റബര്‍ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: റബര്‍ വിലയില്‍ കഴിഞ്ഞ എട്ടു മാസത്തില്‍ 105% വര്‍ധനയുണ്ടായെന്നും ആസിയാന്‍ കരാര്‍ ഇന്ത്യന്‍ റബര്‍ വിപണിയെ ബാധിക്കുമെന്ന ആശങ്ക അസ്ഥാനത്താണെന്നും വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി. ചെറുകിട കര്‍ഷകര്‍ക്കു മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പുനല്‍കുന്ന റബര്‍ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ബില്ല് കഴിഞ്ഞ മാസം ലോക്സഭ പാസാക്കിയിരുന്നു.

റബര്‍ ബോര്‍ഡില്‍ചെറുകിട കര്‍ഷകര്‍ക്കു വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കണമെന്നു കേരളത്തിലെ എംപിമാരും മറ്റും ഉന്നയിച്ച ആവശ്യം  നടപ്പാക്കുമെന്നു ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.

ചെറുകിട കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിത്തന്നെയാണ് ആസിയാന്‍ കരാറിന്റെ നെഗറ്റീവ് പട്ടികയില്‍ സ്വഭാവിക റബറിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റബര്‍ ബോര്‍ഡ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണു നടത്തുന്നതെന്നും ഇതു മറ്റു ബോര്‍ഡുകള്‍ക്കു മാതൃകയാണെന്നും ചര്‍ച്ചയില്‍ പി.ജെ. കുര്യന്‍ പറഞ്ഞു.  ചെറുകിട കര്‍ഷകരില്‍ നിന്നു നിലവാരം കുറഞ്ഞ റബര്‍ വാങ്ങുന്നതിന്റെ പേരില്‍ കച്ചവടക്കാര്‍ക്കെതിരെ നടപടി പാടില്ല. ചെറുകിട കച്ചവടക്കാരെ പരിശോധനയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം.

ആവശ്യമെങ്കില്‍ മാത്രം റബറിനു താങ്ങുവില പ്രഖ്യാപിക്കുമെന്ന ഭേദഗതി പാടില്ല. ന്യായമായ വിലയില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കണം. റബര്‍ കൃഷി ചെയ്ത് ആദ്യ ഏഴു വര്‍ഷം കര്‍ഷകനു വരുമാനമില്ല. ഈ സ്ഥിതിയില്‍ സബ്സിഡി ഉദാരമാക്കുന്നതു പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നു കുര്യന്‍ ആവശ്യപ്പെട്ടു. ഏഴു വര്‍ഷം വരെയെന്നല്ല, വരുമാനം
ലഭിച്ചുതുടങ്ങുന്നതുവരെയാവണം ഉദാര സബ്സിഡിയെന്നു പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

ബില്‍ പാര്‍ലമെന്ററി സ്ഥിരം സമിതിക്കു വിടാതിരുന്ന നടപടി ശരിയല്ലെന്നു പി.ആര്‍. രാജന്‍ കുറ്റപ്പെടുത്തി. ആസിയാന്‍ കരാര്‍ റബര്‍ മേഖലയ്ക്കു തിരിച്ചടിയാവും. ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കുന്നതു കര്‍ഷകര്‍ക്കു ദോഷമാകും. റബര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാരിന്റെ മൂന്നു പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുന്നതു ജനാധിപത്യപരമായ നടപടിയല്ലെന്നും രാജന്‍ പറഞ്ഞു.
ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under തരംതിരിക്കാത്ത

One response to “റബര്‍ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

  1. 98.5 % ഇറക്കുമതി o % തീരുവയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ആസിയാന്‍ കരാറിനോ, തീരുവ വര്‍ദ്ധനവിനോ, നെഗറ്റീവ് ലിസ്റ്റിനോ എന്താണ് പ്രാധാന്യം ഉള്ളത്? റബ്ബര്‍ ബോര്‍ഡ് ഗ്രേഡിംഗിന്റെ കാര്യത്തില്‍ മനോരമയുടെ വ്യാപാരിവിലയും, മാതൃഭൂമിയുടെ നെടുമങ്ങട് വിലയും വഴി ഇടനിലക്കാരെ സഹായിക്കുകയല്ലെ ചെയ്യുന്നത്? പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് മിസ്സിംഗിലൂടെ ഉള്ളസ്റ്റോക്ക് കാലാകാലങ്ങളില്‍ ഉയര്‍ത്തിയും താഴ്ത്തിയും കാട്ടി വിലയിടിക്കാന്‍ കൂട്ടു നില്‍ക്കുകയല്ലെ ചെയ്യുന്നത്? ഒരുലക്ഷത്തി എണ്‍പതിനായിരത്തിന് മുകളില്‍ മാസാവസാന സ്റ്റോക്കുള്ളപ്പോള്‍ റബ്ബര്‍ ബോര്‍ഡ് ഈ വര്‍ഷത്തെ ഉല്പാദനം കുറച്ച് കാട്ടി ഉല്പാദനക്കുറവിന്റെ പേര് പറഞ്ഞ് അമിതമായ ഇറക്കുമതി നടത്തി അന്താരാഷ്ട്ര വില ഉയരാന്‍ കാരണം സൃഷ്ടിക്കകയല്ലെ ചെയ്തത്? ആസിയാന്‍ കരാര്‍ റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ തകര്‍ക്കില്ല എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? 2009-10 ലെ റബ്ബറിന്റെ ആഭ്യന്തര വിപണിയിലെ വില വര്‍ദ്ധനവ് ആസിയാന്‍ കരാറിനെ ന്യായീകരിക്കാന്‍ വേണ്ടിയല്ലെ?
    Historically data shows that India imports 99% of its imports under the duty free quota.
    Duty-free imports against the advance license scheme is permitted for re-export and rules mandate that only 44 kg of natural rubber can be imported against 100 kg of exports.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w