പൂജാരിമാരുള്‍പ്പടെ 10 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ: ശബരിമല സന്നിധാനത്തു വിഷപ്പാല്‍ ഒഴുകുന്നു

കോട്ടയം: ശബരിമല സന്നിധാനത്തു വിതരണത്തിനായി തമിഴ്‌നാട്ടില്‍നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത പാലുപയോഗിചച പൂജാരിമാരുള്‍പ്പെടെ പത്തു പേര്‍ക്കു ഭക്ഷ്യവിഷബാധ. രണ്ടാഴ്‌ചമുമ്പുണ്ടായ സംഭവം അധികൃതര്‍ സംഭവം പുറംലോകമറിയാതെ ഒതുക്കി. വിഷപ്പാല്‍ ഇപ്പോഴും നിര്‍ബാധം സന്നിധാനത്തെത്തുന്നു.

ശബരിമല മുന്നൊരുക്കത്തിനായി ഒരുമാസം മുമ്പെത്തിയ ആറു പൂജാരിമാര്‍ക്കും നാലു നിര്‍മാണ വിദഗ്‌ധര്‍ക്കുമാണു ഭക്ഷ്യവിഷബാധയുണ്ടായത്‌. ഛര്‍ദിയും അതിസാരവുമുണ്ടായ ഇവര്‍ സന്നിധാനത്തെ താല്‍കാലിക ആശുപത്രിയില്‍ ചികിത്സതേടി. ഭക്ഷ്യവിഷബാധയാണെന്നു സ്‌ഥിരീകരിച്ചതിനെത്തുടര്‍ന്നു പാലുപയോഗം നിര്‍ത്താന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചു. അധികൃതര്‍ ഇതു പാലിച്ചില്ല. അസുഖം കുറയാത്ത പൂജാരിമാര്‍ മലയിറങ്ങി സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണിപ്പോള്‍. തീര്‍ഥാടനകാലത്തു തമിഴ്‌നാട്ടില്‍നിന്നു ലക്ഷക്കണക്കിനു ലിറ്റര്‍ പാലും പാല്‍പ്പൊടിയുമാണു സന്നിധാനത്തെത്തുന്നത്‌. ഇവ പരിശോധിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.

കഴിഞ്ഞവര്‍ഷം വരെ ആരോഗ്യവകുപ്പായിരുന്നു സന്നിധാനത്തു ഭക്ഷണത്തിന്റെ ഗുണമേന്‍മ പരിശോധിച്ചിരുന്നത്‌. ഈവര്‍ഷം പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ഇവര്‍ ഇതുസംബന്ധിച്ചുള്ള ഗൗരവകരമായ യാതൊരു പരിശോധനയും നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

ശബരിമല തീര്‍ഥാടകര്‍ക്കു മികച്ച സൗകര്യങ്ങളൊരുക്കാന്‍ അടിക്കടി നടക്കുന്ന യോഗങ്ങളില്‍ പോലും ഭക്ഷ്യവിഷബാധയുടെ കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. യോഗങ്ങളില്‍ ശുചിത്വത്തേക്കുറിച്ചും ഭക്ഷണസാധനങ്ങളുടെ ഗുണമേന്മയേക്കുറിച്ചും വലിയ ചര്‍ച്ചകള്‍ നടത്തുന്ന അധികൃതരുടെ കണ്‍മുമ്പിലാണു ‘വിഷപ്പാല്‍’ വിതരണം നടക്കുന്നത്‌.

തീര്‍ഥാടകരെ കാത്തു നൂറുകണക്കിനു ലിറ്റര്‍ പാല്‍ ഇപ്പോള്‍തന്നെ തമിഴ്‌നാട്ടില്‍നിന്നു സന്നിധാനത്ത്‌ എത്തിക്കഴിഞ്ഞു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )