പിണറായിയുടെ വീട്‌ വിവാദം പാര്‍ട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ ജനശക്‌തി

പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദംപാര്‍ട്ടി ആസൂത്രണം ചെയ്‌തതാണെന്ന്‌ ജനശക്‌തി വാരിക. പിണറായിയില്‍ വിജയന്‍ പുതുക്കിപ്പണിത വീടിന്റെ ചിത്രവും ജനശക്‌തി പ്രസിദ്ധീകരിച്ചു. പിണറായിയുടെ പ്രതിച്‌ഛായ നന്നാക്കാന്‍ ആസൂത്രണം ചെയ്‌ത പദ്ധതിയായിരുന്നു ഇന്റര്‍നെറ്റ്‌ വിവാദമെന്നും ഇതിനു ചുക്കാന്‍ പിടിച്ചതു പാര്‍ട്ടി പത്രത്തിലുള്ളയാളാണെന്നും വാരികയുടെ പുതിയ ലക്കം ആരോപിക്കുന്നു.
പിണറായിയുടെ വീടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌ത പടം കൊണ്ട്‌ യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുകയല്ലെന്നും മറിച്ചുവര്‍ധിക്കുകയാണ്‌ ചെയ്‌തതെന്നും, എന്തുകൊണ്ടാണ്‌ പുതുക്കിപ്പണിത വീടിന്റെ പടം കൊടുക്കാന്‍ പിണറായിയുടെ വൈതാളികര്‍ക്കു മടിയെന്നും വാരിക ചോദിക്കുന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ വീടു പുതുക്കിപ്പണിതത്‌ നേരത്തേ തന്നെ വിവാദമായിരുന്നു. പിണറായിയുടെ വീടു കാണാന്‍ പോയ ഒഞ്ചിയത്തെ അഞ്ചു പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടിയും വിവാദത്തിനിടയാക്കി.
പിണറായി വിജയന്റെ വീടെന്ന പേരില്‍ കുന്നംകുളത്തെ ഒരു വിദേശ മലയാളിയുടെ ആഡംബര വീട്‌ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ഇതുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ അറസ്‌റ്റു ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പാര്‍ട്ടി നേതാവിന്റെ വീട്‌ വീണ്ടും വിവാദമായത്‌.
പിണറായിയുടെ വീട്‌ ദൂരൂഹതയായി കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നിലുള്ള വിഷയമാണെന്നും അതു സുതാര്യമായ രീതിയില്‍ ദൂരീകരിക്കാന്‍ പിണറായിയും സംഘാംഗങ്ങളും ശ്രമിച്ചിട്ടില്ലെന്നും ജനശക്‌തി പറയുന്നു.
ലേഖനത്തില്‍ നിന്ന്‌: പിണറായിയുടേത്‌ എന്നു പറഞ്ഞ്‌ ഒരു മണിമാളികയുടെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായും ഈ വ്യാജ പ്രചാരണത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പറഞ്ഞ്‌, ഇന്റര്‍നെറ്റിലെ ചര്‍ച്ചാഗ്രൂപ്പില്‍ ഈ മാസം ആദ്യം ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ പോസ്‌റ്റിങ്ങാണ്‌ ഇപ്പോഴുണ്ടായ വിവാദത്തിന്റെ തുടക്കം. ഈ പത്രപ്രവര്‍ത്തകന്‍, ദേശാഭിമാനിയിലെ ഉന്നതനും കുറച്ചുകാലമായി പിണറായി അനുകൂലരചനകളില്‍ ദേശാഭിമാനിയിലെ മറ്റുള്ളവരെ പിന്തള്ളി ഒന്നാം സ്‌ഥാനം നിലനിര്‍ത്തുന്നവനുമാണ്‌. ഈ എല്ലാം തികഞ്ഞ പത്രപ്രവര്‍ത്തകന്റെ പോസ്‌റ്റ് ചര്‍ച്ചാഗ്രൂപ്പില്‍ വന്നതിനെത്തുടര്‍ന്ന്‌ ആ ഗ്രൂപ്പിലുണ്ടായിരുന്ന എല്ലാ പിണറായി വാഴ്‌ത്തുക്കാരും സജീവമായി.
