വ്യാപാരികളുടെ പരാതി പരിഹാരത്തിന് കോള്‍സെന്റര്‍

കോഴിക്കോട്: വാണിജ്യനികുതി വകുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള പരാതി പരിഹരിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ ആരംഭിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വാഹനപരിശോധന, ചെക്ക്പോസ്റ്റ്, ഇന്റലിജന്‍സ് സ്ക്വാഡ് ഇവയെക്കുറിച്ചുള്ള പരാതിക്ക് പരിഹാരമുണ്ടാക്കാനാണ് സംവിധാനം. റോഡ്വികസനത്തിന് ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് പുനരധിവാസപാക്കേജ് പരിഗണനയിലുണ്ടെന്നും വ്യാപാരിപെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കോള്‍സെന്ററില്‍ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ പരാതി അറിയിക്കാം. പരാതിയുടെ നമ്പര്‍, പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ വിവരം എന്നിവ പരാതിക്കാരന്റെ മൊബൈല്‍ഫോണില്‍ ഉടന്‍ സന്ദേശമായി അറിയിക്കും. പരാതി ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഉടന്‍ കൈമാറും. ഇതിനായി അത്തരം ഉദ്യോഗസ്ഥര്‍ക്ക് ലാപ്ടോപ് കൈമാറും. പരാതിയും മറുപടിയും വെബ്സൈറ്റില്‍ തല്‍സമയം പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള തുടര്‍പരാതികളും അപ്ലോഡ്ചെയ്യാന്‍ സംവിധാനമൊരുക്കും. റോഡ്വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന കടക്കാര്‍ക്ക് പരിഹാരപദ്ധതി വ്യാപാരിസംഘടനകളുമായി ചര്‍ച്ച ചെയ്യും. അടുത്ത ബജറ്റിലുള്‍പ്പെടുത്താമെന്നാണ് പ്രതീക്ഷ. കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം തടഞ്ഞ് റോഡ്വികസനം വേണ്ട. അതേസമയം റോഡടക്കം പശ്ചാത്തലസൌകര്യവികസനം കച്ചവടക്കാര്‍ക്കാണ് കൂടുതല്‍ ഗുണകരമാവുകയെന്നത് മറക്കരുത്. പ്രാദേശികമായി ഇന്ത്യന്‍ബസാറുകള്‍ സൃഷ്ടിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ ആകണമെന്നും മന്ത്രി പറഞ്ഞു.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w