ദുബൈ പ്രതിസന്ധി: ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ ആശങ്കയില്‍

ബംഗളുരു: ദുബൈ വേള്‍ഡിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനികളെയും പരിഭ്രാന്തിയിലാഴ്ത്തുന്നു. ഏഷ്യയിലെ തന്നെ പ്രധാന ഐ.ടി കേന്ദ്രമായ ദുബൈയെ ബാധിച്ച പ്രതിസന്ധി പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളെയെല്ലാം ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളെല്ലാം ദുബൈയുമായി വ്യാപാര ഇടപാടുകളുള്ളവരാണ്. പല കമ്പനികള്‍ക്കും ദുബൈയില്‍ ഓഫീസുമുണ്ട്.

ജീവനക്കാരെ ഒഴിവാക്കിയും ശമ്പളം കുറച്ചും ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് ദുബൈ പ്രതിസന്ധി കമ്പനികളെ ആശങ്കയിലാക്കുന്നത്. പ്രതിസന്ധി ബാധിക്കില്ലെന്ന് പല കമ്പനി മേധാവികളും പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും ആശങ്ക വിട്ടൊഴിയുന്നില്ല. ദുബൈ പ്രതിസന്ധി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തില്‍ 10^15 ശതമാനം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്‍ഫോസിസ്, ടി.സി.എസ്, എച്ച്.സി.എല്‍, വിപ്രോ, സത്യം, മഹീന്ദ്ര ടെക് എന്നിവക്കെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ പല കമ്പനികളുമായും വ്യാപാര ബന്ധങ്ങളുണ്ട്. ഖത്തര്‍ പെട്രോളിയം, ദുബൈ റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്നിവയുമായി വ്യാപാര ബന്ധങ്ങളുള്ള വിപ്രോക്ക് ദുബൈയില്‍ ഓഫീസുമുണ്ട്.
ദുബൈ പ്രതിസന്ധി പ്രതീക്ഷിക്കപ്പെട്ടിരുന്നതാണെന്നും ഇത് മറികടക്കുന്നതിന് മറ്റ് പ്രദേശങ്ങളെ ലക്ഷ്യമിടുകയാണെന്നും  വിപ്രോ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യ^മിഡില്‍ ഈസ്റ്റ് ഹെഡുമായ ആനന്ദ് ശങ്കരന്‍ പറഞ്ഞു. വിപ്രോക്ക് 160 ലക്ഷത്തോളം ഡോളറിന്റെ വ്യാപാരമാണ് ദുബൈ കേന്ദ്രീകരിച്ചുള്ളത്.

ഏഷ്യയിലെ ബിസിനസിന്റെ 20 ശതമാനത്തോളവും ദുബൈയിലാണുള്ളത്. കണക്കുകള്‍ പെരുപ്പിച്ചുകാട്ടിയതിനെ തുടര്‍ന്ന് തകരുകയും പിന്നീട് മഹീന്ദ്ര ഏറ്റെടുക്കുകയും ചെയ്ത സത്യം കമ്പ്യൂട്ടേഴ്സിനും ദുബൈ പ്രതിസന്ധി തിരിച്ചടിയാകും.  ദുബൈ മുനിസിപ്പാലിറ്റിയുമായും ദുബൈ നാഷനല്‍ ബാങ്കുമായുമാണ് സത്യത്തിന് പ്രധാനമായും വ്യാപാര ബന്ധങ്ങളുള്ളത്. ടെക് മഹീന്ദ്ര അടക്കം ചില ഐ.ടി സ്ഥാപനങ്ങള്‍ അടുത്തിടെ ദുബൈ അടക്കമുള്ള ഗള്‍ഫ് കേന്ദ്രങ്ങളില്‍ ചില പ്രധാന വ്യാപാര കരാറുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ കമ്പനികളുടെ വരുമാനത്തില്‍ 11.5 ശതമാനം ദുബൈയില്‍ നിന്നാണെന്നും അതിനാല്‍ പ്രതിസന്ധി മൂലം അത്രയേ തിരിച്ചടിയുണ്ടാകുമെന്നുമാണ് അസെന്‍ഷ്യസ് കണ്‍സള്‍ട്ടിംഗിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റായ അലോക് ഷെന്‍ഡെ പറയുന്നത്. എന്നാല്‍, പരോക്ഷമായ ആഘാതം ഇതില്‍ കൂടുതലാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ച സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിടിച്ചുനില്‍ക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളെയും ആഫ്രിക്കയെയും കൂടുതലായി ആശ്രയിക്കാന്‍ ശ്രമിച്ചിരുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുകയാണ് പുതിയ പ്രതിസന്ധി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ കരാറുകള്‍ നേടിയെടുക്കാനും വ്യാപാര വിഹിതം വര്‍ധിപ്പിക്കാനും ശ്രമം നടക്കുന്നതിനിടെയാണ് പ്രതിസന്ധി വന്നുപെട്ടത്.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w