എല്‍ഡിഎഫ് പിന്തുണ വര്‍ധിച്ചു: സിപിഐ എം

എല്‍ഡിഎഫ് പിന്തുണ വര്‍ധിച്ചു: സിപിഐ എം

തിരു: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായിരുന്ന ജനപിന്തുണ വര്‍ധിച്ചതായി ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചവയായിരുന്നു. 140 നിയമസഭാ മണ്ഡലത്തില്‍ 40ല്‍ മാത്രം യുഡിഎഫ് വിജയിച്ച ഘട്ടത്തിലായിരുന്നു അത്. അന്നു നേടിയതിനേക്കാള്‍ എല്‍ഡിഎഫിന്റെ വോട്ടില്‍ വര്‍ധനയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ മുന്നേറ്റം എല്‍ഡിഎഫിനുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 41,132 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 41,944 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 34,419 വോട്ടായിരുന്നു എല്‍ഡിഎഫിന് ലഭിച്ചതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ കൂടുതല്‍ നേടാനായി. എറണാകുളത്ത് 2006ല്‍ എല്‍ഡിഎഫിന് ലഭിച്ചത് 37,348 വോട്ടായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 37,499 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ അയ്യായിരത്തോളം വോട്ട് വര്‍ധിക്കുകയുംചെയ്തു. ആലപ്പുഴയില്‍ 2006 ല്‍ 32,788 വോട്ടാണ് ലഭിച്ചതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ട് കൂടുതല്‍ നേടാനുമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ 23,207 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 12,043 ആയി കുറഞ്ഞു. എറണാകുളത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 14,547 വോട്ടിന്റെ ഭൂരിപക്ഷം 8,630 ആയും കുറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫ് 19,451 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 4,745 ആയി കുറയുകയാണ് ചെയ്തത്. പരമ്പരാഗത യുഡിഎഫ് മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ജനപിന്തുണ എല്‍ഡിഎഫ് നേടിയെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് അകന്ന ജനവിഭാഗങ്ങള്‍ മുന്നണിയെ പിന്തുണയ്ക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വികാരമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്ന യുഡിഎഫ് നേതാക്കളുടെ പ്രചാരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. എല്ലാ കുപ്രചാരണങ്ങളും തള്ളി, എല്‍ഡിഎഫിന് വോട്ടു ചെയ്തവരെ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )