കാറും കോളുമെത്തി; പ്രതീക്ഷയോടെ നെല്‍ക്കര്‍ഷകര്‍

കല്ലമ്പലം: കൊട്ടും കുരവയുമില്ലാതെ കടന്നു വന്ന തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍ പാടത്തേക്കിറങ്ങി. പക്ഷേ ഞാറ്റു പാട്ടുകള്‍ക്ക് പകരം അവരില്‍ നിന്നുയരുന്നത് ദാരിദ്യ്രത്തിന്റെയും പട്ടിണിയുടെയും കദന കഥകളാണ്. കൃഷി നാശവും കാര്‍ഷിക മേഖലയിലെ അമിതമായ നഷ്ടവും അധികാരികളുടെ അവഗണനയും സഹിച്ച് കൃഷിയെ സ്നേഹിക്കുകയും നെല്‍കൃഷിയെ സംരക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകരും തൊഴിലാളികളുമാണ് ഒരുകൂട്ടം ‘സ്വപ്ന’ങ്ങളുമായി ഇക്കുറിയും പാടത്തേക്കിറങ്ങിയിരിക്കുന്നത്.

വാര്‍ഷിക പദ്ധതികളില്‍ അനുവദിച്ചു കിട്ടിയ തുകയുടെ 40 മുതല്‍ 50 ശതമാനം വരെ നീക്കി വക്കുന്ന പഞ്ചായത്തുകള്‍ കര്‍ഷകരെ സഹായിക്കുവാന്‍ ഇനിയും രംഗത്തെത്തിയിട്ടില്ല. സബ്സിഡി നിരക്കില്‍ അല്പം വളവും വിത്തും നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നു അവരുടെ ധനസഹായം. ജലസേചന സൌകര്യമില്ലാതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഒരുകാലത്ത് ഹെക്ടര്‍ കണക്കിന് വരുന്ന പാടശേഖരങ്ങളോട് ചേര്‍ന്ന് തലക്കുളങ്ങളും നീര്‍ച്ചാലുകളും തോടുകളും ഉണ്ടായിരുന്നു. ഇവയില്‍ നിന്നുമെത്തുന്ന വെള്ളമായിരുന്നു കര്‍ഷകര്‍ക്ക് ആശ്വാസം. എന്നാല്‍ ഇപ്പോള്‍ തോടുകളില്‍ പലതും കാടുകയറിയും ഇടിഞ്ഞു താണും നാശത്തിന്റെ വക്കിലാണ്. തലക്കുളങ്ങളും നീര്‍ച്ചാലുകളും മണ്ണിട്ട് നികത്തിക്കഴിഞ്ഞു. കൃഷി നഷ്ടമായതോടെ പാടങ്ങള്‍ നികത്തി മറ്റ് കൃഷികളിലേക്ക് തിരിയുകയാണ് കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും. പുതിയ തലമുറയാവട്ടെ കാര്‍ഷിക രംഗത്തേക്ക് വരുന്നുമില്ല. പാടത്ത് പണിയെടുക്കുന്നത് മാന്യതക്കുറവാണെന്ന ധാരണയാണവര്‍ക്ക്.

പ്രതിസന്ധികള്‍ക്കിടയിലും ഉല്പാദിപ്പിക്കുന്ന വിളവിന് സാധാരണക്കാരായ കര്‍ഷകര്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറിയും വിളവിറക്കി കര്‍ഷകര്‍ കാത്തിരിക്കുന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )