തിരിച്ചറിയല്‍ നമ്പരില്ലാത്ത മൊബൈലിന് ‘ലൈഫ്’ രണ്ടാഴ്ച കൂടി മാത്രം

തിരുവനന്തപുരം: തിരിച്ചറിയല്‍ നമ്പരില്ലാത്ത ചൈനീസ് മൊബൈല്‍ ഫോണുകള്‍ കൈയിലുള്ളവര്‍ ജാഗ്രത! നവംബര്‍ 30- നു മുമ്പ് നിശ്ചിത ഫീസടച്ച് ടെലികോം വകുപ്പില്‍ നിന്ന് ഐ.എം.ഇ.ഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി) എന്ന ‘തിരിച്ചറിയല്‍ നമ്പര്‍’ നേടിയില്ലെങ്കില്‍ നിങ്ങളുടെ സെല്ലിന് സര്‍ക്കാര്‍ ‘ചരമക്കുറിപ്പെ’ഴുതും!
സംസ്ഥാനത്ത് ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പത്ത്- പന്ത്രണ്ട് ലക്ഷം വരും. തിരിച്ചറിയല്‍ നമ്പരില്ലാത്തവയാണ് ഏറെയും. ‘മൊബൈല്‍ ഐഡന്റിറ്റി നമ്പര്‍’ നല്കാന്‍ ടെലികോം വകുപ്പ് സംസ്ഥാനത്ത് നവംബര്‍ ഒന്നിന് മുപ്പത് കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും ഇതുവരെ നമ്പര്‍ വാങ്ങാനെത്തിയവര്‍ പതിനയ്യായിരത്തില്‍ കുറവ്. 199 രൂപ ഫീസടച്ച് ഐ.എം.ഇ.ഐ നമ്പര്‍ നേടാന്‍ ഇനി രണ്ടാഴ്ചയേ സമയമുള്ളൂ എന്നിരിക്കെ പലരും ‘നമ്പര്‍ പ്രശ്നം’ ഗൌരവമാക്കാത്തത് കാര്യമറിയാത്തതുകൊണ്ടാണെന്ന് ടെലികോം അധികൃതര്‍ പറയുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ചൈനീസ് സെല്‍ ഫോണുകള്‍ ഏറ്റവും കൂടുതലുള്ളതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു- മൂന്നുലക്ഷം വീതം. സംസ്ഥാനത്തിന്റെ തീരമേഖലകളില്‍ കൂടുതല്‍ പ്രചാരം ഇത്തരം ഫോണുകള്‍ക്കാണത്രേ. പാറശ്ശാല, മൂന്നാര്‍, കാസര്‍കോട് തുടങ്ങിയ അതിര്‍ത്തിമേഖലകളിലും രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ചൈനീസ് ഫോണുകള്‍ വ്യാപകമാണ്.
മൊബൈല്‍ ഫോണിന്റെ നിര്‍മ്മാണവേളയില്‍ അതില്‍ രേഖപ്പെടുത്തുന്ന 15 അക്ക നമ്പരാണ് ഐ.എം.ഇ.ഐ. ബാറ്ററി കംപാര്‍ട്ട്മെന്റിനകത്താണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഏതു മൊബൈലിലും *#06# എന്ന് ടൈപ്പ് ചെയ്താല്‍ സ്ക്രീനില്‍ തിരിച്ചറിയല്‍ നമ്പര്‍ കാണാം. ലോകത്ത് എവിടെപ്പോയൊളിച്ചാലും ഈ ഫോണ്‍ നമ്പരുള്ളയാളെ കണ്ടുപിടിക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ല.
കുറ്റവാളികളെയും മറ്റും കുടുക്കാന്‍ പൊലീസിന് പലപ്പോഴും സഹായമാവുന്നത് മൊബൈലിന്റെ ഈ നമ്പര്‍ ‘മേല്‍വിലാസം’ തന്നെ. ഈ സാഹചര്യത്തിലാണ് ദേശീയസുരക്ഷയുടെ ഭാഗമായി, തിരിച്ചറിയല്‍ നമ്പരില്ലാത്ത സെല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
വടക്കേ ഇന്ത്യയിലും മറ്റും പാന്‍വില്പനക്കാരും റിക്ഷാക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ചൈനീസ് ഫോണുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഈ ഫോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നേടാന്‍ ഒരു അവസരം നല്കുകയായിരുന്നു.
ചെറിയൊരു ഫീസ് ഈടാക്കി നമ്പര്‍ നല്കുന്നതിന്റെ ചുമതല സെല്ലുലാര്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ (സി.ഒ.എ.ഐ), മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ (എം.എസ്.എ.ഐ) എന്നീ ഏജന്‍സികളെ ഏല്പിക്കുകയും ചെയ്തു. ഇവരാണ് ഐ.എം.ഇ.ഐ നമ്പര്‍ നല്കാന്‍ കേരളത്തില്‍ 30 കേന്ദ്രങ്ങള്‍ തുറന്നത്. പക്ഷേ, ‘ചൈനീസ് ഫോണുകാര്‍’ ഇതൊന്നും കാര്യമാക്കാതെ വിളിയോടുവിളി തന്നെ!
നമ്പര്‍ എങ്ങനെ കിട്ടും?
നിങ്ങളുടേത് ചൈനീസ് മൊബൈല്‍ ആണോ? തിരിച്ചറിയല്‍ നമ്പര്‍ ഇല്ലേ? എങ്കില്‍, മൊബൈലുമായി ടെലികോം വകുപ്പിന്റെ ഐ.എം.ഇ.ഐ കേന്ദ്രത്തിലെത്തുക. 180 രൂപയും നികുതിയും ചേര്‍ത്ത് 199 രൂപ അടച്ചാല്‍ തിരിച്ചറിയല്‍ നമ്പര്‍ തരും. രണ്ട് സിം ഉപയോഗിക്കാവുന്ന ഫോണിന് ഫീസ് 398 രൂപ.
ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയിലൊന്നിന്റെ പകര്‍പ്പും ഒരു ഫോട്ടോയും നല്കണം. ഫോട്ടോയില്ലെങ്കില്‍ ഏജന്‍സി അവരുടെ ചെലവില്‍ ഫോട്ടോ എടുക്കും.
‘മൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അലയന്‍സ് ഒഫ് ഇന്ത്യ’യുടെ കൊച്ചിയിലെ ഓഫീസിലേക്ക് 0484- 2207838 എന്ന നമ്പരില്‍ വിളിച്ചാല്‍ നിങ്ങളുടെ ജില്ലയിലെ അംഗീകൃത കേന്ദ്രങ്ങള്‍ എവിടെയൊക്കെയെന്ന് അറിയാം. www.msai.in എന്ന വെബ്സൈറ്റില്‍ 30 കേന്ദ്രങ്ങളുടെയും വിലാസമുണ്ട്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w