തൊഴിലുറപ്പ്: എല്ലാ ജില്ലയിലും ഓംബുഡ്‌സ്മാനെ നിയമിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

കേരളത്തില്‍ പതിനേഴ് ഓംബുഡ്‌സ്മാന്‍മാരെയാണ് നിയമിക്കുക. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ രണ്ടുപേര്‍ വീതം ഉണ്ടാവും. മറ്റ് ജില്ലകളില്‍ ഒരാള്‍ വീതവും. സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം.

നാലംഗ സമിതിയാണ് ഓബുഡ്‌സ്മാനെ തിരഞ്ഞെടുക്കുക. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷ. തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തിരഞ്ഞെടുക്കുന്ന രണ്ടുപേരാണ് മറ്റംഗങ്ങള്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ പ്രൊഫസറുമായ കെ.പി. കണ്ണന്‍, കാപാര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നന്ദിത ചാറ്റര്‍ജി എന്നിവരെയാണ് കേരളത്തിനുവേണ്ടി കേന്ദ്രം നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. അസംഘടിത വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനില്‍ അംഗമായിരുന്നു കെ.പി. കണ്ണന്‍.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w