ടീകോം ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റി വരും-മുഖ്യമന്ത്രി

തിരുവനന്തപുരം: ടീകോം ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.

ഇപ്പോള്‍ ടീകോമിന്റെ സ്ഥിതി ദയനീയമാണെന്ന് മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അവരുമായുണ്ടാക്കിയ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. കരാറിലില്ലാത്ത കാര്യങ്ങള്‍ പറഞ്ഞായിരുന്നു അവരുടെ ആദ്യത്തെ തര്‍ക്കം. അതിന്റെ നിജസ്ഥിതിയെന്താണെന്ന് നമുക്കറിയാം.

അവര്‍ പണം കൊടുത്തിരുന്ന പലരും പ്രതിസന്ധിയിലാണ്. അമേരിക്കയിലെ നിരവധി ബാങ്കുകള്‍ തകര്‍ന്നതാണ് അതിനു കാരണം. ഈ കമ്പനിയല്ലെങ്കില്‍ വേറൊരു കമ്പനിയുമായി നമുക്ക് ധാരണയിലെത്തേണ്ടിവരും. അതിനുവേണ്ടി ടീകോമിന് അന്ത്യശാസനയൊന്നും നല്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തായാലും അവരുമായി ഒരു ധാരണ വേണം. അതിനാല്‍ അവരുമായി കൂടിയാലോചന നടത്തി വളരെ വേഗത്തില്‍ തന്നെ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്ള മൊത്തം ഭൂമിയുടെ 12 ശതമാനമായ 29.5 ഏക്കറില്‍ സ്വതന്ത്രാവകാശം വേണമെന്നും അത് കരാറില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ടീകോമിന്റെ ആവശ്യം. സ്വതന്ത്രാവകാശം നല്കാമെങ്കിലും മറിച്ചുവില്‍ക്കാനുള്ള സാധ്യത തടയാന്‍, അത് കരാറില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ടീകോം സി.ഇ.ഒ. ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘവും മന്ത്രി എസ്. ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ സപ്തംബര്‍ 9, 10 തീയതികളില്‍ കോവളത്ത് യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നാം തീയതി ചീഫ് സെക്രട്ടറി നീലാഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ടീകോം പ്രതിനിധികള്‍ 12 ശതമാനം ഭൂമിയുടെ പ്രശ്‌നം ഉന്നയിച്ചിരുന്നു. എന്നാല്‍ ആ യോഗത്തിലും സര്‍ക്കാര്‍ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കി.

ടീകോം മാള്‍ട്ടയില്‍ തുടങ്ങിയ സംരംഭം ഏതാണ്ട് പരാജയപ്പെട്ട നിലയിലാണ്. എണ്ണപ്പണം അമേരിക്കയില്‍ നിക്ഷേപിച്ച അറബ് കമ്പനികള്‍ ആഗോള സാമ്പത്തികമാന്ദ്യം വന്നതോടെ വന്‍പ്രതിസന്ധിയിലായെന്നും ഇക്കാര്യം മറച്ചുവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്നുമാണ് ഇപ്പോള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. വേണ്ടിവന്നാല്‍ ടീകോമിനെ ഒഴിവാക്കി മറ്റൊരു കമ്പനിയെ സ്മാര്‍ട്ട് സിറ്റി പദ്ധതി ഏല്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതായും ഇടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ടീകോം ഇല്ലെങ്കിലും സ്മാര്‍ട്ട് സിറ്റി വരും-മുഖ്യമന്ത്രി

  1. “If there is a will, there is a way”

    Politicians in kerala do not have the will to do anything good for it’s people.

    Forget about ‘SmartCity’. We have “Gods own country” to live in.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )