സ്വകാര്യ ആസ്‌പത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആസ്‌പത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ്‌ സെന്ററുകള്‍, എക്‌സ്‌-റേ യൂണിറ്റുകള്‍, ബന്ധപ്പെട്ട മറ്റ്‌ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക്‌ നല്‍കേണ്ട കുറഞ്ഞ വേതന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഒമ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ അവസാനമായി മിനിമം വേതനം പുതുക്കി നിശ്ചയിച്ചിരുന്നത്‌ എന്ന്‌ തൊഴില്‍മന്ത്രി പി.കെ. ഗുരുദാസന്‍ അറിയിച്ചു.

വേതന പരിഷ്‌കരണത്തിന്‌ 2009 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ട്‌.

5610-115-6185-125-6810 ആണ്‌ ഉയര്‍ന്ന ശമ്പളസെ്‌കയില്‍. 4335-90-4785-100-5285 ഏറ്റവും കുറഞ്ഞ ശമ്പള സെ്‌കയിലും. എക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ പ്രസിദ്ധീകരിക്കുന്ന 1998-99-100 എന്ന പുതിയ ഉപഭോക്‌തൃ വില സൂചികയിലെ 130 പോയിന്റിന്‌ മേലെ ഓരോ പോയിന്റിനും പ്രതിമാസം 26 രൂപ 65 പൈസ നിരക്കിലാണ്‌ ക്ഷാമബത്ത. ഓരോ അഞ്ചുവര്‍ഷത്തെ സേവന കാലയളവിനും ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ്‌ വീതം സര്‍വീസ്‌ വെയിറ്റേജും നല്‍കണം.

ആസ്‌പത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും നഴ്‌സിങ്‌ സൂപ്രണ്ട്‌, നഴ്‌സ്‌, നഴ്‌സിങ്‌ അസിസ്റ്റന്റ്‌, ഫിസിയോതെറാപ്പിസ്റ്റ്‌, മേട്രന്‍, ഫാര്‍മസിസ്റ്റ്‌, സ്റ്റോര്‍ കീപ്പര്‍, റേഡിയോഗ്രാഫര്‍, സ്‌കാനിങ്‌ ടെക്‌നീഷ്യന്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ഓപ്‌ടിക്കല്‍ ഫിറ്റര്‍, ബ്ലഡ്‌ബാങ്ക്‌ ടെക്‌നീഷ്യന്‍, ഡെന്റല്‍ മെക്കാനിക്ക്‌, അനിസ്‌തേഷ്യാ ടെക്‌നീഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റ്‌ എന്നിവര്‍ക്കും എല്ലാ ഓഫീസ്‌ ജീവനക്കാര്‍ക്കും മിനിമം വേജസ്‌ പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭിക്കും.

പുതുക്കിയ നിരക്കനുസരിച്ച്‌ 5054 രൂപയാണ്‌ തുടക്കത്തിലുള്ളവര്‍ക്ക്‌ (സര്‍വീസ്‌ വെയിറ്റേജും ഇന്‍ക്രിമെന്റും കണക്കാക്കാതെ) പ്രൈമറി വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ ശമ്പളം. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അധിക അലവന്‍സും അടക്കം 9945 രൂപയാണ്‌ (സര്‍വീസ്‌ വെയിറ്റേജ്‌ കണക്കാക്കാതെയുള്ള) പരമാവധി ശമ്പളം. പരിഷ്‌കരണം മൂലം പ്രതിമാസം 1273 രൂപ മുതല്‍ 3646 രൂപ വരെ ശമ്പള വര്‍ധനവ്‌ ലഭിക്കും.

വിഭാഗം, നിലവിലുള്ള ശമ്പള സെ്‌കയില്‍, പരിഷ്‌കരിച്ച ശമ്പള സെ്‌കയില്‍ എന്ന ക്രമത്തില്‍ ചുവടെ:

ഭാഗം 1-ഓഫീസ്‌, പൊതുവിഭാഗം:

ഗ്രൂപ്പ്‌എ: 1505-40-1905, 5310-110-5860-120-6460.

ഗ്രൂപ്പ്‌ ബി: 1340-40-1740, ബി(1): 5085-105-5610-115-6185, ബി(2): 4895-100-5395-110-5945. ഗ്രൂപ്പ്‌ സി: 1090-30-1390, 4750-95-5225-105-5750. ഗ്രൂപ്പ്‌ ഡി: 985-30-1285, 4605-95-5080-105-5605. ഗ്രൂപ്പ്‌ ഇ: 860-20-1060, 4440-90-4890-100-5390. ഗ്രൂപ്പ്‌ എഫ്‌: 784-20-985, 4335-90-4785-100-5285.

.ഭാഗം 2-മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗം:

ഗ്രൂപ്പ്‌എ: 1725-50-2225, 5610-115-6185-125-6810. ഗ്രൂപ്പ്‌ ബി: 1505-40-1905, 5310-110-5860-120-6460. ഗ്രൂപ്പ്‌ സി: 1350-40-1750, 5100-105-5625-115-6200. ഗ്രൂപ്പ്‌ഡി: 1305-30-1605, 5040-105-5565-115-6140. ഗ്രൂപ്പ്‌ ഇ: 1105-30-1405, 4770-100-5270-105-5795. ഗ്രൂപ്പ്‌ എഫ്‌: 1000-20-1200, 4630-95-5105-105-5630.ഗ്രൂപ്പ്‌ ജി: 825-20-1025, 4390-90-4840-100-5340.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w