അന്തര്‍ സംസ്ഥാന കവര്‍ച്ച സംഘങ്ങള്‍ ജാഗ്രതെ: ‘ക്രൈം ബസ്റ്റേഴ്സ് സ്ക്വാഡ് വരുന്നു

തിരുവനന്തപുരം : അന്തര്‍ സംസ്ഥാനബന്ധങ്ങളുള്ള കവര്‍ച്ചാ സംഘങ്ങളെ തകര്‍ക്കാന്‍ പൊലീസില്‍ പുതിയ ടീമുകള്‍ക്ക് രൂപം നല്‍കുന്നു.
‘ക്രൈം ബസ്റ്റേഴ്സ്’ എന്നാണ് ഈ സ്ക്വാഡുകള്‍ അറിയപ്പെടുക. എല്ലാ ജില്ലകളിലും ഇത്തരം ടീമുകള്‍ രൂപീകരിക്കാന്‍ ഇന്നലെ ഡി.ജി.പി ജേക്കബ് പുന്നൂസ് വിളിച്ചുചേര്‍ത്ത ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
കവര്‍ച്ച സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പ്രാവീണ്യമുള്ള ഡിവൈ.എസ്.പി മുതല്‍ താഴോട്ട് കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ ഈ ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെടും. ക്രമസമാധാന രംഗത്തുള്ളവരും മറ്റ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സ്ക്വാഡുകളിലുണ്ടാകും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തി വളരെ ആസൂത്രിതമായി കൊള്ള നടത്തിപ്പോകുന്ന സംഘങ്ങള്‍ ഇപ്പോള്‍ പെരുകുകയാണ്. തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ വീട്ടമ്മയെ കെട്ടിയിട്ട് ആഭരണവും പണവും കൊള്ള ചെയ്തത് അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടും കണ്ണൂരും സമാന രീതിയിലള്ള കൊള്ള നടന്നു.
ഈ സംഘങ്ങള്‍ ഏതെങ്കിലും സ്ഥലത്തെത്തിയാല്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണവും കറന്‍സിയും കൊള്ള ചെയ്തേ മടങ്ങിപ്പോകാറുള്ളൂ. പലപ്പോഴും നാലും അഞ്ചും മാസങ്ങള്‍ക്ക് ശേഷമായിരിക്കും ഇവര്‍ പിടികൂടപ്പെടുക. അപ്പോഴേക്കും പൊന്നും പണവും തിരികെ കിട്ടാന്‍ കഴിയാത്ത വിധത്തില്‍ പല കൈമറിഞ്ഞ് പോയിരിക്കും.ജനങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ക്രൈം ബസ്റ്റേഴ്സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപരിചിതരെ സംശയകരമായ സാഹചര്യത്തില്‍ എവിടെ കണ്ടാലും പൊലീസിനെ വിവരമറിയിക്കണം. ഓരോ സ്റ്റേഷനിലും ലഭിക്കുന്ന വിവരങ്ങള്‍ ക്രൈം ബസ്റ്റേഴ്സിന് കൈമാറും. കൊള്ള നടക്കുംമുന്‍പ് ഈ സംഘങ്ങളെ പിടികൂടാനുള്ള മുന്‍ കരുതല്‍ ഇവര്‍ക്ക് എടുക്കാനാകും.
പുതിയ സ്ക്വാഡുകള്‍ക്ക് ആവശ്യമുള്ള വാഹനങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും നല്‍കും. ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ എസ്.പി.മാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപരിചിതരെ ജോലിക്ക് നിറുത്തുകയോ മറ്റേതെങ്കിലും ജോലിക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യുന്നവര്‍ സ്വന്തം മൊബൈലിലെങ്കിലും ഇവരുടെ ചിത്രമെടുത്ത് സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ അഭ്യര്‍ത്ഥന. അവിടെ കവര്‍ച്ച നടക്കുകയാണെങ്കില്‍ ഈ ഫോട്ടോ അന്വേഷണത്തിന് സഹായകമാകും.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w