‘തേക്കടിയില്‍ ‘കിഴവന്‍ ബോട്ടു’കളെ ചമയിച്ചു രഹസ്യ ഫിറ്റ്‌നസ്‌ ടെസ്‌റ്റ്: പാഠം പഠിക്കാതെ കെ.ടി.ഡി.സി.

കുമളി: ‘ജലകന്യക’ ബോട്ട്‌ ദുരന്തത്തിന്റെ അലകളടങ്ങും മുമ്പ്‌ തേക്കടിയില്‍ കെ.ടി.ഡി.സിയുടെ രണ്ടു പഴഞ്ചന്‍ ബോട്ടുകള്‍ക്കു രഹസ്യ ഫിറ്റ്‌നസ്‌ പരിശോധന.

ബോട്ട്‌ ലാന്‍ഡിംഗില്‍നിന്ന്‌ ഇടപ്പാളയത്തേക്കു ഫെറി സര്‍വീസ്‌ നടത്തുന്ന ജലമോഹിനി, ജലജ്യോതി എന്നീ ബോട്ടുകളുടെ പരിശോധനയാണ്‌ ഇന്നലെ നടന്നത്‌. 35-40 വര്‍ഷം പഴക്കമുള്ളവയാണ്‌ ഇവ.

ജലമോഹിനിയില്‍ 38 പേര്‍ക്കും ജലജ്യോതിയില്‍ 14 പേര്‍ക്കും യാത്ര ചെയ്യാം. പഴഞ്ചന്‍ ബോട്ടുകളാണെങ്കിലും പ്ലാസ്‌റ്റിക്‌ കസേരകള്‍ നിരത്തി പുതിയ ലൈഫ്‌ ജാക്കറ്റുകളും ലൈഫ്‌ ബോയ്‌കളും ഓരോ സീറ്റിലും പ്രദര്‍ശിപ്പിച്ചിരുന്നു. കാലപ്പഴക്കം മൂലമാണ്‌ ഇവ ഫെറി ബോട്ടുകളാക്കിയത്‌.

സഞ്ചാരികളെ ഇടപ്പാളയത്തുള്ള കെ.ടി.ഡി.സി. ലേക്ക്‌പാലസ്‌ ഹോട്ടലിലെത്തിക്കുന്നതിനാണു ഫെറി ബോട്ടുകള്‍ ഉപയോഗിക്കുന്നത്‌.

പരിശോധകര്‍ ബോട്ടുകള്‍ ഓടിച്ചുനോക്കിയില്ലെന്നറിയുന്നു. യാത്രക്കാരായി ഇരുന്നുള്ള പരിശോധനയായിരുന്നത്രേ.

പരിശോധനയെക്കുറിച്ച്‌ അറിഞ്ഞു മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. ഉച്ചയ്‌ക്ക് ഒരുമണിയോടെ ചീഫ്‌ ബോട്ട്‌ ഇന്‍സ്‌പെക്‌ടര്‍ പ്രസാദ്‌ചന്ദ്രന്‍നായര്‍, ബോട്ട്‌ ഇന്‍സ്‌പെക്‌ടര്‍ വി.കെ. വിശ്വകുമാര്‍ എന്നിവര്‍ ബോട്ട്‌ ലാന്‍ഡിംഗിലെത്തി.

മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി ഇവര്‍ ‘ജലമോഹിനി’യില്‍ ഇടപ്പാളയത്തേക്കു പുറപ്പെട്ടു. ഉദ്യോഗസ്‌ഥരെ ഇടപ്പാളയത്ത്‌ ഇറക്കി ജലമോഹിനി തിരികെവന്നു. പിന്നീടു ‘ജലജ്യോതി’യും ഇടപ്പാളയത്ത്‌ എത്തിച്ചു.

നാലരവരെ കെ.ടി.ഡി.സിയുടെ ഇടപ്പാളയം ഹോട്ടലില്‍ ചെലവഴിച്ച പരിശോധകര്‍ 4.50-നു ബോട്ട്‌ ലാന്‍ഡിംഗില്‍ തിരിച്ചെത്തി. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ നിരാശരാക്കി, വിവരങ്ങള്‍ പി.ആര്‍.ഡിക്കു കൊടുക്കുകയേയുള്ളൂവെന്നു പറഞ്ഞ്‌ സംഘം മടങ്ങി. തേക്കടിയില്‍ ഇപ്പോള്‍ കെ.ടി.ഡി.സിയുടെ ‘ജലരാജ’ എന്ന ബോട്ട്‌ മാത്രമാണു സുരക്ഷിതം. 45 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായിട്ടും പഴഞ്ചന്‍ ബോട്ടുകള്‍ മാറ്റാന്‍ കെ.ടി.ഡി.സി. താത്‌പര്യം കാട്ടുന്നില്ല.

പകരം രഹസ്യമായി ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ചു ലാഭം കൊയ്യാനാണു നീക്കം.
ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w