സി.പി.എം. അവകാശവാദം പൊള്ളയെന്ന് കണക്കുകള്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധിച്ചുവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവകാശവാദം പൊള്ളയെന്ന് കണക്കുകള്‍.

കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ വോട്ട് കൂടിയെന്ന് അവകാശപ്പെടുന്ന സി.പി.എം. സെക്രട്ടേറിയറ്റ് ആകെ പോള്‍ ചെയ്ത വോട്ടിലുണ്ടായ വര്‍ധനയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കണ്ണൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വോട്ടുവര്‍ധനയാണ് യു.ഡി.എഫ്. നേടിയിരിക്കുന്നത്. ഈ കാര്യം വിസ്മരിച്ചാണ് നേരിയ വോട്ടുവര്‍ധന മറയാക്കി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്ഷീണം മറയ്ക്കാന്‍ സി.പി.എം. സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്.

എന്നാല്‍ ആലപ്പുഴയില്‍ യു.ഡി.എഫിന് 2006നെ അപേക്ഷിച്ച് വോട്ട് കുറയുകയും എല്‍.ഡി.എഫിന് വോട്ട് കൂടുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്.

2006-ല്‍ കണ്ണൂരില്‍ 41132 വോട്ടായിരുന്നു എല്‍.ഡി.എഫിന് ലഭിച്ചത്. ഇത് ഇത്തവണ 41944 വോട്ടായത് വലിയ നേട്ടമായാണ് സി.പി.എം. സെക്രട്ടേറിയറ്റ് വിശേഷിപ്പിക്കുന്നത്. അതേസമയം 2006ല്‍ 49745 വോട്ട് ലഭിച്ചിരുന്ന യു.ഡി.എഫ്. ഈ ഉപതിരഞ്ഞെടുപ്പില്‍ 53987 വോട്ട് നേടി എന്നതാണ് വസ്തുത.

എറണാകുളം നിയസഭാ മണ്ഡലത്തിന്റെ കാര്യത്തിലും ഇതേ അടവുതന്നെയാണ് സി.പി.എം. സെക്രട്ടേറിയറ്റ് പയറ്റിയിരിക്കുന്നത്. എറണാകുളത്ത് 2006ല്‍ 37348 വോട്ട് ലഭിച്ചത് ഈ ഉപതിരഞ്ഞെടുപ്പില്‍ 37499 വോട്ടാക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമെന്ന മട്ടിലാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ അവകാശവാദം. അതേസമയം 2006ല്‍ 43148 വോട്ട് നേടിയ യു.ഡി.എഫ്. ഈ ഉപതിരഞ്ഞെടുപ്പില്‍ നേടിയത് 46119 വോട്ട്.

എറണാകുളം, കണ്ണൂര്‍ എന്നീ രണ്ടുമണ്ഡലങ്ങളിലും എല്‍.ഡി.എഫ്. വോട്ടിലുണ്ടായത് നേരിയ വര്‍ധന മാത്രമാണ്. അതേസമയം വന്‍വര്‍ധനയാണ് യു.ഡി.എഫ്. വോട്ടുകളിലുണ്ടായിരിക്കുന്നത്. ഈ കാര്യം സൗകര്യപൂര്‍വം മറച്ചുവെച്ചാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ അഭ്യാസം.

ആലപ്പുഴ മണ്ഡലം സംബന്ധിച്ച സി.പി.എം. അവകാശവാദത്തില്‍ മാത്രമാണ് കഴമ്പുള്ളത്. 2006ല്‍ ആലപ്പുഴയില്‍ എല്‍.ഡി.എഫിന് 32788 വോട്ട് ലഭിച്ചത് ഇത്തവണ 38029 ആയി വര്‍ധിച്ചു. 4745 വോട്ടിന് യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചുവെങ്കിലും ഇവിടെ യു.ഡി.എഫ്. വോട്ടില്‍ സാരമായ ഇടിവുണ്ട്. 2006ല്‍ 49721 വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ 42774 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

എറണാകുളത്തും കണ്ണൂരിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി സി.പി.എം. നേതാക്കളാണ് മത്സരിച്ചത്. ആലപ്പുഴയില്‍ സി.പി.ഐ. പ്രതിനിധിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സി.പി.എം. സ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന് വോട്ട് ഇടിയുകയും സി.പി.ഐ. മത്സരിച്ച സ്ഥലത്ത് വോട്ട് ഉയരുകയും ചെയ്തത് വിശദീകരിക്കാന്‍കൂടി സി.പി.എം. നേതൃത്വം വിഷമിക്കേണ്ടിവരും. സി.പി.എമ്മിനോടുള്ള എതിര്‍പ്പ് സി.പി.ഐ.യോട് ഇല്ലായിരുന്നുവെന്ന വാദങ്ങള്‍ക്ക് ഇത് ഇടയാക്കുകയും ചെയ്യും.

ലിങ്ക് – മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “സി.പി.എം. അവകാശവാദം പൊള്ളയെന്ന് കണക്കുകള്‍

  1. സന്തോഷ്

    സുഹ്രുത്തെ, 2006 ലെ കണക്കു വച്ചല്ല, 2009 ലെ പാര്‍ലമെന്റ് തെരഞെടുപ്പിലെ കണക്കു വച്ചാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പറഞ്ഞത്. മാത്ര്‌ഭൂമി ലേഖകന്‍ അത് മറച്ചുവക്കുന്നത് താങ്കളെപ്പോലുള്ളവെരെ ഉദ്ദേശിച്ചാണ്.

  2. സുഹൃത്തേ,
    പാര്‍ലമെന്റ് തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും തമ്മില്‍ അജഗജാന്തരം ഉണ്ട്. അത് താരതമ്യം ചെയ്തിട്ട് കാര്യമില്ല. അപ്പോള്‍ താങ്കളെപ്പോലെയുള്ളവരെ പറ്റിക്കുന്നത് ആരാണെന്ന് മനസ്സിലായിക്കാണുമല്ലോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )