ദുബായ് കടക്കെണി പാശ്ചാത്യ മാധ്യമസൃഷ്ടി

ദുബായും ടീകോം കമ്പനിയും കടക്കെണിയിലാണെന്ന മട്ടില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ആറുലക്ഷത്തോളം മലയാളികള്‍ ഇപ്പോഴും ദുബായില്‍ ജോലിചെയ്യുന്നുവെന്നും ഇവരെ കേന്ദ്രീകരിച്ച് 50 ലക്ഷത്തോളം ആളുകള്‍ നാട്ടിലുണ്ട് എന്നും ഒാര്‍ക്കാതെയാണു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ദുബായുടെ കടം എന്നു പറയുന്നതിനെക്കാള്‍ കൂടുതല്‍ തുക (10,000 കോടി യുഎസ് ഡോളര്‍) കഴിഞ്ഞ പത്തുവര്‍ഷമായി ദുബായില്‍ നിന്നു കേരളത്തിനു പ്രവാസി നിക്ഷേപമായി ലഭിച്ചുവെന്ന് അദ്ദേഹം മറന്നുപോകുന്നു.

സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് എന്നും പത്രവാര്‍ത്തകളില്‍ നിറയുന്ന ടീകോം, ദുബായ് ഹോള്‍ഡിങ്സിന്റെ

പത്തു സഹോദര സ്ഥാപനങ്ങളില്‍ ഒന്നു മാത്രമാണ്. ടീകോം ഒരേസമയമാണു മാള്‍ട്ടയിലും കൊച്ചിയിലും രണ്ടു പ്രോജക്ടുകള്‍ തുടങ്ങിയത്. മാള്‍ട്ടയിലെ ടീകോം പ്രോജക്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കൊച്ചി തുടങ്ങിയേടത്തു തന്നെ. ദുബായ് ഡിപി വേള്‍ഡിന്റെ പദ്ധതിയായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണം സമയബന്ധിതമായി പുരോഗമിക്കുകയാണ്.

മുഖ്യമന്ത്രി പറയുന്നതുപോലെ ദുബായ് കടക്കെണിയിലായിരുന്നുവെങ്കില്‍ വല്ലാര്‍പാടം പദ്ധതിയും പാതിവഴിയില്‍ മുടങ്ങിയേനെ. വല്ലാര്‍പാടത്തെക്കാള്‍ എത്രയോ ചെറിയ മുടക്കുമുതലാണു സ്മാര്‍ട് സിറ്റിക്കു വേണ്ടിവരുന്നത്. കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയിലെ 12% ഫ്രീഹോള്‍ഡ് എന്ന നിബന്ധനയില്‍ കുറവു വരുത്തിയാല്‍

ഒരു നിക്ഷേപകനും ഇൌ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവരികയുമില്ല.

യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിക്ഷേപങ്ങളുള്ള ദുബായ് വേള്‍ഡിന്റെയും ഡിപി വേള്‍ഡിന്റെയും ആസ്തി 15,000 കോടി യുഎസ് ഡോളറാണ്. ഇതേ കമ്പനിയുടെ വായ്പ 8000 കോടി ഡോളറും. വായ്പ ഇനത്തില്‍ ഡിസംബര്‍ പതിനാലാം തീയതി ദുബായ് വേള്‍ഡ് തിരിച്ചടയ്ക്കേണ്ട 340 കോടി ഡോളറിന്റെ വായ്പയ്ക്കു സാവകാശം ചോദിച്ചുവെന്ന സര്‍വസാധാരണമായ കാര്യമാണ് ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തെ എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികള്‍ പ്രവര്‍ത്തന ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വായ്പ തിരിച്ചടയ്ക്കുന്നതു പുനഃക്രമീകരിക്കാറുണ്ട്. അതിന്റെ അര്‍ഥം ഇൌ കമ്പനിയുടെ ഉടമസ്ഥതയുള്ള ഇന്ത്യന്‍ ഗവണ്‍മെന്റ് ‘പാപ്പരായി എന്നല്ല. അതുപോലെ ദുബായ് വേള്‍ഡ് എന്ന കമ്പനിയും അവരുടെ വായ്പ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ടു ദുബായ് ഗവണ്‍മെന്റ് പാപ്പരായി എന്നര്‍ഥമില്ല.

ദുബായിലെ ഇപ്പോഴത്തെ ഇൌ ‘പ്രതിസന്ധി പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അറുപതുകളുടെ തുടക്കത്തില്‍ ഇങ്ങനെയൊരു ആസൂത്രിത നീക്കം ബെയ്റൂട്ടിനെതിരെയും ഉണ്ടായിട്ടുണ്ട്.

ദൈനംദിന ജീവിതത്തിനും ജോലിക്കും വിനോദത്തിനും ഏറ്റവും യോജിച്ച നഗരമായ ദുബായിലേക്ക് യൂറോപ്പില്‍ നിന്ന് ബാങ്കിങ് സാമ്പത്തികമേഖല ഉള്‍പ്പെടെ അനേകം വാണിജ്യ സ്ഥാപനങ്ങള്‍  പറിച്ചുമാറ്റപ്പെടുന്നു എന്നതായിരിക്കണം ഇങ്ങനെയൊരു കുപ്രചാരണത്തിനു പാശ്ചാത്യ മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.
ലോകോത്തരമായ അടിസ്ഥാന സൌകര്യങ്ങളോടു കൂടി ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആഫ്രിക്ക, മിഡില്‍ ഇൌസ്റ്റ് എന്നിവയുടെ മുഖ്യ വ്യാപാരകേന്ദ്രമായിത്തീര്‍ന്ന ഇൌ നഗരം ഡിഐഎഫ്സിയുടെ (ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് സെന്റര്‍) സ്ഥാപനത്തോടെ മുഖ്യ നിക്ഷേപകേന്ദ്രം കൂടിയായി വികസിച്ചു.

ലോകമാസകലം ഉണ്ടായ സാമ്പത്തിക മാന്ദ്യം ദുബായിലും ബാധിച്ചിട്ടുണ്ട്. അല്ലാതെ ദുബായ്ക്കു മാത്രമായി ഒരു മാന്ദ്യമില്ല. 2011ലോ 12ലോ ഇൌ മാന്ദ്യത്തില്‍ നിന്നു ലോകം കരകയറുമ്പോള്‍ ലോകോത്തരമായ അടിസ്ഥാന സൌകര്യങ്ങളാല്‍ സമ്പന്നമായ ദുബായ് തന്നെയാകും ഏറ്റവും അധികം നേട്ടങ്ങള്‍ കൊയ്യുന്നത്.
സന്തോഷ് ജോസഫ് കരിമറ്റം,

സിഇഒ, പ്രസിഡന്റ്, പേള്‍ ഗ്രൂപ്പ്, ദുബായ്

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w