കോര്‍പ്പറേഷനുകള്‍ 47; ചെയര്‍മാന്‍മാര്‍ക്ക്‌ ശമ്പളം 15 ലക്ഷം

കൊച്ചി: വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളുടെ വികസനത്തിന്‌ സംസ്ഥാന സര്‍ക്കാരിന്‌ കീഴിലുള്ളത്‌ 47 കോര്‍പ്പറേഷനുകള്‍. ചെയര്‍മാന്മാര്‍ക്ക്‌ ശമ്പളം നല്‍കാനായി പൊതുഖജനാവില്‍നിന്നു ചെലവാക്കുന്നത്‌ 15 ലക്ഷം രൂപ.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ പ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ്‌ ഈ വെളിപ്പെടുത്തല്‍. ശമ്പളത്തിനു പുറമെ ആനുകൂല്യങ്ങള്‍ കൂടിയാവുമ്പോള്‍ ലക്ഷങ്ങളുടെ എണ്ണം പിന്നെയും കൂടും. മാത്രമല്ല ഇതില്‍ പല കോര്‍പ്പറേഷനുകളും സര്‍ക്കാരിനും സംസ്ഥാനത്തിനും കാര്യമായി ഒരു പ്രയോജനവും ചെയ്യാത്തവയാണെന്ന്‌ ആരോപണമുള്ള സ്ഥാനത്താണിത്‌.

കോര്‍പ്പറേഷനുകളെ നാലു ഷെഡ്യൂളുകളായി തിരിച്ചാണ്‌ തലപ്പത്തിരിക്കുന്നവര്‍ക്ക്‌ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്‌. 33,750 രൂപയാണ്‌ എ ഷെഡ്യൂളിലെ കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ ശമ്പളം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒമാരുടെ ശമ്പളം സംബന്ധിച്ച വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്‌.

‘എ’ വിഭാഗത്തില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒയുടെ ശമ്പളം 75,000 ആണ്‌. ‘ബി’യില്‍ ഇത്‌ 60,000വും ‘സി’യില്‍ 50,000-വും ‘ഡി’ വിഭാഗത്തിലെ സ്ഥാപനങ്ങളിലെ സി.ഇ.ഒയുടെ ശമ്പളം 40,000 രൂപയും ആണ്‌. മറ്റ്‌ ആനുകൂല്യങ്ങള്‍ക്ക്‌ പുറമെയാണിത്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w