ഭൂ, വസ്‌തു കൈമാറ്റത്തിന്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ നിയന്ത്രണങ്ങളേര്‍പ്പെടുത്തി

കല്‍പ്പറ്റ: സംസ്‌ഥാനത്ത്‌ ഭൂമി, വസ്‌തു കൈമാറ്റത്തിന്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടക്കുന്ന അഴിമതിയും കൃത്രിമങ്ങളും അവസാനിപ്പിക്കാനാണ്‌ നടപടി. വയല്‍ ഭൂമിയില്‍ നിര്‍മിച്ച വീട്‌ കൈമാറ്റം ചെയ്യണമെങ്കില്‍ ആര്‍.ഡി.ഒ.യുടെ അനുമതി വേണമെന്നതാണ്‌ പ്രധാന നിര്‍ദേശം. അണ്ടര്‍വാല്വേഷന്‍ നോട്ടീസ്‌ ലഭിച്ച കേസുകളില്‍ പിഴ അടച്ചാലേ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടുള്ളൂവെന്നും യഥാര്‍ത്ഥ ആധാരം ഹാജരാക്കിയില്ലെങ്കില്‍ ആധാര കൈമാറ്റം നടത്തരുതെന്നും രജിസ്‌ട്രാര്‍മാര്‍ക്ക്‌ അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. സംസ്‌ഥാനത്ത്‌ വയല്‍ നികത്തല്‍ നിരോധന നിയമം നടപ്പിലായത്‌ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്‌. അതിനു മുമ്പ്‌ അനുമതിയില്ലാതെ വയല്‍ നിലങ്ങളില്‍ ധാരാളമായി വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇവക്കെല്ലാം ത്രിതല പഞ്ചായത്തുകള്‍ നമ്പറുകളും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്‌. വയല്‍ ഭൂമിയില്‍ വീട്‌ നിര്‍മിച്ചവരില്‍ അധികവും സാധാരണക്കാരാണ്‌. ഇത്തരം വീടുകള്‍ കൈമാറ്റം ചെയ്യാനായി ആര്‍.ഡി.ഒ.യുടെ അനുമതി വേണമെന്ന നിര്‍ദേശം സാധാരണക്കാരെ കൂടുതലായി ബുദ്ധിമുട്ടിലാക്കുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമങ്ങളില്‍ ഭേദഗതി വരുത്താതെ, അണ്ടര്‍വാല്വേഷന്‍ നടപടികളില്‍പ്പെട്ട വസ്‌തു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്ന കാര്യം സംശയമാണെന്ന്‌ ആധാരം എഴുത്തുകാര്‍ പറയുന്നു. ഭരണഘടന ഉറപ്പുനല്‍കുന്നതാണ്‌ വസ്‌തു വാങ്ങാനും വില്‍ക്കാനുമുള്ള അവകാശം. ആധാരത്തില്‍ എത്ര വില കുറച്ചുകാണിച്ചാലും ആധാരം രജിസ്‌ട്രാര്‍ ചെയ്യാതെ മടക്കാന്‍ രജിസ്‌ട്രാര്‍ക്ക്‌ അധികാരമില്ല. ഇത്തരം കേസുകളില്‍ പിന്നീട്‌, വില കുറച്ചുകാണിച്ചുവെന്ന്‌ നോട്ടീസ്‌ അയക്കാനെ സാധിക്കൂ. സര്‍ക്കാരിന്റെ ഭൂമി താരിഫ്‌ വില നിര്‍ണയം ഇതുവരെയായി പ്രാബല്യത്തിലായിട്ടില്ല. രജിസ്‌ട്രേര്‍മാരും ആധാരം എഴുത്തുകാരും ചേര്‍ന്നു നിര്‍ണയിക്കുന്ന വിലയാണിപ്പോള്‍ ആധാരത്തില്‍ കാണിക്കുന്നത്‌. ഈ സാഹചര്യത്തില്‍, അണ്ടര്‍വാല്വേഷന്റെ പേരില്‍ വസ്‌തു ഇടപാട്‌ നടത്തുന്നതിനെ എതിര്‍ക്കുന്ന നിര്‍ദേശത്തിലെ യുക്‌തി ആധാരം എഴുത്തുകാര്‍ ചോദ്യം ചെയ്യുന്നുണ്ട്‌.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under കേരളം, രജിസ്ട്രേഷന്‍, വാര്‍ത്ത

One response to “ഭൂ, വസ്‌തു കൈമാറ്റത്തിന്‌ രജിസ്‌ട്രേഷന്‍ വകുപ്പ്‌ നിയന്ത്രണങ്ങളേര്‍പ്പെടുത്തി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )