നിയമനം പി.എസ്‌.സി.ക്ക്‌: കൃഷിമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ രാഷ്ട്രീയഭേദമെന്യേ പിന്തുണ

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്‌.സി.ക്ക്‌ വിടാനുള്ള കൃഷിവകുപ്പ്‌ മന്ത്രി മുല്ലക്കര രത്‌നാകരന്റെ നിര്‍ദേശത്തെ ഭരണപ്രതിപക്ഷ ഭേദമെന്യേ യുവജന സംഘടനകളും സര്‍വകലാശാലാ ജീവനക്കാരുടെ സംഘടനകളും സ്വാഗതം ചെയ്‌തു. കാര്‍ഷിക സര്‍വകലാശാലയിലേത്‌ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനങ്ങള്‍ പി.എസ്‌.സിക്ക്‌ വിട്ട്‌ സുതാര്യത ഉറപ്പുവരുത്തണമെന്നും അഴിമതി മുക്തമാക്കണമെന്നുമാണ്‌ സംഘടനകളുടെ നിലപാട്‌.

ഡി.വൈ.എഫ്‌.ഐ.
സര്‍വകലാശാലാനിയമനങ്ങള്‍ പി.എസ്‌.സി. മുഖേനയാക്കണമെന്ന നിലപാടിനോട്‌ പൊതുവില്‍ യോജിപ്പാണുള്ളതെന്ന്‌ ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ്‌ ടി.വി.രാജേഷ്‌ പറഞ്ഞു. എന്നാല്‍, സംഘടനയ്‌ക്കുള്ളില്‍ ചര്‍ച്ച നടത്തി നിലപാട്‌ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജനങ്ങള്‍ക്ക്‌ ഇക്കാര്യത്തിലുള്ള സംശയം അകറ്റുന്നതിനും സുതാര്യാത ഉറപ്പുവരുന്നതിനും നിയമനം പി.എസ്‌.സി.ക്ക്‌ വിടണമെന്ന നിലപാട്‌ അംഗീകരിക്കുന്നു.

യൂത്ത്‌ കോണ്‍ഗ്രസ്‌
കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്‌.സി.ക്ക്‌ വിടാനുള്ള കൃഷിമന്ത്രിയുടെ നിര്‍ദേശത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ്‌ എം. ലിജു പറഞ്ഞു. എന്നാല്‍, കൃഷിമന്ത്രി എത്രതന്നെ ആത്മാര്‍ഥത കാണിച്ചാലും നിയമന മാഫിയയായി പ്രവര്‍ത്തിക്കുന്ന സി.പി.എം. ഈ നിര്‍ദേശം തീരുമാനമാക്കാന്‍ സമ്മതിക്കുമെന്ന്‌ കരുതുന്നില്ല. ഈ മാതൃക പിന്തുടര്‍ന്ന്‌ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനം പി.എസ്‌.സി.ക്ക്‌ വിടണം.

എ.ഐ.വൈ.എഫ്‌
കാര്‍ഷിക സര്‍വകലാശാലയിലേത്‌ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും നിയമനം പി.എസ്‌.സി.ക്ക്‌ വിടണമെന്ന ആവശ്യം എ.ഐ.വൈ.എഫ്‌. കാലങ്ങളായി ഉന്നയിച്ചുവരുന്നതാണെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ വി.എസ്‌. സുനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു.സിന്‍ഡിക്കേറ്റുകള്‍ നിയമനകാര്യങ്ങള്‍ക്കാണ്‌ കൂടുതല്‍ സമയം ഇപ്പോള്‍ ചെലവഴിക്കുന്നത്‌.ഈ സ്ഥിതിക്ക്‌ മാറ്റമുണ്ടാവണം.

ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി
നിയമനം നടത്താനുള്ള ആര്‍ത്തിയാണ്‌ സിന്‍ഡിക്കേറ്റ്‌ അംഗത്വത്തിനായി പലരേയും രംഗത്തെത്തിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. സ്വയംഭരണത്തിന്റെ പേരില്‍ അത്രമാത്രം അഴിമതിയും സ്വജനപകഷപാതവുമാണ്‌ നടന്നുവരുന്നതെന്ന്‌ കേരള, കാലിക്കറ്റ്‌, സംസ്‌കൃത, കൊച്ചി, കാര്‍ഷിക സവകലാശാലകളിലെ നിയമനചരിത്രം തെളിയിക്കുന്നു. കൃഷിമന്ത്രി ഈ നിര്‍ദേശം ആത്മാര്‍ഥമായാണ്‌ മുന്നോട്ടുവെച്ചതെങ്കില്‍ അത്‌ നടപ്പാക്കാനുള്ള ആര്‍ജവം ഭരണനേതൃത്വം പ്രകടിപ്പിക്കണം. ഈ തീരുമാനം നടപ്പാകുംമുമ്പ്‌ സര്‍വകലാശാലകളില്‍ തിരക്കിട്ട്‌ അനധികൃത നിയമനം നടത്താനുള്ള നീക്കവും തടയണമെന്ന്‌ സമിതി കണ്‍വീനര്‍ ആര്‍.എസ്‌. ശശികുമാറും ചെയര്‍മാന്‍ രാജന്‍ വര്‍ഗീസും ആവശ്യപ്പെട്ടു.

ഫെഡറേഷന്‍ ഓഫ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌
കാര്‍ഷിക സര്‍വകലാശാലാ നിയമനം പി.എസ്‌.സി.ക്ക്‌ വിടാനുള്ള പ്രോ ചാന്‍സലറായ മന്ത്രിയുടെ തീരുമാനം സര്‍വകലാശാലകളിലെ കോണ്‍ഗ്രസ്‌ അനുകൂല സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷന്‍ ഓഫ്‌ യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍സ്‌ സ്വാഗതം ചെയ്‌തു. മന്ത്രിയുടെ തീരുമാനം അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന്‌ പ്രസിഡന്റ്‌ കെ.വേദവ്യാസനും ജനറല്‍ സെക്രട്ടറി എന്‍.എല്‍. ശിവകുമാറും ആവശ്യപ്പെട്ടു.

യുണൈറ്റഡ്‌ ഫോറം ഓഫ്‌ യൂണിവേഴ്‌സിറ്റി സ്റ്റാഫ്‌
സര്‍വകലാശാലാ നിയമനം നേരത്തേതന്നെ പി.എസ്‌.സി.ക്ക്‌ വിടേണ്ടതായിരുന്നുവെന്ന്‌ സി.പി.ഐ. അനുകൂല സംഘടനയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ യൂണിവേഴ്‌സിറ്റി സ്റ്റാഫ്‌ ഇന്‍ കേരള പ്രസിഡന്റ്‌ സത്യന്‍ മൊകേരി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ മാതൃക പിന്തുടര്‍ന്ന്‌ ഇനിയെങ്കിലും മറ്റ്‌ സര്‍വകലാശാലകളിലും നിയമനം പി.എസ്‌.സി.ക്ക്‌ വിടേണ്ടതാണ്‌.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w