പൊതു പരിപാടി നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നു

തൃശൂര്‍: പൊതു പരിപാടികള്‍ക്കു സര്‍ക്കാര്‍ ഫണ്ട് കുറച്ചതോടെ പരിപാടി നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ മുഖേന വന്‍തോതില്‍ പണം പിരിക്കുന്നു. ചില ഉദ്യോഗസ്ഥര്‍ ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്കായി മുന്‍പ് ചെറിയ തോതിലെ പിരിവുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഉദ്യോഗസ്ഥ യോഗത്തില്‍തന്നെ ഒാരോത്തരും ചെയ്യേണ്ട കാര്യങ്ങള്‍ വീതിച്ചുകൊടുക്കുകയാണ്. ഫണ്ട് അതത് ഉദ്യോഗസ്ഥന്‍ കണ്ടെത്തണം.

കഴിഞ്ഞ ദിവസം തൃശൂരില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നു പട്ടയമേളയുടെ നടത്തിപ്പായിരുന്നു. പട്ടയമേളയില്‍ ചായയുടെ ചുമതല മുകുന്ദപുരം താലൂക്ക് ഒാഫിസിനാണ്. തലപ്പള്ളി താലൂക്ക് ഒാഫിസ് വെടിക്കെട്ടും ശിങ്കാരിമേളവും

 

ഏര്‍പ്പാടാക്കണം. തൃശൂര്‍ തഹസില്‍ദാരുടെ ഒാഫിസ് സംഘടിപ്പിക്കേണ്ടത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഷാമിയാന, വേദി, കമാനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് പിരിവിലൂടെ കണ്ടെത്തണം. വാഹനങ്ങള്‍ നല്‍കേണ്ടത് നാലു വില്ലേജ് ഒാഫിസര്‍മാരാണ്. ബസ് മുതല്‍ ടാക്സി വരെ ഇതില്‍പ്പെടും.

ഇതിനെല്ലാം തുച്ഛമായ തുകയേ സര്‍ക്കാര്‍ നല്‍കൂ. ശിങ്കാരിമേളത്തിനും വെടിക്കെട്ടിനുമായി 15,000 രൂപയെങ്കിലും വേണം. ഇതിനു സര്‍ക്കാര്‍ കൊടുക്കുക 1,500 രൂപയാണ്. ചന്ദ്രയാന്‍ വിജയാഘോഷ പരിപാടിക്കു വേണ്ടി ചില വില്ലേജ് ഒാഫിസര്‍മാരോടു 5,000 രൂപ വീതമാണു പിരിച്ചത്. നഗരത്തില്‍ നേവി ബാന്‍ഡിന്റെ പ്രകടനം നടത്താനായി പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് 50,000 രൂപയാണ്.

വില്ലേജ് ഒാഫിസുകള്‍ മിക്കപ്പോഴും പണം കണ്ടെത്തുന്നതു പാടം നികത്തുന്നവരില്‍നിന്നും ക്വാറി നടത്തുന്നവരില്‍നിന്നുമാണ്. ഇവരുടെ അനധികൃത ഇടപാടുകളുമായി വില്ലേജ് ഒാഫിസുകള്‍ സഹകരിക്കേണ്ടിവരുന്നു. മണല്‍ക്കടത്ത് പിടിക്കാന്‍ കലക്ടര്‍ ശക്തമായ നടപടി തുടങ്ങിയതോടെ മണലിനു തീ വിലയാണ്. അതിനാല്‍ മണല്‍, മണ്ണുമാഫിയ എന്തു സഹായം ചെയ്യാനും തയാറുമാണ്. പല സര്‍ക്കാര്‍ പരിപാടികളുടെയും സ്പോണ്‍സര്‍മാര്‍ ഇവരാണ്.

കടപ്പാട് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )