മെഡിക്കല്‍ സര്‍വകലാശാല ഓര്‍ഡിനന്‍സ് അംഗീകരിച്ചു

തിരു: സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. തൃശൂരായിരിക്കും ആസ്ഥാനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആരോഗ്യമന്ത്രി പി കെ ശ്രീമതിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2010-11 മുതലുള്ള പ്രവേശനവും പരീക്ഷ ഉള്‍പ്പെടെയുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങളും പുതിയ സര്‍വകലാശാല നടത്തും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് അലൈഡ് സയന്‍സസ് എന്ന പേരിലാണ് സര്‍വകലാശാല സ്ഥാപിക്കുകയെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സ്കൂളുകളും അവയ്ക്കുകീഴില്‍ ഡിപ്പാര്‍ട്മെന്റുകളും കോസ്റിറ്റ്യൂന്റ് കോളേജുകളും സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലയിലുള്ള കോളേജുകള്‍ സര്‍വകലാശാലയുടെ കീഴിലാകും. പ്രത്യേക മേഖലകളില്‍ മെഡിക്കല്‍ അനുബന്ധ വിഷയങ്ങളില്‍ ഗവേഷണവും വികസന പ്രവര്‍ത്തനങ്ങളും നടത്തുന്ന സ്ഥാപനങ്ങളെ മെഡിക്കല്‍ സര്‍വകലാശാലയുടെ അംഗീകൃത കേന്ദ്രങ്ങളാക്കും. ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ, മറ്റു ചികിത്സാരീതികള്‍ എന്നിവ പുതിയ സര്‍വകലാശാലയുടെ പരിധിയില്‍ വരും. വിവിധ വൈദ്യശാസ്ത്ര ശാഖകള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കും. അവ തമ്മില്‍ കൂട്ടിക്കലര്‍ത്തില്ല. ദേശീയ- അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കും. ആരോഗ്യവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റുചെയ്തിട്ടുള്ള സര്‍ക്കാര്‍-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ പുതിയ സര്‍വകലാശാലയില്‍ അഫിലിയേറ്റുചെയ്യും. ഡീംഡ് യൂണിവേഴ്സിറ്റി, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടില്ല. കോഴ്സുകളും പാഠ്യപദ്ധതികളും ക്രമീകരിക്കും. പരീക്ഷകള്‍ ഏകീകരിക്കും. ഇപ്പോള്‍ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് അവിടെത്തന്നെ പഠനം പൂര്‍ത്തിയാക്കാം. ഗവര്‍ണര്‍ ചാന്‍സലറും ആരോഗ്യമന്ത്രി പ്രോ ചാന്‍സലറുമായിരിക്കും. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡീന്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍, പരീക്ഷാ കട്രോളര്‍ എന്നീ ഉയര്‍ന്ന തസ്തികകളുണ്ടാകും. 90 അംഗ സെനറ്റ്, 17 പേരടങ്ങിയ ഗവേണിങ് കൌസില്‍, ഫാക്കല്‍റ്റികള്‍, വിവിധ കമ്മിറ്റികള്‍ തുടങ്ങിയവ യൂണിവേഴ്സിറ്റിയുടെ ഘടകങ്ങളായിരിക്കും.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )