്ടിയതോടെ അന്താരാഷ്ട്രവിപണിയിലും വില കുതിച്ചുയരുകയാണ്. മൂന്നുദിവസം മുമ്പുവരെ അന്താരാഷ്ട്രവിപണിയില്‍ ആര്‍.എസ്.എസ്. രണ്ടിന് 126 രൂപയായിരുന്നു വിലയെങ്കില്‍, വ്യാഴാഴ്ച സിംഗപ്പുര്‍ വിപണിയില്‍ ഇത് 132.56 രൂപയായി.

ചൈന കയറ്റുമതിചെയ്യുന്ന ടയറുകള്‍ക്ക് ഈടാക്കുന്ന നികുതി അമേരിക്ക വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ്, ചൈന ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. 10 ശതമാനമായിരുന്ന നികുതി 35 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സാമ്പത്തികമാന്ദ്യത്തെ തരണം ചെയ്യുന്നതിനും ആഭ്യന്തര ടയര്‍കമ്പനികളെ സംരക്ഷിക്കുന്നതിനുമാണ് അമേരിക്ക ചൈനീസ് ടയറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ചുങ്കം വര്‍ധിപ്പിച്ചതെന്നാണ് സൂചന.

ആഭ്യന്തര ഉത്പാദനത്തില്‍ 6.5 ശതമാനം കുറവുണ്ടായതും ഉപയോഗത്തില്‍ 3.5 ശതമാനത്തിലേറെ വര്‍ധന വന്നതും വില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. രാജ്യാന്തരതലത്തിലെ പ്രമുഖ ഉത്പാദകരാജ്യങ്ങളില്‍ പ്രളയക്കെടുതിമൂലം ഉത്പാദനത്തില്‍ കുറവു വന്നിട്ടുണ്ട്. മലേഷ്യയില്‍ മാത്രം 25.5 ശതമാനത്തിലധികം ഉത്പാദനക്കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വില കിലോയ്ക്ക് 141 രൂപയിലെത്തിയെങ്കിലും ഡിസംബറിലെ വില കിലോയ്ക്ക് 60 രൂപയില്‍ താഴെയായിരുന്നു.

റബ്ബര്‍ബോര്‍ഡ്കണക്കനുസരിച്ച് ദിനംപ്രതി 3000 ടണ്‍ റബ്ബര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ 300 ടണ്ണില്‍ത്താഴെമാത്രമാണ് വിപണിയിലെത്തുന്നത്. വില വീണ്ടും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ചെറുകിട കച്ചവടക്കാരും കര്‍ഷകരും റബ്ബര്‍ സംഭരിച്ചുവെച്ചിരിക്കുന്നതും റബ്ബര്‍വില ഇനിയും വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതേ മാതൃഭൂമിയിലെ നെടുമങ്ങാട് വില 11000 – 12100 രൂപ(17-12-09) 11400 – 12600 രൂപ (18-12-09) പ്രതി ക്വിന്റല്‍ ആണ്. ഇത് ആരെ സഹായിക്കാന്‍? റബ്ബര്‍ ബോര്‍ഡ് ഈ വില അറിയുന്നില്ലെ?

അന്താരാഷ്ട്ര വിലയേക്കാള്‍ കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭിക്കുമ്പോള്‍ കര്‍ഷകര്‍ സ്റ്റോക്ക് പിടിച്ചുവെക്കില്ല. എന്നാല്‍ ഹാരിസണ്‍ എസ്റ്റേറ്റിനും, മലയാളം പ്ലാന്റേഷന്‍സിനും പിടിച്ചുവെയ്ക്കാന്‍ കഴിയുമായിരിക്കും. കാരണം അവ ഉല്പന്ന നിര്‍മ്മാതാക്കളുടെ തോട്ടം ആണ് എന്നതു തന്നെ.

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “റബ്ബര്‍ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ – സത്യം എത്ര അകലെ?

  1. റബ്ബര്‍ ബോര്‍ഡ് 2002 മുതല്‍ സ്ഥിതിവിവരക്കണക്കുകളില്‍ ഇല്ലാത്ത ഉല്പാദനം ഉയര്‍ത്തിക്കാട്ടിയതിന്റെയും എത്തിഫോണ്‍ എന്ന ഉത്തേജക ഔഷധ പ്രയോഗത്തിലൂടെ ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറക്കാം വിളവൊട്ടും കുറയാതെ എന്ന് പ്രചരിപ്പിച്ചും റയിന്‍ഗാര്‍ഡ് ചെയ്ത് ടാപ്പ് ചെയ്തും ആകെ ഉല്പാദനത്തില്‍ കുറവുണ്ടാക്കുകയാണ് ചെയ്തത്. ഉല്പാദന വര്‍ദ്ധനവിനായി ഗവേഷണ വിഭാഗം പ്രചരിപ്പിക്കുന്ന മാര്‍ഗങ്ങളെല്ലാം ദോഷമാണെന്ന് കാലം തെളിയിക്കും. ഒരു കര്‍ഷകനായ എനിക്ക് ഇതിന്റെയെല്ലാം ദോഷ വശങ്ങള്‍ മനസ്സിലാവുകയും റയില്‍ ഗാര്‍ഡ് ചെയ്യാതെയും, രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയും, ജൈവകൃഷി ചെയ്ത് മഗ്നീഷ്യം സല്‍ഫേറ്റ് മാത്രം നല്‍കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഉല്പാദനം ലഭിച്ചു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w