രണ്ടുവര്‍ഷം മുമ്പ്‌ പുതുക്കിപ്പണിയല്‍ നടക്കുമ്പോള്‍ ദൂരെ നിന്നെടുത്ത ഒരു പടമാണ്‌ ഇപ്പോള്‍ ആധികാരികമായി അവതരിപ്പിച്ചിട്ടുള്ളത്‌.
എന്തുകൊണ്ടാണു പുതുക്കി പണിതീര്‍ത്ത വീടിന്റെ പടം കൊടുക്കാന്‍ പിണറായിയുടെ വൈതാളികര്‍ക്കു മടി?
വീട്‌ പുതുക്കിപ്പണിതതിന്‌ 11 ലക്ഷം ചെലവായെന്നാണ്‌ ദേശാഭിമാനി മുഖപ്രസംഗം (2009 നവംബര്‍ 19) എഴുതിയത്‌. അതിന്‌ പിണറായിയും മകളും വായ്‌പയെടുത്തതിന്റെയും ഭാര്യയുടെ പി എഫില്‍നിന്നു വായ്‌പ എടുത്തതിന്റെയും അതിനു പുറമേ മകള്‍ നല്‍കിയ തുകയുടെയും കണക്കുകള്‍ ദേശാഭിമാനി മുഖപ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. 11 ലക്ഷം കൊണ്ട്‌ പുതുക്കിപ്പണിയുന്ന വീട്‌ ചെറുതാണോ, ഇടത്തരക്കാരന്റേതാണോ എന്നല്ലാമുള്ള വിലയിരുത്തല്‍ തീര്‍ത്തും വൈയക്‌തികമായിരിക്കും.
കോടിയേരിയുടെ മകനെതിരേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാനെന്ന വ്യാജേന കാര്യങ്ങള്‍ വിശദമായി പറയുന്ന ഒരു രീതി ഈ പത്രപ്രവര്‍ത്തകനുണ്ട്‌. അതുകൊണ്ടാണോ , തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ കണ്ണൂരില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനും ഉണ്ടെന്ന്‌ ബിനീഷ്‌ കോടിയേരി പറഞ്ഞതെന്നറിയില്ല. പിണറായിയുടെ വീടെന്ന്‌ പറഞ്ഞ്‌ തെറ്റായ ചിത്രം പ്രചരിപ്പിച്ച രണ്ടു പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
അതിന്‌ പിറ്റേ ദിവസം ഇറങ്ങിയ ദേശാഭിമാനിയുടെ മുഖപ്രസംഗം (2008 നവംബര്‍ 23) അതേക്കുറിച്ചായിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ടു ദിവസമാണ്‌ ദേശാഭിമാനി ഈ വിഷയത്തില്‍ മുഖപ്രസംഗമെഴുതിയത്‌. വ്യാജ പ്രചാരണക്കാര്‍ അറസ്‌റ്റിലായപ്പോള്‍, കൈരളിയിലെ മുഖ്യവാര്‍ത്തയും ചര്‍ച്ചയും ഇതേവിഷയമായിരുന്നു.
ഇതെല്ലാം കൂട്ടി നോക്കുമ്പോഴാണ്‌ പിണറായിയുടെ പത്രാധിപസഹായി ഉന്നം വച്ചത്‌ എന്താണ്‌ എന്നതു സംബന്ധിച്ച ഏകദേശ ധാരണ തെളിഞ്ഞുവരുന്നത്‌. പാര്‍ട്ടി പത്രത്തിലെ രണ്ടാമത്തെ മുഖപ്രസംഗം വായിച്ചാല്‍ ഇത്‌ വ്യക്‌തമാകും.

ലിങ്ക് – മംഗളം

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “പിണറായിയുടെ വീട്‌ വിവാദം പാര്‍ട്ടി ആസൂത്രണം ചെയ്‌തതെന്ന്‌ ജനശക്‌തി

  1. Satheesh

    Please remove the supporting gang of Pinaray like 3 Jayaraj and Prakashan Master

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )