നേതൃത്വം തിരുത്തണം: സിപിഎമ്മില്‍ വിമര്‍ശനം

തിരുവനന്തപുരം:  പാര്‍ട്ടിയുടെ പ്രതിച്ഛായ ഇടിയുന്ന തെറ്റുകള്‍ കേരളത്തിലെ ഉന്നത നേതൃത്വത്തില്‍ നിന്നുമുണ്ടാകുന്നുവെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. മന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍ എന്നിവരാണു പ്രധാനമായും പ്രതിക്കൂട്ടിലായത്. തെറ്റുതിരുത്തലിനു തുടക്കമിടേണ്ടതു നേതൃത്വത്തില്‍ നിന്നു തന്നെയാണെന്നു കമ്മിറ്റി പറഞ്ഞുവച്ചു. ചര്‍ച്ച ഇന്നും തുടരും.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തയാറാക്കിയ തെറ്റുതിരുത്തല്‍ രേഖയും രാഷ്ട്രീയ റിപ്പോര്‍ട്ടും പിബി അംഗമായ എസ്. രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ചര്‍ച്ചയാണു പാര്‍ട്ടിയുടെ ജീര്‍ണതയിലേക്കു വിരല്‍ചൂണ്ടിയത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അടിക്കടിയുണ്ടാകുന്ന വിവാദങ്ങളാണു കോടിയേരിക്കെതിരെ പ്രധാനമായും ഉയര്‍ന്നത്. ഇത് ആത്യന്തികമായി പാര്‍ട്ടിയെയാണു വിഷമത്തിലാക്കുന്നത്. ‘കുടുംബ താല്‍പര്യം തന്നെയാണു മന്ത്രി ശ്രീമതിക്കെതിരെയും പ്രധാന ആരോപണമായി വന്നത്. ഇ.പി. ജയരാജന്റെ പ്രവര്‍ത്തന, പ്രതികരണ ശൈലികള്‍ വിമര്‍ശനത്തിനു വിധേയമായി.

പാര്‍ട്ടി കേരള ഘടകത്തിലെ തെറ്റായ പ്രവണതകളെക്കുറിച്ചു സ്പഷ്ടമായ സൂചനകള്‍ തെറ്റുതിരുത്തല്‍ രേഖയിലുണ്ട്. ദേശാഭിമാനി ബോണ്ട് വിവാദത്തെക്കുറിച്ചും പത്രത്തിന്റെയോ ആരോപണവിധേയരുടെയോ പേരു പറയാതെയുള്ള സൂചന രേഖയിലുണ്ട് എന്നാണു വിവരം. തിരുത്തല്‍ അനിവാര്യമാണെന്നും അല്ലെങ്കില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുമെന്നുമുള്ള മുന്നറിയിപ്പാണു ചര്‍ച്ച പൊതുവില്‍ നല്‍കിയത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ കാര്യമായ ആക്രമണം ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. യോഗം ഇന്നു സമാപിക്കും.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )