കേരളത്തില്‍നിന്നുള്ള 10 പേര്‍ക്ക്‌ എന്‍.ഐ.എഫ്‌ പുരസ്‌കാരം

കൊച്ചി: നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക്‌ അംഗീകാരം ലഭിച്ചു. ജോയി പീറ്റര്‍ (ഇടുക്കി), മോഹന്‍ലാല്‍ (ആലപ്പുഴ), ജോയി എ.എസ്‌. (തൃശൂര്‍) എന്നിവര്‍ക്ക്‌ ദേശീയതലത്തില്‍ അവാര്‍ഡ്‌ ലഭിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി മാത്യു കെ. മാത്യു കൈതവയലില്‍, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള അത്താണി സ്വദേശി അഗസ്റ്റിന്‍ തോംസണ്‍ എന്നിവര്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടി. വയനാട്‌ മാനന്തവാടി സ്വദേശി അമ്പിളിനിലയത്തില്‍ എ. ബാലകൃഷ്‌ണന്‍, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ചിത്തിലപ്പള്ളില്‍ സി.എ. വിന്‍സെന്റ്‌, കൊച്ചി സ്വദേശി കളത്തിങ്കല്‍ കെ.ജെ. ആന്‍േറാജി, കോഴിക്കോട്‌ ജില്ലയിലെ വടകരയില്‍ നിന്നുള്ള വിദ്യാര്‍ഥികളായ മാസ്റ്റര്‍ ആദര്‍ശ്‌, മാസ്റ്റര്‍ അതുല്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.

സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കുന്നതിന്‌ ഏജന്‍സികള്‍ക്ക്‌ നല്‍കുന്ന ബെസ്റ്റ്‌ പാര്‍ട്ട്‌ണര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ പീരുമേട്‌ ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി (പിഡിഎസ്‌)ക്കാണ്‌.

പകുതിയിലേറെ ഇന്ധനലാഭം ഉള്ളതും ഉപയോഗിക്കാന്‍ വളരെ എളുപ്പമായതും മലിനീകരണപ്രശ്‌നം ഗണ്യമായി കുറയ്‌ക്കുന്നതുമായ ഒരു ഗിയര്‍ സംവിധാനം മറൈന്‍ ഡീസല്‍ എഞ്ചിനുവേണ്ടി വികസിപ്പിച്ചെടുത്തതാണ്‌ മോഹന്‍ലാലിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. സസ്യ ഇന വിഭാഗത്തില്‍ ‘പാനിക്കുളങ്ങര’ എന്ന ഇനം ഏലം വികസിപ്പിച്ചെടുത്തതിനാണ്‌ ജോയി പീറ്ററിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. മൊസൈക്ക്‌ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇനം കുമ്പളങ്ങ വികസിപ്പിച്ചതിനാണ്‌ ജോയി എ.എസിന്‌ പുരസ്‌കാരം ലഭിച്ചത്‌.

18ന്‌ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w