ഇന്‍ഫര്‍മേഷന്‍ മിഷനെ തദ്ദേശഭരണ വകുപ്പില്‍ ലയിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നെറ്റ്‌ വര്‍ക്ക്‌ ചെയ്യാനും കമ്പ്യൂട്ടര്‍വത്‌കരിക്കാനും ലക്ഷ്യമിട്ട്‌ തുടങ്ങിയ ഐ.കെ.എമ്മിനെ (ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍) തദ്ദേശസ്വയംഭരണ വകുപ്പില്‍ ലയിപ്പിക്കുന്നു. 2010 മാര്‍ച്ച്‌ 31ന്‌ മുമ്പായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലെ സാങ്കേതിക വിഭാഗമാക്കി മാറ്റാനാണ്‌ ശ്രമം.

1999 ജൂണില്‍ സ്വയംഭരണ സ്ഥാപനമായി തുടങ്ങിയ ഐ.കെ.എമ്മിനെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പാണ്‌ ശ്രമം തുടങ്ങിയത്‌. ഇതിനായി തദ്ദേശസ്വയം ഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായി സമിതിയും രൂപവത്‌കരിച്ചിരുന്നു. രൂപവത്‌കരിച്ചിട്ട്‌ 11 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ലക്ഷ്യം കൈവരിക്കാതെ ഇഴഞ്ഞുനീങ്ങുകയാണ്‌ ഐ.കെ.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍.

കമ്പ്യൂട്ടര്‍വത്‌കരണവും നെറ്റ്‌വര്‍ക്കിങ്ങും 2010 മാര്‍ച്ച്‌ 31ന്‌ മുമ്പായി പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ നിര്‍ദ്ദേശം ഐ.കെ.എമ്മിന്‌ നല്‍കിയിട്ടുണ്ട്‌. ഇതിന്‌ നിലവില്‍ ചെയ്യുന്ന പ്രവൃത്തികള്‍ വിലയിരുത്താന്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന്‌ രൂപരേഖ തയ്യാറാക്കാനും കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ദ്ദേശിച്ചിരുന്നു.

അധികാര വികേന്ദ്രീകരണത്തിന്റെ തുടക്കത്തില്‍ രൂപവത്‌കരിച്ച കിന്‍ലിബ്‌ (കേരള ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്‌ ഫോര്‍ ലോക്കല്‍ ബോഡീസ്‌) ആണ്‌ പിന്നീട്‌ ഐ.കെ.എം. ആയി മാറിയത്‌. ഒരു വര്‍ഷത്തെ ദൗത്യവുമായി തുടങ്ങിയ പദ്ധതി പതിനൊന്ന്‌ വര്‍ഷം പൂര്‍ത്തിയാക്കി. നൂറുകോടി രൂപയിലേറെ ചെലവാക്കിയിട്ടും നെറ്റ്‌വര്‍ക്കിങ്‌ എന്ന അടിസ്ഥാന ഉദ്ദേശ്യം ഇതുവരെ നിറവേറിയിട്ടില്ല.

ഐ.കെ.എം. പുറത്തിറക്കിയ സോഫ്‌ട്‌വെയറുകള്‍ പലതും തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ പറ്റാത്തവയാണെന്ന ആക്ഷേപവും ഉണ്ട്‌. ഇവ അപര്യാപ്‌തമായതിനാല്‍ ചില പഞ്ചായത്തുകള്‍ അക്കൗണ്ടിങ്ങിനായി അവര്‍ തന്നെ വികസിപ്പിച്ചെടുത്ത സോഫ്‌ട്‌വെയറാണ്‌ ഉപയോഗിക്കുന്നത്‌. 14 സോഫ്‌ട്‌വെയറുകളാണ്‌ ഐ.കെ.എം. ഇതുവരെ വികസിപ്പിച്ചത്‌.

പുനര്‍നിയമനം നേടിയ ഇരുപത്തിയഞ്ചിലേറെപ്പേരും ഡെപ്യൂട്ടേഷനിലുള്ള പത്തുപേരും ഉള്‍പ്പെടെ നാനൂറ്റിനാല്‌പത്‌ പേരാണ്‌ ഇപ്പോള്‍ ഐ.കെ.എമ്മിലുള്ളത്‌. തദ്ദേശസ്വയംഭരണ വകുപ്പില്‍ ലയിപ്പിക്കുന്നതോടെ താല്‍ക്കാലിക ജീവനക്കാരായ ഭൂരിഭാഗം പേരും സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരാകാന്‍ സാധ്യതയുണ്ട്‌. താല്‍ക്കാലിക ജീവനക്കാരില്‍ പലരും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നേടിയവരാണ്‌. ഇവരെ സ്ഥിരപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ്‌ ഐ.കെ.എമ്മിനെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ലയിപ്പിക്കുന്നതിന്‌ പിന്നിലെന്ന്‌ ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

ജീവനക്കാരെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നിലനിര്‍ത്തിയാല്‍ ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന്‌ ഒരു വിഹിതം നീക്കിവെയേ്‌ക്കണ്ടിവരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഉപയോഗമില്ലാതിരുന്നിട്ടുകൂടി ബ്ലോക്ക്‌, നഗരസഭാ ജില്ലാതലങ്ങളിലെ സാങ്കേതിക വിദഗ്‌ദ്ധ രെ ഒഴിവാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്‌. ഐ.കെ.എമ്മിനെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക്‌ മാറ്റാനുള്ള നടപടികള്‍ക്കായി കമ്മിറ്റി രൂപവത്‌കരിച്ച്‌ നടപടികള്‍ നടക്കുന്നതേയുള്ളൂവെന്ന്‌ ഐ.കെ.എം. എക്‌സിക്യൂട്ടീവ്‌ചെയര്‍മാന്‍ പ്രൊഫ. എം.കെ. പ്രസാദ്‌ പറഞ്ഞു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w