മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിനു തയാര്‍: തരൂര്‍

തിരുവനന്തപുരം: തന്നെ ഇരുത്തിക്കൊണ്ട്, കേന്ദ്രം എന്തൊക്കെ കേരളത്തിനു തന്നുവെന്നു പറയാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടുവെന്നും കേന്ദ്രം തന്നതും കേരളം ചെയ്തതുമായ കാര്യങ്ങളെക്കുറിച്ചു മുഖ്യമന്ത്രിയുമായി പരസ്യ സംവാദം നടത്താന്‍ സന്തോഷമേയുള്ളുവെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍.
നോട്ടീസില്‍ പേരുണ്ടായിട്ടും താന്‍ വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുത്തില്ല എന്നാണു മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപം. പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരമായതിനാല്‍ എംപി എന്ന നിലയിലും കേന്ദ്ര സഹമന്ത്രി എന്ന നിലയിലും തനിക്കു ഡല്‍ഹിയില്‍ നില്‍ക്കേണ്ട അവസ്ഥയാണെന്ന കാര്യം മുഖ്യമന്ത്രിക്കും അറിവുള്ളതാണ്. ഇക്കാര്യം ചടങ്ങിനു ക്ഷണിച്ചപ്പോള്‍ത്തന്നെ താന്‍ ധരിപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടും തന്റെ അസാന്നിധ്യത്തെ വിമര്‍ശിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതു ശരിയായില്ല.
തിരുവനന്തപുരത്ത് ഉണ്ടായിരിക്കുമ്പോള്‍ ജനങ്ങളുമായി ഇടപഴകിയും പൊതുപരിപാടികളില്‍ പങ്കെടുത്തുമാണു മുഴുവന്‍ സമയവും ചെലവഴിക്കാറുള്ളത്. പൊതുപരിപാടികളില്‍ കൃത്യസമയത്ത് എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചില ചടങ്ങുകളില്‍ തിരക്കുമൂലം വൈകി എത്തേണ്ടിവന്നിട്ടുണ്ട്. മനഃപൂര്‍വമല്ലാതെ ഇങ്ങനെ സംഭവിച്ചതില്‍ ഖേദപ്രകടനം നടത്തിയിട്ടുമുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രോട്ടോകോള്‍ പ്രകാരം അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം മാത്രമേ തനിക്കു പ്രസംഗിക്കാന്‍ അവസരം ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ വിമര്‍ശനമായാലും അല്ലെങ്കിലും അത് അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷമേ സാധിക്കുകയുള്ളുവെന്ന കാര്യം മുഖ്യമന്ത്രിക്കും അറിവുണ്ടാകുമല്ലോ.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം വേണ്ട എന്ന നിലപാടാണു തനിക്ക് ആദ്യംമുതലേ ഉള്ളത്. യുപിഎ സര്‍ക്കാരില്‍ നിന്നു പരമാവധി സഹായം കേരളത്തിനും പ്രത്യേകിച്ചു തിരുവനന്തപുരത്തിനും നേടിയെടുക്കണമെന്നാണ് ആഗ്രഹം. അതിനു പരമാവധി പരിശ്രമിക്കുന്നുമുണ്ട്.  കേന്ദ്രത്തില്‍ നിന്നു ലഭിച്ച ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കാതെ പാഴാക്കിക്കളയുന്നതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാ
ണ്. ഇതിന്റെ ജാള്യം മറയ്ക്കാന്‍ തനിക്കെതിരെ അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതു ശരിയല്ല.

കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് അങ്ങേയറ്റം ആദരവുണ്ട്. ഇപ്പോഴും അതിനു മാറ്റമില്ല. എന്നാല്‍ അനാവശ്യമായ ആക്ഷേപങ്ങളോടു പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ലെന്നു ശശി തരൂര്‍ പറഞ്ഞു.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w