ചോദ്യോത്തരവേളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് എം.പിമാരുടെ പട്ടിക സോണിയ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഇന്നലെ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പങ്കെടുക്കാത്തതില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി കടുത്ത അതൃപ്തി രേഖപ്പെടുത്തി.  ചോദ്യോത്തരവേളയില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് എം.പിമാരുടെ പട്ടിക നല്‍കാന്‍ സോണിയ ആവശ്യപ്പെടുകയും ചെയ്തു. എം.പിമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് കരുതുന്നത്.

കേരളത്തില്‍നിന്നുളള നാല് കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെടെ ചോദ്യം ഉന്നയിക്കേണ്ട 34 എം. പിമാരാണ് ഇന്നലെ സഭയില്‍ സമയത്ത് ഹാജരാകാതിരുന്നത്. എം. പിമാര്‍ എഴുതി നല്‍കിയ ചോദ്യം മന്ത്രിമാരോട് സഭയില്‍ നേരിട്ട് ചോദിക്കാനും മറുപടിക്ക് ഉപചോദ്യങ്ങള്‍ ഉന്നയിക്കാനും അവസരം ലഭിക്കുന്നത് ചോദ്യോത്തര വേളയിലാണ്. പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണിവരെയുളള ചോദ്യോത്തരവേള ഇന്നലെ 25 മിനിട്ടുകൊണ്ട് അവസാനിപ്പിച്ചിരുന്നു.

ചോദ്യം ഉന്നയിക്കേണ്ട കോണ്‍ഗ്രസ് എം.പിമാര്‍ സഭയില്‍ ഹാജരാവാതിരുന്നതിനെ ഗൌരവമായിട്ടാണ് കാണുന്നതെന്നും ഇവരോട് വിശദീകരണം തേടുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള മന്ത്രി പൃഥിരാജ് ചൌഹാന്‍ പറഞ്ഞു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )