18 വയസ്സു വരെയുള്ളവര്‍ക്ക്‌ സൗജന്യ ചികിത്സ

തിരുവനന്തപുരം: 18 വയസ്സു വരെയുള്ള വര്‍ക്ക്‌ പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കുന്നതുള്‍പ്പെടെ സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ വേണ്ടി ജനവരി ഒന്നു മുതല്‍ മൂന്നു ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി പി. കെ. ശ്രീമതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശ്രീ ചിത്ര, ആര്‍. സി. സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ഗവ: മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ശസ്‌ത്രക്രിയയ്‌ക്കും ഡയാലിസിസിനും വിധേയരാവുന്ന ജനറല്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസ്സിന്‌ താഴെയുള്ള രോഗികള്‍ക്ക്‌ പൂര്‍ണമായും സൗജന്യ ചികിത്സ നല്‍കുമെന്ന്‌ മന്ത്രി ശ്രീമതി അറിയിച്ചു. ഗവ: മെഡിക്കല്‍ കോളേജുകളില്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ടെങ്കിലും ശസ്‌ത്രക്രിയയ്‌ക്കും മറ്റുമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന്‌ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്‌. സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കഴിഞ്ഞ കൊല്ലം മുതല്‍ 18 വയസ്സു വരെയുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക്‌ സംസ്ഥാനത്ത്‌ സൗജന്യ ചികിത്സ നടപ്പാക്കി വരുന്നുണ്ട്‌. 850 കുട്ടികള്‍ക്കായി 2.05 കോടി രൂപ നല്‍കി ക്കഴിഞ്ഞു. ഈ പദ്ധതി കൂടുതല്‍ വിപുലമാക്കാനാണ്‌ തീരുമാനം.

ശാരീരികവും മാനസികവുമായ വൈകല്യങ്ങളാല്‍ ശയ്യാവലംബികളായ രോഗികളെ പരിചരിക്കുന്ന ബി. പി. എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ സഹായമായി ‘ആശ്വാസ കിരണം’ എന്ന പദ്ധതിക്ക്‌ ജനവരി ഒന്നിന്‌ തുടക്കം കുറിക്കും. രോഗികളെ പരിചരിക്കുന്നവര്‍ക്ക്‌ മറ്റ്‌ തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സ്ഥിതി കണക്കിലെടുത്ത്‌ പ്രതിമാസം 250 രൂപ ധനസഹായം നല്‍കുന്നതാണ്‌ പദ്ധതി. ഏകദേശം 30000 പേര്‍ ശയ്യാവലംബികളാണെന്ന്‌ കണക്കാക്കുന്നു. രോഗിക്ക്‌ ലഭിക്കുന്ന പെന്‍ഷന്‌ പുറമെയാണ്‌ ഈ സഹായം. കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക്‌ ഉള്‍പ്പെടെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന്‌ മന്ത്രി ശ്രീമതി വ്യക്തമാക്കി.

പട്ടിക ജാതി, വിഭാഗങ്ങളില്‍ പെട്ട അവിവാഹിതകളായ അമ്മമാരെ സംരക്ഷിക്കുന്നതിന്‌ പ്രതിമാസം 250 രൂപ സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌. വയനാട്ടിലാണ്‌ ഇത്തരത്തിലുള്ള അമ്മമാര്‍ കൂടുതലുള്ളത്‌. വയനാട്ടില്‍ ഇത്തരം 450 പേരുണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ മന്ത്രി അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്കുള്ള പണം ആസ്‌പത്രിസൂപ്രണ്ട്‌ വഴിയായിരിക്കും വിതരണം ചെയ്യുക.

ആരോഗ്യ സെക്രട്ടറി ഉഷാ ടൈറ്റസ്‌, സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ എലിസബത്ത്‌ റൊസാരിയോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w