മെരിറ്റ്‌ സീറ്റില്‍ അനധികൃത പ്രവേശനം നല്‍കിയത്‌ 339 വിദ്യാര്‍ഥികള്‍ക്ക്‌ ; പിന്നില്‍ കോഴയും സമ്മര്‍ദവും

തിരുവനന്തപുരം: ഏകജാലക സംവിധാനം അട്ടിമറിച്ച്‌ മെരിറ്റ്‌ സീറ്റുകളില്‍ അനധികൃതമായി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കിയതിലൂടെ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമ്പാദിച്ചത്‌ ലക്ഷങ്ങള്‍. അഴിമതി തടയാനായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും ഈ വര്‍ഷം മാത്രം 339 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ വന്‍തുക വാങ്ങി പ്രവേശനം നല്‍കിയത്‌.

ഈ വിദ്യാര്‍ത്ഥികളെ വാര്‍ഷിക പരീക്ഷയെഴുതാന്‍ അനുവദിക്കേണ്ടെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ഇവരുടെ കാര്യത്തില്‍ പിന്നീട്‌ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയും ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ചിത്രയും അറിയിച്ചു.

താരതമേന മാര്‍ക്ക്‌ കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അനധികൃത പ്രവേശനം നല്‍കിയിട്ടുള്ളത്‌. കോഴ, ഉന്നതതല സമ്മര്‍ദ്ദം എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ ഇവര്‍ക്ക്‌ പ്രവേശനം നല്‍കിയത്‌. പ്രവേശനത്തിന്‌ നേതൃത്വം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്‌തവരെന്ന പേരില്‍ പ്രിന്‍സിപ്പള്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

ആര്‍.വി.എസ്‌.എം എച്ച്‌.എസ്‌.എസ്‌ പ്രയാര്‍, സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌ മലയാറ്റൂര്‍, എസ്‌.എന്‍.ഡി.പി എച്ച്‌.എസ്‌.എസ്‌ ഉദയംപേരൂര്‍, മൗണ്ട്‌ കാര്‍മല്‍ എച്ച്‌.എസ്‌.എസ്‌ കോട്ടയം, ലിയോ എച്ച്‌.എസ്‌.എസ്‌ പുല്ലുവിള, വിവേകോദയം എച്ച്‌.എസ്‌.എസ്‌ തൃശൂര്‍, എസ്‌.എന്‍ ട്രസ്‌റ്റ് എച്ച്‌.എസ്‌.എസ്‌ ഐക്കരക്കോണം, മാര്‍ ബാസില്‍ എച്ച്‌.എസ്‌.എസ്‌ കോതമംഗലം, എസ്‌. എസ്‌. എച്ച്‌.എസ്‌.എസ്‌ മൂര്‍ക്കനാട്‌, സെന്റ്‌ തോമസ്‌ എച്ച്‌.എസ്‌.എസ്‌ തങ്കമണി, ഡബ്ലുഒ എച്ച്‌.എസ്‌.എസ്‌ പിണങ്ങോട്‌, പി.കെ.കെ.എസ്‌.എം എച്ച്‌.എസ്‌.എസ്‌ കായംകുളം, എം.എസ്‌.എം എച്ച്‌.എസ്‌.എസ്‌ കായംകുളം, സെന്റ്‌ മൈക്കേല്‍സ്‌ എച്ച്‌.എസ്‌.എസ്‌ കണ്ണൂര്‍, വി.പി.എം എസ്‌.എന്‍.ഡി.പി എച്ച്‌.എസ്‌.എസ്‌ കഴിമ്പ്രം എന്നീ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ്‌ സസ്‌പെന്‍ഷന്‍.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഏകജാലകം വഴി പ്രവേശനം നടത്തിയ കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും പട്ടിക വിഭാഗങ്ങളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രാതിനിധ്യത്തില്‍ വന്‍ വര്‍ധനയാണ്‌ വന്നത്‌. മുന്‍വര്‍ഷങ്ങളില്‍ അര്‍ഹരായ 30,000ത്തോളം പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും 15,000 ത്തോളം പട്ടിക ജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവെന്നാണ്‌. ഇത്‌ ഞെട്ടിക്കുന്ന വിവരമാണെന്നും ഡയറക്‌ടര്‍ വ്യക്‌തമാക്കി.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )