നയതന്ത്രജ്ഞതയുടെ മെയ്‌വഴക്കവുമായി സഭയില്‍ തിളങ്ങി തരൂര്‍

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ അഭാവത്തില്‍ ലോക്സഭയില്‍ തിളങ്ങിയതു സഹമന്ത്രി ശശി തരൂര്‍. ഇന്ത്യയുടെ അഫ്ഗാന്‍ നയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിനന്ദനവുമെത്തി. അഫ്ഗാനിസ്ഥാനിലെ സ്ഥാനപതി കാര്യാലയത്തിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചു രാജ്യം ജാഗരൂകമാണെന്നു തരൂര്‍ പറഞ്ഞു. അഫ്ഗാന്റെ സുരക്ഷയിലും വികസനത്തിലും നമുക്കു സവിശേഷ താല്‍പര്യമുണ്ട്. അതിനു തടസ്സം നില്‍ക്കുന്നവരുടെ ഭീഷണികള്‍ക്കു വഴങ്ങാന്‍ തയാറല്ല.

ഇന്ത്യ നല്‍കുന്ന വികസന സഹായത്തെ അഫ്ഗാന്‍ ജനത അങ്ങേയറ്റം മാനിക്കുന്നു. അടുത്തകാലത്ത് അവിടെ
നടന്ന ഗാലപ് പോളില്‍ ഇന്ത്യയ്ക്കാണ് ഏറ്റവും ജനപിന്തുണ കിട്ടിയത് – 56%. യുഎന്നിന്റെ പ്രവര്‍ത്തനങ്ങളെ 51% പേരാണ് അഭിനന്ദിച്ചത്.
എങ്കിലും ഇന്ത്യന്‍ പൌരന്മാര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചു രാജ്യത്തിനു ബോധ്യമുണ്ട്. ഓരോ ഇന്ത്യക്കാരന്റെ ജീവനും അമൂല്യമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതില്‍ പാക്കിസ്ഥാന്റെ വേണ്ടത്ര സഹകരണം നമുക്കു കിട്ടുന്നില്ല. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള നിലപാടിനെക്കുറിച്ചു മേനക ഗാന്ധി ഉന്നയിച്ച ചോദ്യത്തിനു തരൂര്‍ നല്‍കിയ മറുപടി നയതന്ത്രജ്ഞതയ്ക്ക് ഉദാഹരണമായി. സുഹൃദ് രാജ്യങ്ങളില്‍ നിന്ന് അഫ്ഗാനിലെ ജനകീയ സര്‍ക്കാര്‍ സുരക്ഷാസഹായം തേടുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാതിരിക്കലാണ് ഇന്ത്യയുടെ നയം. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയ്ക്കു സൈനിക താല്‍പര്യങ്ങളില്ല. താലിബാനും അല്‍ ഖായിദയ്ക്കുമെതിരെ ശക്തമായ നീക്കങ്ങള്‍ തുടരുന്നതിനെ ഇന്ത്യ അനുകൂലിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

പലപ്പോഴും മറുപടികളെ അംഗങ്ങള്‍ കരഘോഷത്തോടെ സ്വാഗതം ചെയ്തു. ആദ്യന്തം സദസ്സിലുണ്ടായിരുന്ന സോണിയ തരൂരിനെ അഭിനന്ദിക്കാന്‍ മറന്നതുമില്ല.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )