മൊബൈല്‍ഫോണ്‍ വികിരണം മസ്തിഷ്‌കകലകളെ നശിപ്പിക്കും

കൊല്ലം:ദിവസവും 35 മിനിട്ടിലധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ഈ രീതിയില്‍ സംസാരം തുടര്‍ന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍, ബ്രെയിന്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോതവണ മൊബൈല്‍ ഫോണില്‍ 35 മിനിട്ട് സംഭാഷണം നടത്തുമ്പോഴും രക്തസമ്മര്‍ദ്ദം അഞ്ചുമുതല്‍ 10 മില്ലിമീറ്റര്‍വരെ ഉയരുന്നു. ഫോണിനുപിന്നില്‍ തെര്‍മോകോള്‍ ഒട്ടിച്ചുചേര്‍ത്താല്‍ ഒരുപരിധിവരെ റേഡിയേഷനില്‍ നിന്ന് രക്ഷനേടാം. കൊല്ലം ജവാഹര്‍ ബാലഭവനില്‍ നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പട്ടാന്നൂര്‍ കെ.പി.സി.എച്ച്.എസ്.എസ്.വിദ്യാര്‍ഥിനി അശ്വതി സി.വി.അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍.

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ശരീരകലകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നടത്തിയ പഠനം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ശരീരകലകളെ, വിശേഷിച്ച് തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. മൊബൈല്‍ ഓണ്‍ ചെയ്തതിനുശേഷം ടവറുമായി ബന്ധം സ്ഥാപിക്കുന്നതിനിടയിലുള്ള സമയത്ത് (മറുവശത്ത് ഫോണ്‍ ബെല്ലടിക്കുന്നതിനുമുമ്പ്) റേഡിയേഷന്‍ ഏറ്റവും കൂടുതലാണ്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മസ്തിഷ്‌കകോശങ്ങളിലെ ഊഷ്മാവ് വര്‍ധിപ്പിക്കുന്നു. ഇത് ശാരീരികപ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കുന്ന വിഷാംശങ്ങള്‍ തലച്ചോറിലെത്താന്‍ കാരണമാകുന്നു.

ദിവസം അഞ്ചുതവണയില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ തലവേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ തലച്ചോറില്‍ കാന്‍സര്‍, മുഴ എന്നീ മാരകരോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇതിന്റെ പ്രാരംഭലക്ഷണങ്ങളാണ് ഓര്‍മ്മക്കുറവ്, തലവേദന, കേള്‍വിക്കുറവ് എന്നിവ.

മൊബൈല്‍ ഫോണിന്റെ പിറകുഭാഗത്താണ് ഏറ്റവുമധികം റേഡിയേഷന്‍ അനുഭവപ്പെടുന്നത്. ഈ ഭാഗത്ത് തെര്‍മോക്കോള്‍ കവചം ഒട്ടിച്ചുചേര്‍ത്താല്‍ റേഡിയേഷനില്‍നിന്ന് ശരീരകലകളെ രക്ഷിക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി സി.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. കോഴിമുട്ടയിലെ കോശങ്ങളെ മൊബൈല്‍ ഫോണ്‍ റേഡിയേഷന് വിധേയമാക്കിയാണ് വിദ്യാര്‍ഥികള്‍ പ്രധാന നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്.

വിദേശസസ്യങ്ങളുടെ വ്യാപനം പരമ്പരാഗത സസ്യ സമ്പത്തിനെ പിഴുതെറിയുന്നുവെന്ന കണ്ടെത്തലുമായാണ് തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.

വെള്ളായണി, ആക്കുളം കായലുകളിലും പരിസരപ്രദേശങ്ങളിലുമാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി സ്‌നേഹ ജോണിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തിയത്. ആക്കുളത്ത് 30 വര്‍ഷം മുമ്പുണ്ടായിരുന്ന 75 പരമ്പരാഗതസസ്യയിനങ്ങളില്‍ 19-ഉം വെള്ളായണിയിലെ 76 ഇനങ്ങളില്‍ 11-ഉം ഇപ്പോഴില്ലെന്ന് പഠനത്തില്‍ കണ്ടെത്തി.

കമ്മ്യൂണിസ്റ്റ് പച്ച, കുളവാഴ, മുട്ടപ്പായല്‍, അരുണ്‍ഡോ ഡൊണാക്‌സ്, മിക്കാനിയ മിക്കാന്‍ത എന്നീ വിദേശസസ്യങ്ങളുടെ കടന്നുകയറ്റം കാരണമാണ് പരമ്പരാഗതസസ്യങ്ങള്‍ നശിച്ചുപോയത്. അന്തര്‍ദ്ദേശീയ പരിസ്ഥിതിസംരക്ഷണ സംഘടന തയ്യാറാക്കിയ വിനാശകാരികളായ 34 സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണിവ.

മലിനീകരണത്തോത് കൂടുതലുള്ള സ്ഥലങ്ങളിലാണ് ഈ സസ്യങ്ങള്‍ വളരെവേഗം പെരുകുന്നത്. ആമയിഴഞ്ചാന്‍ തോട്, പാര്‍വതി പുത്തനാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ആക്കുളത്ത് വിദേശസസ്യവ്യാപനത്തിന് കാരണമാകുന്നത്. ശുദ്ധജലസ്രോതസ്സായി സംരക്ഷിക്കപ്പെടുന്നതിനാല്‍ വെള്ളായണിക്കായലില്‍ വിദേശസസ്യവ്യാപനത്തോത് കുറവാണ്.

ഇത് തടയുന്നതിന് കായല്‍ത്തീരങ്ങളില്‍ 10 മീറ്റര്‍ വീതിയില്‍ കണ്ടല്‍ക്കാടുകളോ പൂന്തോട്ടമോ വച്ചുപിടിപ്പിക്കുക, മാസത്തില്‍ രണ്ടുതവണ പൊഴിമുറിക്കുക, മലിനീകരണത്തോത് കുറയ്ക്കുക, വിദേശസസ്യങ്ങളെ വെട്ടിനശിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “മൊബൈല്‍ഫോണ്‍ വികിരണം മസ്തിഷ്‌കകലകളെ നശിപ്പിക്കും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w