വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മഹാരാഷ്ട്രയില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാളെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം സാഹസികമായ നീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ വച്ച് അറസ്റ്റ് ചെയ്തു.
കണ്ണമ്മൂല ‘ഗയ’യില്‍ പ്രമുഖ സോഫ്ട്വെയര്‍ വ്യവസായി പ്രിയദാസ് ജി. മംഗലത്തിന്റെ ഭാര്യ ജെസിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘത്തിലെ രാഹുല്‍ എന്ന വികാസ് ഗോപിനാഥ് ചൌഹാന്‍ (23) ആണ് അറസ്റ്റിലായത്. പൂനെയ്ക്ക് സമീപം അഹമ്മദ് നഗര്‍ ജില്ലയിലെ അശോക് നഗറില്‍ നിന്നാണ് ചൌഹാനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയത് ഇതേ സംഘമാണെന്ന് ചൌഹാന്റെ അറസ്റ്റോടെ വ്യക്തമായി. ആസൂത്രിതമായി വന്‍ കൊള്ള നടത്തുന്ന സംഘമാണിത്.
തിങ്കളാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത ചൌഹാനെ ഇന്നലെ അഹമ്മദ് നഗര്‍ ജുഡിഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കേരള പൊലീസിന് വിട്ടുകൊടുത്തുകൊണ്ട് കോടതി ഉത്തരവിട്ടു. പ്രതിയുമായി അന്വേഷണസംഘം ഇന്ന് പൂനെയില്‍ നിന്ന് തിരിക്കും. ശനിയാഴ്ചയോടെ ഇവിടെ എത്തുമെന്നാണ് കരുതുന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under മോഷണം, വാര്‍ത്ത

One response to “വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: മഹാരാഷ്ട്രയില്‍ ഒരാള്‍ പിടിയില്‍

  1. ഇത്തരം വാർത്തകൾ ഇന്ന് ഒരു സ്ഥിരം സംഭവമല്ലെ മാഷെ.എന്തൊക്കെയായാലും കള്ളന്മാർ പുതിയതായി വന്നു കൊണ്ടിരിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )