വൈദ്യുതി ബോര്‍ഡില്‍ 200 ഉന്നത തസ്‌തിക അധികം സൃഷ്‌ടിക്കുന്നു; കോടികളുടെ ബാധ്യത

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജനങ്ങളില്‍നിന്ന്‌ അധിക നിരക്ക്‌ ഈടാക്കാന്‍ തീരുമാനിച്ച സംസ്‌ഥാന വൈദ്യുതി ബോര്‍ഡ്‌ ഇരുനൂറോളം ഉന്നതോദ്യോഗസ്‌ഥരുടെ തസ്‌തിക അധികമായി സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ്‌ തസ്‌തികകള്‍ സൃഷ്‌ടിക്കുന്നത്‌.

ബോര്‍ഡ്‌ ചെയര്‍മാന്‍ എതിര്‍ത്തിട്ടും രാഷ്‌ട്രീയ തീരുമാനമായിട്ടാണ്‌ ഇതു നടപ്പാക്കുന്നത്‌. പ്രതിസന്ധിയുടെ പേരില്‍ ബോര്‍ഡിലെ താഴ്‌ന്ന തസ്‌തികകളിലേക്കുള്ള നിയമനം നിര്‍ത്തിവച്ചിരിക്കുന്നതിനിടെയാണിത്‌.

സി.പി.എം. സംഘടനാ നേതാക്കള്‍ കൂടുതലായുള്ള ഇലക്‌ട്രിക്കല്‍ വിഭാഗത്തിലാണ്‌ അധിക തസ്‌തികകള്‍ സൃഷ്‌ടിക്കുന്നത്‌. ഇതുമൂലം ബോര്‍ഡിനു കോടികളുടെ സാമ്പത്തിക ബാധ്യത ഓരോ വര്‍ഷവും ഉണ്ടാകുന്നു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍, അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ എന്നീ തസ്‌തികകളാണ്‌ അധികമായി സൃഷ്‌ടിക്കുന്നത്‌. ഇതോടൊപ്പം ജനറേഷന്‍ വിഭാഗത്തില്‍ പുതുതായി ചീഫ്‌ എന്‍ജിനീയറുടെ തസ്‌തിക കൂടി സൃഷ്‌ടിക്കാനും തീരുമാനിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയുടെ പേരില്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കുറെ തസ്‌തികകള്‍ വെട്ടിക്കുറച്ചിരുന്നു. എസ്‌. ശര്‍മ്മ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്‌. ഈ തസ്‌തിക പുനഃസൃഷ്‌ടിക്കാനെന്ന പേരിലാണ്‌ ഇപ്പോള്‍ ഇരുനൂറിലധികം തസ്‌തികകള്‍ അധികമായി സൃഷ്‌ടിക്കുന്നത്‌. ഇതിനായി

പ്രോജക്‌ട് എന്‍ജിനീയറിംഗ്‌ ഡിസൈന്‍ വിഭാഗം രൂപീകരിച്ചു കഴിഞ്ഞു. പ്രത്യേകിച്ച്‌ ഒരു ജോലിയുമില്ലാത്ത സ്‌ഥിതിയാണ്‌ ഈ വിഭാഗത്തിന്‌. ഇതിനു പുറമെയാണ്‌ ജനറേഷന്‍ വിഭാഗത്തില്‍ ഒരു ചീഫ്‌ എന്‍ജിനീയറെക്കൂടി അധികമായി നിയമിക്കാന്‍ തീരുമാനിച്ചത്‌.

ലേലം വിളിയാണ്‌ ഈ തസ്‌തികയ്‌ക്കു വേണ്ടി നടന്നത്‌. നിലവില്‍ ഒരു ചീഫ്‌ എന്‍ജിനീയറുള്ളപ്പോഴാണ്‌ വീണ്ടും തസ്‌തിക സൃഷ്‌ടിച്ചത്‌.

പത്തു വര്‍ഷമായി പുതിയ പദ്ധതികളൊന്നും വന്നിട്ടില്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ അധികജോലിയുമില്ല. 2002-ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ തസ്‌തിക അനുവദിക്കുന്നതിനു ധനകാര്യ വിഭാഗത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന്റെ ഫലമായി നിയമനങ്ങള്‍ നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചപ്പോള്‍ ബോര്‍ഡ്‌ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നിയമനം നടത്താന്‍ കഴിയില്ലെന്നും വ്യക്‌തമാക്കി. നിയമനം ലഭിച്ച നിരവധി പേരെ പിരിച്ചുവിടുകയും ചെയ്‌തു.

