സ്ത്രീകള്‍ക്കുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ കടലാസിലൊതുങ്ങി

തിരുവനന്തപുരം: പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചുനല്‍കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാക്കിയ പദ്ധതിയോട് ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുഖം തിരിച്ചു. ഇതോടെ സ്ത്രീകള്‍ക്കു കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന സ്വപ്നം തലസ്ഥാനനഗരത്തില്‍ ഉള്‍പ്പെടെ കടലാസില്‍ മാത്രമായി.
2008 അവസാനം മന്ത്രി പി.കെ. ശ്രീമതി മുന്‍കൈ എടുത്ത് ആവിഷ്കരിച്ച പദ്ധതിയില്‍ നിന്നാണ് സ്ഥലപരിമിതിയുടെ കാരണം പറഞ്ഞ് ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒഴിഞ്ഞുമാറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏഴ് ഗ്രാമപഞ്ചായത്തുകളും അഞ്ച് മുനിസിപ്പാലിറ്റികളും മാത്രമാണ് സന്നദ്ധത അറിയിച്ചത.് ഇവയ്ക്കായി ഇതിനകം 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രണ്ട് സെന്റ് സ്ഥലം കണ്ടെത്തിനല്‍കിയാല്‍ അവിടെ ആധുനിക സൌകര്യങ്ങളോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് സാമൂഹ്യക്ഷേമവകുപ്പ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. വനിതാ വികസന കോര്‍പ്പറേഷനായിരിക്കും നോഡല്‍ ഏജന്‍സി.
എന്നാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് കോര്‍പ്പറേഷന്‍ പരിധികളിലും ഇതുവരെ സ്ഥലം കണ്ടെത്തി നല്‍കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. സ്ഥലപരിമിതിയാണ് തടസ്സമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ വെല്ലൂര്‍, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ആലപ്പുഴ ജില്ലയിലെ താമരക്കുളം, പന്തളം ഗ്രാമപഞ്ചായത്തുകള്‍, ചേര്‍ത്തല മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്ത്, തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, പത്തനംതിട്ട ജില്ലയിലെ കോന്നി ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റി എന്നിവ മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമായത്. വെല്ലൂരില്‍ 80 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )