വൈദ്യുതി നിരക്ക്‌ വര്‍ധന നിര്‍ദ്ദേശം തള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക്‌ വര്‍ധിപ്പിക്കേണ്ടതില്ലെന്ന്‌ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ തള്ളി. സമീപഭാവിയില്‍ നിരക്കു കുട്ടേണ്ട ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും മുന്‍ ചീഫ്‌ സെക്രട്ടറി കെ.ജെ. മാത്യു അധ്യക്ഷനും എം.പി. അയ്യപ്പന്‍, സി. അബ്ദുള്ള എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിലയിരുത്തിയിട്ടുണ്ട്‌.

പ്രതിവര്‍ഷം 150.86 കോടിയുടെ അധികവരുമാനം ലഭിക്കുന്ന രീതിയിലുള്ള നിരക്കു വര്‍ധനാ നിര്‍ദ്ദേശങ്ങള്‍ കെ.എസ്‌.ഇ.ബി. ജൂലായ്‌ 24ന്‌ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്‌ ഇപ്പോഴുള്ള ടെലിസ്‌കോപ്പിക്‌ സംവിധാനം ഒഴിവാക്കി നോണ്‍ ടെലിസ്‌കോപ്പിക്‌ ബില്ലിങ്‌ ഏര്‍പ്പെടുത്തുക, ഹൈടെന്‍ഷന്‍ വാണിജ്യ ഉപയോക്താക്കള്‍ക്ക്‌ ഡിമാന്‍ഡ്‌ ചാര്‍ജ്ജില്‍ 15 ശതമാനവും എനര്‍ജി ചാര്‍ജ്ജില്‍ 20 ശതമാനവും വര്‍ധന വരുത്തുക, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പോലുള്ള ബള്‍ക്ക്‌ സപ്ലൈ ലൈസന്‍സികളുടെ നിരക്ക്‌ 25 ശതമാനം കണ്ട്‌ ഉയര്‍ത്തുക, കേരള ജല അതോറിറ്റിക്കുള്ള നിരക്കില്‍ 10 ശതമാനം കിഴിവു നല്‍കുക, ഹൈടെന്‍ഷന്‍ -എക്‌സ്‌ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കളില്‍ വിവിധ സമയങ്ങളില്‍ വിവിധ നിരക്കുകള്‍ ഈടാക്കുന്ന ടൈം ഓഫ്‌ ഡേ താരിഫ്‌ യുക്തിസഹമാക്കുക, ലോ ടെന്‍ഷന്‍ വ്യാവസായിക ഉപയോക്താക്കള്‍ക്ക്‌ ടൈം ഓഫ്‌ ഡേ താരിഫ്‌ ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു പ്രധാന ശുപാര്‍ശകള്‍.

2009-10 വര്‍ഷത്തേക്കുള്ള കണക്കുകള്‍ പരിശോധിച്ച ശേഷം കെ.എസ്‌.ഇ.ബി.ക്ക്‌ 335.30 കോടി രൂപയുടെ റവന്യൂ കമ്മിയുള്ളതായി കമ്മീഷന്‍ കണക്കാക്കിയപ്പോഴാണ്‌ നിരക്കു വര്‍ധനാനിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടത്‌. പിന്നീട്‌, 2005-06 ലെ കണക്കുകള്‍ പുനഃക്രമീകരിച്ചപ്പോള്‍ 2009-10 ലെ റവന്യൂ കമ്മി 153.94 കോടിയായി കുറഞ്ഞു. ഇപ്രകാരം 2006-07, 2007-08, 2008-09 എന്നീ വര്‍ഷങ്ങളിലെ കണക്കുകളും ഇപ്പോള്‍ പുനപ്പരിശോധനയ്‌ക്ക്‌ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്‌. 2009-10 ലെ റവന്യൂ കമ്മി നികത്താനുള്ള വരുമാനമിച്ചം ഈ വര്‍ഷങ്ങളില്‍ നിന്നു തന്നെ ലഭിക്കുമെന്ന്‌ കണക്കുകളുടെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌. ഇത്‌ നിരക്കു വര്‍ധന അനാവശ്യമാക്കുന്നുവെന്ന്‌ കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മികച്ച മാനേജ്‌മെന്റിലൂടെ ബോര്‍ഡിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിച്ചിട്ടുണ്ടെന്നതും നിരക്കു വര്‍ധന ഒഴിവാക്കാനുള്ള കാരണമായി കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്‌.

ലഭിക്കാനുള്ള കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കാന്‍ ബോര്‍ഡ്‌ ശ്രദ്ധിക്കണമെന്ന്‌ റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30 ലെ കണക്കുപ്രകാരം കെ.എസ്‌.ഇ.ബി ക്കു 1672 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ 157.08 കോടിയും ജല അതോറിറ്റി ഒഴികെയുള്ള മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 220.39 കോടിയുമാണ്‌ നല്‍കാനുള്ളത്‌. ഇതെല്ലാം വേഗത്തില്‍ പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണം. കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ താരിഫ്‌ വ്യവസ്ഥകള്‍ ഒരു മാസത്തിനകം കമ്മീഷന്റെ അംഗീകാരത്തിന്‌ കെ.എസ്‌.ഇ.ബി. സമര്‍പ്പിക്കണമെന്നും ഉത്തരവായിട്ടുണ്ട്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )