‘കോടികള്‍ ചോര്‍ന്നിട്ടും റോഡുകള്‍ കഷ്ടത്തില്‍’

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി എന്നും ഒരുപോലെ കഷ്ടത്തിലാണെന്നു ഹൈക്കോടതി. വര്‍ഷം തോറും റോഡു പണിക്കു കോടികള്‍ ചെലവഴിക്കുന്നതായി പറയുന്നതല്ലാതെ റോഡിന്റെ ദുരവസ്ഥയ്ക്കു മാറ്റമില്ല. അറ്റകുറ്റപ്പണി നടത്താനുള്ള കാലതാമസം മാത്രമല്ല, റിപ്പയര്‍ ചെയ്യുന്ന രീതിയും ആശങ്കയ്ക്ക് ഇട നല്‍കുന്നതാണെന്നു കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഖജനാവു ചോരുന്നതിനു കണക്കില്ലെങ്കിലും, സുഗമമായ യാത്ര സാധ്യമല്ലാത്ത സ്ഥിതിയിലാണു റോഡുകള്‍ പലതും. കുറ്റകരമായ രീതിയില്‍ ദേശീയ നഷടത്തിന് ഇടയാക്കുന്നതു പരിശോധിക്കാനോ തടയാനോ  സംവിധാനമില്ല. ഇക്കാര്യത്തില്‍ ഫലപ്രദമായ നയമോ നടപടിക്രമമോ രൂപീകരിക്കാനാവാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നു കോടതി പറഞ്ഞു.

ഈ പ്രശ്നത്തില്‍ ഫലപ്രദമായ എന്തു പരിഹാര നടപടി സ്വീകരിക്കാനാകുമെന്നു പൊതുമരാമത്ത്  സെക്രട്ടറി, റോഡ്സ് ആന്‍ഡ് ബ്രിജസ് ചീഫ് എന്‍ജിനീയര്‍, നാഷനല്‍ ഹൈവേ ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ ഡിസംബര്‍ 14 നു നേരിട്ടു ഹാജരായി വിശദീകരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തലശേരി ചിറക്കര സ്വദേശി എം. ആര്‍. നാസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് എസ്. ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് എ. കെ. ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ജനങ്ങള്‍ക്ക് ഒരു പ്രയോജനവും കിട്ടാത്ത തരത്തില്‍ റോഡ് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കോടികള്‍ പാഴാക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും വഴി തേടണം. റോഡ് നിര്‍മാണവും അറ്റകുറ്റപ്പണിയും നടത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിച്ചില്ലെങ്കില്‍ പാഴ്ച്ചെലവ് ആവര്‍ത്തിക്കുകയേ ഉള്ളു – കോടതി പറഞ്ഞു.

കണ്ണൂരിലെ റോഡുകളുടെ സ്ഥിതി മോശമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്. എന്‍ എച്ച് -17 യാത്രാ യോഗ്യമാക്കണമെന്നും, അറ്റകുറ്റപ്പണി പൂര്‍ത്തിയാകും വരെ റോഡ് നികുതി പിരിക്കുന്നതു നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പിഡബ്ള്യുഡി ചീഫ് എന്‍ജിനീയര്‍മാരെ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു. റോഡുകള്‍ അറ്റകുറ്റം തീര്‍ത്തു ശരിയായി പരിപാലിക്കാന്‍ പദ്ധതിയുണ്ടോ എന്നും പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കെന്നും അധികൃതര്‍ വിശദീകരിക്കണം.  എന്‍ എച്ച് -17, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ സമഗ്ര പദ്ധതി ആസൂത്രണം ചെയ്യണമെന്നും, കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സ്വകാര്യകമ്പനികള്‍ ബിഒടി അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നിര്‍മിക്കുന്ന റോഡുകള്‍ കനത്ത മഴയെ അതിജീവിച്ചു കൂടുതല്‍ ഇൌടു നില്‍ക്കുമ്പോള്‍, കരാറുകാര്‍ മുഖേന സര്‍ക്കാര്‍ നടത്തുന്ന റോഡുപണി നിലനില്‍ക്കുന്നില്ലെന്നും, റോഡുപണിക്കു ശരിയായ മേല്‍നോട്ടമില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. റോഡ് പണിക്ക് അനുവദിക്കുന്ന തുകയുടെ 25% പോലും യഥാര്‍ത്ഥത്തില്‍ ചെലവഴിക്കുന്നില്ലെന്നും ആരോപിച്ചു.

റോഡ് വികസനത്തിനു സ്ഥലമേറ്റെടുക്കാനും മികച്ച രീതിയില്‍ പരിപാലിക്കാനും ഫണ്ടിന്റെ കുറവുണ്ടെന്നു പി ഡബ്ള്യുഡി വിശദീകരിച്ചു. ബിഒടി സംവിധാനത്തിന് ഇൌ പരിമിതിയില്ല. ശാസ്ത്രീയ പഠനമില്ലാതെ പ്രാദേശിക തലത്തില്‍ രൂപം കൊള്ളുന്ന റോഡുകള്‍ പിന്നീട് ജനസമ്മര്‍ദ്ദമേറുമ്പോള്‍ പിഡബ്ള്യുഡി ഏറ്റെടുക്കേണ്ടി വരുന്നു. എന്നാല്‍ വികസനത്തിനു വേണ്ട സ്ഥലമോ കാനയോ ഒന്നുമുണ്ടാകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w