പ്രതിഷേധക്കഞ്ഞി തിളച്ചു, രാഷ്ട്രീയക്കാരുടെ നെഞ്ചില്‍ കനല്‍

കൊച്ചി : എറണാകുളം മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ പ്രതിഷേധ കഞ്ഞിക്ക് അടുപ്പില്‍ തീ കൂട്ടുകയായിരുന്നു ചിലര്‍. രാഷ്ട്രീയക്കാരുടെ നെഞ്ചില്‍ അത് കനലായി എരിയുന്നത് അവര്‍ കണ്ടു. അപ്പോഴും അവര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളൂ. ജീവനില്‍ കൊതിയുള്ള ഞങ്ങള്‍ക്ക് പേടികൂടാതെ വഴി നടക്കണ്ടേ?
ജീവന്‍ പണയംവച്ച് റെയില്‍വേ ട്രാക്ക് കടന്നുവേണം നഗരത്തിലേക്ക് പോകാന്‍. അതൊഴിവാക്കാന്‍ ഒരു സബ്വേ വേണം. ഇടപ്പള്ളിക്കടുത്ത് ഒറ്റപ്പെട്ടപോലെ കഴിയുകയാണ് നിരവധി കുടുംബങ്ങള്‍. ഇവരില്‍ 600 പേര്‍ വോട്ടര്‍മാരാണ്.
രാവിലെ ആറുമണിക്ക് പ്രതിഷേധ കഞ്ഞിക്ക് തയ്യാറെടുപ്പ് തുടങ്ങി. കട്ടന്‍ ചായ രുചിച്ചുകൊണ്ടായിരുന്നു തുടക്കം. എല്ലാവര്‍ക്കും അത് വിതരണം ചെയ്തു. കഞ്ഞിയും കറിയും വയ്ക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി.
25 കിലോ അരി, അഞ്ചുകിലോ പരിപ്പ്, പ്രതിഷേധ കഞ്ഞിക്ക് ഇത്രയും നേരത്തെ കരുതിയിരുന്നു. പോളിംഗ് തുടങ്ങുന്ന നേരമായപ്പോള്‍ അടുപ്പില്‍ തീ പുകഞ്ഞു.
ഉച്ചയോടെ വീടുകളില്‍ നിന്ന് ഓരോ പാത്രവുമായി സ്ത്രീകളും കുട്ടികളും വന്നു. എല്ലാ പാത്രങ്ങളിലേക്കും കഞ്ഞി പകര്‍ന്നു. അവര്‍ അതുമായി റെയില്‍വേ ട്രാക്കിലേക്ക് നീങ്ങി. പാളത്തില്‍ നിരന്നിരുന്ന് കഞ്ഞി കുടിച്ചു. ഒരു സബ്വേയ്ക്ക് വേണ്ടിയുള്ള ദാഹം അവരില്‍ ഇരട്ടിച്ചു.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “പ്രതിഷേധക്കഞ്ഞി തിളച്ചു, രാഷ്ട്രീയക്കാരുടെ നെഞ്ചില്‍ കനല്‍

  1. പാണ്ടിനാട്ടുകാരുടെ ക്രൂരത കഠിനം തന്നെ. എങ്കിലും അവരില്ലെങ്കില്‍ നാഴിക്കഞ്ഞിക്ക് കുത്തരികിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കടുപ്പിച്ചൊന്നും പറയാനും വയ്യാണ്ടായി.

    താങ്കള്‍ക്ക് സുഖമെന്നു വിശ്വസിക്കുന്നു. കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ. സംശയങ്ങള്‍ എഴുതിച്ചോദിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )