ഫ്ളാഷ് സെമിനാര്‍ സംവാദമായി; കുട്ടികള്‍ക്ക് എന്തിന് മൊബൈല്‍ ഫോണ്‍?

നെടുമങ്ങാട്: “നിങ്ങളിലെത്ര പേരുണ്ട് അച്ഛനമ്മമാര്‍ പറയുന്നത് അപ്പടി അനുസരിക്കുന്നവര്‍” സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് പൊലീസ് സൂപ്രണ്ട് എസ്. ഗിരിജാനാഥന്‍ നായരുടേതാണ് ചോദ്യം. “ഞങ്ങള്‍ എല്ലാപേരും” ഒരിടിമുഴക്കം പൊലെ മറുപടി വന്നു. ഒപ്പം ഒരേ സമയം നൂറു കണക്കിനു കരങ്ങളും ഉയര്‍ന്നു. പക്ഷെ, എസ്.പി വിട്ടില്ല. “പുതിയ മോഡല്‍ മൊബൈല്‍ ഫോണിനു വേണ്ടി വീട്ടുകാരോടു പിണങ്ങുന്ന കുറേപ്പേരെങ്കിലും ഇക്കൂട്ടത്തിലുണ്ടാകാതിരിക്കില്ല…. “തുടരാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥിനികള്‍ ഒരേസ്വരത്തില്‍ ആവര്‍ത്തിച്ചു : ഇല്ല… ഇല്ല… ഇല്ല…”.

നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനും സൈബര്‍ ക്രൈമിനുമെതിരെ ‘കേരളകൌമുദി ഫ്ളാഷ്’ ഇന്നലെ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിലെ രംഗങ്ങളാണിവ. മൊബൈല്‍ ഫോണിന്റെ ദൂഷ്യ വശങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും കേട്ടറിഞ്ഞപ്പോള്‍ ഇനി മൊബൈല്‍ ഫോണ്‍ അനാവശ്യമായി ഉപയോഗിക്കില്ലെന്ന ദൃഢ പ്രതിജ്ഞയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്നു മുഴങ്ങിയത്.

‘കേരളകൌമുദി’ ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജയിംസിന്റെ അദ്ധ്യക്ഷതയില്‍ വിദ്യാലയ അങ്കണത്തില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ കൊല്ലങ്കാവ് ജി.ചന്ദ്രനാണ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാര്‍ത്ഥിനികളുടെയും രക്ഷാകര്‍ത്താക്കളുടെയും അദ്ധ്യാപകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സെമിനാര്‍. ബോധവത്കരണ ക്ളാസിനിടെയാണ് സൈബര്‍ സെല്‍ പൊലീസ് സൂപ്രണ്ട് ഗിരിജാനാഥന്‍ നായരുടെ പ്രഭാഷണം വിദ്യാര്‍ത്ഥിനികളുടെ ഇടപെടലിലൂടെ സംവാദമായി മാറിയത്. ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് സൈബര്‍ ക്രൈം സി.ഐ ഇ.എസ്. ബിജുമോന്‍ പഠന ക്ളാസ് നയിച്ചു. ഫ്ളാഷ് ജനറല്‍ എഡിറ്റര്‍ പി.വി. മുരുകന്‍ സംസാരിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എസ്.ബിജു, പി.ടി.എ പ്രസിഡന്റ് എസ്.ജി. ജ്യോതിഷ്, പ്രഥമാദ്ധ്യാപിക രാജലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തു. നെടുമങ്ങാട്ടെ പ്രമുഖ കംപ്യൂട്ടര്‍ പഠന സ്ഥാപനങ്ങളായ ഐ.ഇ.ഐ.ടി, സണ്‍ ഐ.ടി എന്നിവയുടെയും ദര്‍ശന ഇംഗ്ളീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ നടന്നത്. ഐ.ഇ.ഐ.ടി എം.ടി ദിലീപനും സണ്‍ഐ.ടി എം.ടി എം. ഷമീര്‍ മുഹമ്മദിനും ‘ദര്‍ശന’ ഹെഡ്മിസ്ട്രസ് എസ്.എം. രാകേന്ദുവിനും ഫ്ളാഷിന്റെ ഉപഹാരം നടന്‍ ജോബി സമ്മാനിച്ചു. ജോബിക്ക് കേരളകൌമുദി ബിസിനസ് മാനേജര്‍ സുധീര്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സാബുവലേറിയന്‍ സ്വാഗതവും ഫ്ളാഷ് പരസ്യ വിഭാഗം മാനേജര്‍ എസ്.എസ്. അനൂപ് നന്ദിയും പറഞ്ഞു.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w