റബര്‍വില വീണ്ടും കുതിക്കുന്നു

കോട്ടയം: ചെറിയ ഇടവേളയ്‌ക്കുശേഷം റബര്‍വില വീണ്ടും കുതിക്കുന്നു. റബറിന്റെ റെക്കോഡ്‌ വിലയായ കിലോയ്‌ക്ക് 142.50 രൂപ ഇത്തവണ മറികടക്കുമെന്നാണ്‌ വിപണി നല്‍കുന്ന സൂചന.

ഇന്നലെ ആഭ്യന്തരവിപണിയില്‍ ആര്‍.എസ്‌.എസ്‌. നാലാം ഗ്രേഡ്‌ റബര്‍ കിലോയ്‌ക്ക് 125 രൂപയ്‌ക്കാണ്‌ വ്യാപാരം നടന്നത്‌. തരംതിരിക്കാത്തതിന്‌ 118 രൂപയും ഒട്ടുപാലിന്‌ 94 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തരവിലയിലും വന്‍ കുതിച്ചുകയറ്റമാണ്‌ ഉണ്ടായത്‌. ആര്‍.എസ്‌.എസ്‌. നാലാം ഗ്രേഡിന്‌ സമാനമായ റബറിന്‌ ഇന്നലെ 129 രൂപ വരെ രാജ്യാന്തര വിപണിയിലെത്തി.

ആഭ്യന്തരവിപണിയില്‍ റബറിന്‌ കടുത്ത ക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌. ഉത്‌പാദനത്തില്‍ 25 ശതമാനം കുറവും വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ റബര്‍ പിടിച്ചുവയ്‌ക്കുന്നതുമാണ്‌ റബര്‍ ദൗര്‍ലഭ്യത്തിന്‌ കാരണം.

ഈവര്‍ഷം 8.45 ലക്ഷം ടണ്‍ റബര്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ റബര്‍ബോര്‍ഡിന്റെ കണക്കുപ്രകാരം ഈ സീസണില്‍ പ്രതീക്ഷച്ചതില്‍ നിന്നും 25 ശതമാനം റബര്‍ ഉത്‌പാദനം കുറയും. ഇതു കാരണം ആഭ്യന്തര ആവശ്യത്തിന്‌ റബര്‍ ഇറക്കുമതിചെയ്യേണ്ട സാഹചര്യമാണുള്ളത്‌.

ഈവര്‍ഷം ഇതുവരെ 130000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ കയറ്റുമതി 3500 ടണ്‍ മാത്രമാണ്‌. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേസമയം ഇറക്കുമതി 56000 ടണ്‍ മാത്രമായിരുന്നു. നിലവിലുള്ള സാഹചര്യത്തില്‍ റബറിന്റെ ഇറക്കുമതി ഇനിയും വര്‍ധിക്കും.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിലാണ്‌ റബര്‍വില 110-ല്‍ നിന്നും 125-ലേക്ക്‌ ഉയര്‍ന്നത്‌. സാധാരണ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഉത്‌പാദനം കൂടുതല്‍. ഇത്തവണ ഒക്‌ടോബറിലും നവംബറിലും കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ കാര്യമായ ഉത്‌പാദനം നടന്നില്ല. മാത്രമല്ല, ഇത്തവണ റബര്‍ ഇലകള്‍ അപ്രതീക്ഷിതമായി പൊഴിഞ്ഞതും ഉത്‌പാദനം കുറയുന്നതിന്‌ കാരണമായി.

രാജ്യാന്തരവിലയും ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇതില്‍ ചുവടുപിടിച്ച്‌ ആഭ്യന്തരവില റെക്കോഡ്‌ ഭേദിക്കുമെന്നാണ്‌ റബര്‍ബോര്‍ഡ്‌ വൃത്തങ്ങളും നല്‍കുന്ന സൂചന.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )