കണക്കിലുള്ള വനം കൈയിലില്ല, തൈനടാന്‍ ഇനി വാടകഭൂമി!

പാലക്കാട്: വനംവകുപ്പിന് കൃത്യമായി എത്ര ഭൂമിയുണ്ടെന്നു ചോദിച്ചാല്‍ വകുപ്പുതന്നെ കൈമലര്‍ത്തും! കണക്കുനോക്കിയാല്‍ 11,125.59 ലക്ഷം ഹെക്ടറുണ്ട്. പക്ഷേ, വൃക്ഷത്തൈ നടാന്‍ വാടകയ്ക്ക് വേറെ ഭൂമി തിരയേണ്ട ഗതികേട്!
വനംവകുപ്പും സാമൂഹ്യ വനവത്കരണ വിഭാഗവും ചേര്‍ന്ന് സംസ്ഥാനത്തെ പച്ചപിടിപ്പിക്കാമെന്നു കരുതിയാണ് പല പേരില്‍ പദ്ധതികള്‍ ആവിഷ്കരിച്ചത്- എന്റെ മരം, നമ്മുടെ മരം, വഴിയോരത്തണല്‍, ഹരിതകേരളം…. പഞ്ചായത്തുകളിലും സ്കൂളുകളിലും മരം നട്ടുപിടിപ്പിക്കുന്നതാണ് ഈ പദ്ധതികള്‍. പക്ഷേ, അതിനു കൊടുക്കാന്‍ തൈ വേണ്ടേ? തൈ നടാന്‍ സ്ഥലം വേണ്ടേ? നട്ടുവന്നപ്പോള്‍ സ്ഥലം തികയുന്നില്ല. കണക്കിലുള്ളത്രയും ഭൂമി കണ്‍മുന്നിലില്ല. 9400 ലക്ഷം ഹെക്ടറിന്റെ വിവരമേ കാണുന്നുള്ളൂ. ബാക്കി ആര് കൊണ്ടുപോയെന്നു ചോദിച്ചാല്‍ ഉത്തരമില്ല.
കൈയേറ്റക്കാരും വനംകൊള്ളക്കാരും ലക്ഷക്കണക്കിന് ഹെക്ടര്‍ സര്‍ക്കാര്‍ഭൂമി കൂളായി കൈയേറി ചുളുവില്‍ കൃഷിനടത്തുമ്പോഴാണ് വനംവകുപ്പ് വൃക്ഷത്തെ നടാന്‍ വാടകയ്ക്ക് ഭൂമി അന്വേഷിക്കുന്നത്. ചെറിയ ഡിമാന്‍ഡേയുള്ളൂ: വെള്ളം വേണം, വണ്ടിപോകുന്ന വഴി വേണം. 15 ചതുരശ്ര മീറ്ററിന് പ്രതിമാസം 25 രൂപവരെ വാടക കൊടുക്കും.
സംസ്ഥാനത്ത് നൂറോളം പഞ്ചായത്തുകള്‍ സ്വന്തമായി വൃക്ഷത്തൈ ഉത്പാദിപ്പിക്കുന്നതിന് നഴ്സറികള്‍ തുടങ്ങാന്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മാത്രം 30 പഞ്ചായത്തുകളാണ് നഴ്സറി തുടങ്ങാന്‍ ഒരുങ്ങുന്നത്. പക്ഷേ, ഇതുകൊണ്ടൊന്നും വിവിധ പദ്ധതികളനുസരിച്ച് ആവശ്യമായത്ര തൈ ഉത്പാദിപ്പിക്കാനാവില്ല. പഞ്ചായത്തു തോറും ഒരേക്കര്‍ ഭൂമിയെങ്കിലുമുണ്ടെങ്കിലേ കാര്യം നടക്കൂ എന്നാണ് വനംവകുപ്പ് പറയുന്നത്. അതിനാണ് വാടകയ്ക്ക് ഭൂമിയന്വേഷണം.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )