രക്തം വേണോ… വിരല്‍ത്തുമ്പിലുണ്ട്‌

കോട്ടയം:രക്തം അന്വേഷിച്ച്‌ നെട്ടോട്ടമോടുന്നവര്‍ക്ക്‌ ആശ്വാസവാര്‍ത്ത. അന്വേഷിക്കുന്ന ഗ്രൂപ്പിലുള്ള രക്തം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ത്തന്നെയുണ്ട്‌. കമ്പ്യൂട്ടറില്‍ ഒരു മൗസ്‌ക്ലിക്ക്‌ ചെയ്‌താല്‍, രക്തം നല്‍കാന്‍ സന്നദ്ധതയുള്ളവരുടെ ഫോണ്‍നമ്പര്‍ സഹിതം വിവരങ്ങള്‍ ലഭിക്കും.

ഒന്നു തിരഞ്ഞാല്‍ മാത്രം മതി. അന്വേഷിക്കുന്ന രക്തഗ്രൂപ്പുകാരുടെ നീണ്ട പട്ടിക തീര്‍ച്ചയായും അതിലുണ്ട്‌. പിന്നെ മൊബൈല്‍ ഫോണ്‍ എടുത്ത്‌ അവരിലാരെയെങ്കിലും ഒന്നു വിളിക്കുകയേ വേണ്ടൂ.

രക്തം അന്വേഷിക്കുന്നവരെ സഹായിക്കാനുള്ള ഈ വെബ്‌സൈറ്റ്‌ റേ മാത്യു വര്‍ഗീസ്‌ എന്ന ചെറുപ്പക്കാരന്റെ ആശയമാണ്‌. സൈറ്റ്‌ രൂപവത്‌കരിച്ചതും പരിപാലിക്കുന്നതും അദ്ദേഹംതന്നെ; സ്വന്തം പോക്കറ്റില്‍നിന്ന്‌ പണം മുടക്കി. സൈറ്റ്‌ രൂപവത്‌കരിച്ചിട്ട്‌ അഞ്ചുവര്‍ഷമായി. ഇന്ത്യക്കകത്തും പുറത്തുമുള്ള 40,000ല്‍ അധികം രക്തദാനസന്നദ്ധര്‍ പേര്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

രക്തദാനത്തിന്‌ സന്നദ്ധതയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം സ്വയം പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലാണ്‌ സൈറ്റിന്റെ ഘടന. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം അവരുടേതായ പേജ്‌ തുറക്കാനും കഴിയും. രക്തദാനസന്നദ്ധരുടെ ലിസ്റ്റ്‌ സംഘടനകള്‍ അയച്ചുകൊടുത്താലും മതി. രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെ ഉള്ളവയെല്ലാം തികച്ചും സൗജന്യമാണ്‌.

കോട്ടയം പാക്കില്‍ സ്വദേശിയായ റേ മാത്യു വര്‍ഗീസ്‌ ‘ഒ പോസിറ്റീവ്‌’ ഗ്രൂപ്പിലുള്ള തന്റെ രക്തം ഇതുവരെ 39 പേര്‍ക്ക്‌ നല്‍കിക്കഴിഞ്ഞു. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ ആദ്യമായി രക്തദാനം നടത്തുന്നത്‌.

നഗരസഭാ-പഞ്ചായത്ത്‌ വാര്‍ഡുകളില്‍ ഓരോന്നില്‍നിന്നും 100 രക്തദാതാക്കളെവീതം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിച്ച്‌ ഓരോയിടത്തും സൗഹൃദരക്തദാനസേന രൂപവത്‌കരിക്കാനാണ്‌ റേയുടെ ഇപ്പോഴത്തെ ശ്രമം. ആവശ്യമുള്ള ഗ്രൂപ്പിലെ രക്തം തൊട്ടടുത്തുതന്നെ ലഭ്യമാക്കാനാണിത്‌. വേള്‍ഡ്‌ ബ്ലഡ്‌ബാങ്ക്‌ ഓര്‍ഗനൈസേഷന്‍ എന്നാണ്‌ രക്തദാതാക്കള്‍ക്കായി രൂപവത്‌കരിച്ചിട്ടുള്ള സംഘടനയുടെ വിലാസം. ഫോണ്‍: 9446346226.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w