ധനവകുപ്പുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെയാണ്‌ ഇപ്പോള്‍ അധിക തസ്‌തിക സൃഷ്‌ടിക്കുന്നത്‌. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്ന പേരില്‍ ബോര്‍ഡിലെ മിനിസ്‌റ്റീരിയല്‍ ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങളില്‍ തസ്‌തിക വെട്ടിക്കുറയ്‌ക്കുകയും ജീവനക്കാരെ പലയിടങ്ങളിലായി പുനര്‍വിന്യസിക്കുകയുമാണ്‌.

ബോര്‍ഡ്‌ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പേരില്‍ ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു നല്‍കിവന്ന സബ്‌സിഡി എടുത്തുകളയുകയും നിരക്ക്‌ വര്‍ധിപ്പിക്കുകയും ചെയ്‌തിരുന്നു. വീണ്ടും നിരക്കു വര്‍ധിപ്പിക്കുന്നതിനായി റെഗുലേറ്ററി കമ്മിഷനു നല്‍കിയിട്ടുള്ള താരിഫ്‌ പെറ്റീഷനില്‍ പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കു വന്‍ നിരക്കു വര്‍ധനയാണു ശിപാര്‍ശ ചെയ്‌തിട്ടുള്ളത്‌. 2009-10 ല്‍ 1099.28 കോടി രൂപയുടെ നഷ്‌ടം ബോര്‍ഡിനുണ്ടാകുമെന്നു റെഗുലേറ്ററി കമ്മിഷനു നല്‍കിയ വാര്‍ഷിക പ്രതീക്ഷിത വരവ്‌ ചെലവ്‌ കണക്കില്‍ ബോര്‍ഡ്‌ വ്യക്‌തമാക്കുന്നു. 1069.96 കോടി രൂപ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനായി വേണ്ടി വരും. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 1136.86 കോടി രൂപയാണ്‌ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ നല്‍കാനായി റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ചത്‌. ബോര്‍ഡ്‌ സമര്‍പ്പിച്ച പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ 1238.29 കോടി വേണ്ടി വരുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. ഈ സാമ്പത്തിക വര്‍ഷം ഭരണപരമായതും പൊതുവായ ചെലവുകള്‍ക്കും വേണ്ടി 155 കോടി രൂപ വേണ്ടി വരും. അധിക തസ്‌തികകള്‍ കൂടി വരുന്നതോടെ ഈ വിഭാഗങ്ങളിലെ ചെലവ്‌ വീണ്ടും ഉയരും. ഇതിന്റെ ബാധ്യത കൂടി നിരക്കു വര്‍ധനയായി ജനങ്ങള്‍ വഹിക്കേണ്ടിവരും.

പ്രതിസന്ധിയുടെ പേരില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ തസ്‌തിക വന്‍തോതില്‍ വെട്ടിക്കുറയ്‌ക്കുകയാണ്‌. മിനിസ്‌റ്റീരിയില്‍ വിഭാഗം ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്‌തികയാണ്‌ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്‌ക്കുന്നത്‌. ഇതിന്റെ മുന്നോടിയായി ഒഴിവുള്ള തസ്‌തികയിലേക്കു നിയമനം നടത്തുന്നതു പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്‌. കാഷ്യര്‍, സീനിയര്‍ അസിസ്‌റ്റന്റ്‌, മീറ്റര്‍ റീഡര്‍, ഇലക്‌ട്രിസിറ്റി വര്‍ക്കര്‍, സബ്‌ എന്‍ജിനീയര്‍ സിവില്‍, സബ്‌ എന്‍ജിനീയര്‍ ഇലക്‌ട്രിക്കല്‍, അസിസ്‌റ്റന്റ്‌ എന്‍ജീനീയര്‍ സിവില്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പന്ത്രണ്ടായിരം ഒഴിവുകളാണ്‌ നിലവിലുള്ളത്‌. ഇതൊന്നും പി.എസ്‌.സിക്കു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുമില്ല.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w