നിയമനിര്‍മ്മാണം കോടതി ഉത്തരവിലൂടെ ആവരുത്

ന്യൂഡല്‍ഹി : കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി, നിയമനിര്‍മ്മാണം കോടതി ഉത്തരവ് വഴി നടത്തുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് വ്യക്തമാക്കി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ലിങ്ദോ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉത്തരവിലൂടെ നടപ്പിലാക്കിയ സുപ്രീം കോടതിയുടെ തന്നെ 2006 ലെ ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവിന്റെയും അശോക് കുമാര്‍ ഗാംഗുലിയുടെയും ഉത്തരവ്.
പൊതുതാത്പര്യ ഹര്‍ജികളിന്മേല്‍ കോടതികള്‍ നിയമനിര്‍മ്മാണം നടത്തുന്നതിനെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. നിയമനിര്‍മ്മാണം നടത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും ഇക്കാര്യത്തില്‍ കോടതികള്‍ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍വകലാശാലയും സിന്‍ഡിക്കേറ്റ് അംഗമായ എ.എ. റഹീമും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഈ ഉത്തരവ്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ലിങ്ദോ കമ്മിററി റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പിലാക്കിയ സുപ്രീം കോടതി വിധിയുടെ സാധുത പരിശോധിക്കാന്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
എന്നാല്‍ റാഗിംഗ് സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ലിങ്ദോ കമ്മിറ്റി ശുപാര്‍ശ നേരിട്ട് നടപ്പിലാക്കുന്നതിനുപകരം സര്‍വകലാശാലകളോടോ, നിയമ നിര്‍മ്മാണ സഭകളോടോ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കാമായിരുന്നു എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചതെന്ന് കേസില്‍ ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ”അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പൊതുതാത്പര്യമുള്ള വിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്ക് കഴിയുമോ?”
പൊതുതാത്പര്യവിഷയത്തില്‍ കോടതികള്‍ക്ക് എത്രത്തോളം പോകാമെന്ന കാര്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കണം- ജസ്റ്റിസ് കട്ജുവും ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലിയും പറഞ്ഞു.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പാര്‍ലമെന്ററി രീതിയില്‍ നടത്തണോ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തണോ എന്ന് തീരുമാനിക്കാന്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന 2004ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് കേരള സര്‍വകലാശാല സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയില്‍ വാദം തുടരുന്ന വേളയിലാണ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്സംബന്ധിച്ച ലിങ്ദോ കമ്മിറ്റി ശുപാര്‍ശകള്‍ 2006 സെപ്തംബറില്‍ ജസ്റ്റിസ് അരിജിത് പസായത്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചത്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
* ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്ക് സാധുതയുണ്ടോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കണം.
* പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ക്ക് ഏതുവരെ പോകാമെന്ന് നിശ്ചയിക്കണം.
* കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കേസിന്റെ അടിയന്തരസ്വഭാവം പരിഗണിച്ച് എത്രയുംവേഗം ഭരണഘടനാ ബെഞ്ച് രൂപീകരിക്കണം.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )