എസ്എംഎസ് അയക്കൂ; സീറ്റ് ബുക്ക് ചെയ്യാം

തിരു: 11 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകര്‍ക്കായി വിപുലമായ സൌകര്യം. പണമടച്ച് പാസ് വാങ്ങിയവര്‍ക്ക് ഇഷ്ടസിനിമ കാണാന്‍ സീറ്റ് കിട്ടിയില്ലെന്ന പരാതി പരിഹരിക്കാന്‍ നൂതന എസ്എംഎസ് സംവിധാനമാണ് സംഘാടകര്‍ ഒരുക്കിയത്. ഇന്റര്‍നെറ്റ് സൌകര്യമില്ലാത്തവര്‍ക്കും ദൂരെ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുമാണ് ഈ സംവിധാനം ഏറെ പ്രയോജനപ്രദം. മേളയുടെ തലേദിവസമായ പത്തിന് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രതിനിധികളുടെയും മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ബുക്കിങ്ങിനുള്ള സന്ദേശം എത്തും. അതില്‍ നിര്‍ദേശിക്കുന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാം. സീറ്റ് ലഭ്യമാണെങ്കില്‍ ബുക്ക് ചെയ്ത ഉടന്‍ കഫര്‍മേഷന്‍ സന്ദേശം തിരികെ കിട്ടും. ബാര്‍കോഡും കോഡ് സെന്‍സേഴ്സ് സാങ്കേതികവിദ്യയുമാണ് ഇതിന് ഉപയോഗിക്കുന്നത്. ടെക്നോപാര്‍ക്കിലെ അസിനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് എസ്എംഎസ് ബുക്കിങ്ങിന് സാങ്കേതികസഹായം നല്‍കുന്നത്. ഒരു സെക്കന്‍ഡില്‍ 25 എസ്എംഎസ് വരെ സ്വീകരിക്കാന്‍ ഈ സാങ്കേതികവിദ്യ വഴി കഴിയുമെന്നതും പ്രത്യേകതയാണ്. ബാല്‍ക്കണി സീറ്റിലേക്ക് മാത്രമായിരിക്കും എസ്എംഎസ് ബുക്കിങ്. ഒരു പ്രതിനിധിക്ക് ഒരു സീറ്റ് മാത്രമേ ബുക്കിങ് അനുവദിക്കൂ. പരമാവധി മൂന്ന് സിനിമ വരെ ബുക്ക് ചെയ്യാം. ബുക്കിങ് സെന്ററുകളില്‍ റിസര്‍വേഷന്‍ റദ്ദാക്കാന്‍ കഴിയും. ഓരോ ദിവസത്തെയും റിസര്‍വേഷന്‍ തലേന്ന് രാത്രി ഒമ്പത് വരെയായിരിക്കും. കൂടാതെ നിലവിലുള്ള ഓലൈന്‍ സീറ്റ് റിസര്‍വേഷന്‍ സൌകര്യം തുടരും. ംംം.ശളളസ.ശി എന്ന വെബ്വിലാസത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും. 6700 പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്തത്. അതിഥികളും ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരുമടക്കം 9,000 ഓളം പേര്‍ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രശസ്ത സംവിധായകന്‍ മൃണാള്‍സെന്‍ എട്ടു ദിവസത്തെ ചലച്ചിത്രോത്സവത്തിന് തിരി തെളിക്കും. ബംഗളൂരുവിലെ ‘അഷക്’ ഗ്രൂപ്പിന്റെ കലാപരിപാടികള്‍ അരങ്ങേറും. ഉദ്ഘാടനചിത്രമായി തുര്‍ക്കി സംവിധായകന്‍ അതില്‍ ഇനാക്കിന്റെ ‘ഇരുളിലേക്കൊരു ചുവട്’ പ്രദര്‍ശിപ്പിക്കും. ശനിയാഴ്ച മുതല്‍ എട്ട് തിയറ്ററില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 164 ചിത്രം പ്രദര്‍ശിപ്പിക്കും.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w