പ്രമേഹ പരിശോധന 2രൂപയ്ക്ക്; രക്തമെടുക്കേണ്ട, ലാബിലും പോകേണ്ട!

കോഴിക്കോട്: പ്രമേഹമുണ്ടോ? എങ്കില്‍, ലാബില്‍ ചെന്നുള്ള രോഗപരിശോധനയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി, ഫലം കിറുകൃത്യമായി അറിയാന്‍ ഇതാ ലളിതവും തീരെ ചെലവു കുറഞ്ഞതുമായ മാര്‍ഗം ഡോ. എം.വി.ഐ മമ്മി പറഞ്ഞുതരുന്നു.
ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ച പരിചയസമ്പത്തുമായി ലോക പ്രമേഹദിനത്തില്‍ ഡോ. മമ്മി രോഗികളോടു പറയുന്നത് ഇങ്ങനെ:
കുപ്പിനിറയെ മൂത്രവുമായി ലാബിലേക്ക് ഓടേണ്ട, രക്തസാമ്പിളെടുക്കാന്‍ സൂചികുത്തേണ്ട…
പ്രമേഹ പരിശോധനയ്ക്ക് ആകെ വേണ്ടത് ഒരേയൊരു തുള്ളി മൂത്രം. പിന്നെ, ദീര്‍ഘകാലത്തെ ഗവേഷണത്തിലൂടെ ഡോ. മമ്മി വികസിപ്പിച്ചെടുത്ത മരുന്നിന്റെ നാലഞ്ചു തുള്ളിയും! ഒരുതവണത്തെ പരിശോധനയ്ക്ക് പരമാവധി ചെലവ് വെറും രണ്ടുരൂപ!
പ്രമേഹമുണ്ടോ എന്നു പരിശോധിക്കാന്‍ മൂത്രത്തില്‍ മുക്കിയ ഈര്‍ക്കില്‍ മരുന്നില്‍ മുട്ടിച്ചാല്‍ മതി. പച്ചവെള്ളംപോലെ തോന്നിക്കുന്ന മരുന്ന് മൂത്രത്തിലെ ഗ്ളൂക്കോസിന്റെ അളവനുസരിച്ച് നിറംമാറാന്‍ തുടങ്ങും. നിറംമാറ്റത്തിന്റെ കടുപ്പമനുസരിച്ച് പ്രമേഹതീവ്രത എത്രത്തോളമെന്ന് അറിയാമെന്നാണ് ഡോ. മമ്മി പറയുന്നത്. ഇതിന്, പല നിറത്തില്‍ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റിങ് പേപ്പറുകളുണ്ട്. ഓരോ ഇനം കടലാസിലും ഗ്ളൂക്കോസിന്റെ വ്യത്യസ്ത അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും. കടലാസിലെ നിറവും, മരുന്നിന്റെ മാറിയ നിറവും ഒത്തുനോക്കിയാല്‍ ഗ്ളൂക്കോസിന്റെ അളവ് കൃത്യമായി അറിയാം.
പ്രമേഹ പരിശോധനയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ബെന്‍ഡിക്സ് ടെസ്റ്റില്‍പ്പോലും കുറഞ്ഞ അളവിലുള്ള ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടെത്താനാവില്ലെന്നിരിക്കെയാണ് ഒരു തുള്ളി മൂത്രവും നാലഞ്ചു തുള്ളി പരിശോധനാ മരുന്നും മാത്രം ഉപയോഗിച്ച് കിറുകൃത്യമായി ഫലം പറയാവുന്ന ടെക്നിക്ക് താന്‍ വികസിപ്പിച്ചെടുത്തതെന്ന് ഡോ. മമ്മി പറയുന്നു.
പ്രമേഹമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ അതിനുള്ള പരിഹാരവും ഡോക്ടര്‍ പറഞ്ഞുതരും: ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണത്തിനു മുമ്പ് ഈ പരിശോധന നടത്തുക. ഗ്ളൂക്കോസിന്റെ അളവ് കൂടിയെന്നു കണ്ടാല്‍ പരിശോധനാ ശേഷമുള്ള ഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കുക. നന്നായി വ്യായാമം ചെയ്യുക. അത്രയും മതി; രോഗിക്ക് ധൈര്യമായിരിക്കാം.
പരിശോധനയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന് തീരെ നിറവ്യത്യാസം വന്നിട്ടില്ലെങ്കില്‍ ശരീരത്തില്‍ ഗ്ളൂക്കോസ് കുറയുന്നതുമൂലം ഉണ്ടാകുന്ന ‘ഹൈപ്പോഗ്ളൈസീമിയ’യ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ഭക്ഷണം കുശാലായി കഴിക്കുക.
തന്റെ കണ്ടുപിടിത്തം ഇതിനകം ആയിരത്തിലധികം രോഗികളില്‍ പരിശോധിച്ച് ഫലം ഉറപ്പാക്കിയിട്ടുണ്ട് ഡോ. മമ്മി. പരിശോധനാ മരുന്നിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഇദ്ദേഹം.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w