കണ്ണൂര്‍ 79.33 % വോട്ടിംഗ്

കേന്ദ്രസേനയുടെയും കലക്‌ടറുടെയും കാവലില്‍ കണ്ണൂര്‍ ശാന്തം

കണ്ണൂര്‍: മൂന്നു കമ്പനി കേന്ദ്രസേനയ്‌ക്കു പുറമേ ജില്ലാ വരണാധികാരി കൂടിയായ കലക്‌ടറും പോലീസ്‌ സൂപ്രണ്ടും കൈക്കൊണ്ട നിലപാടുകള്‍ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിനെ ജില്ലയുടെ ചരിത്രത്തില്‍ത്തന്നെ വേറിട്ടതാക്കി. കണ്ണൂരില്‍ സമാധാനപരമായും നിയമാനുസൃതമായും തെരഞ്ഞെടുപ്പു നടത്താമെന്നു തെളിയിക്കുക കൂടിയായിരുന്നു ജില്ലാ ഭരണകൂടം.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന നിരീക്ഷണവും കേന്ദ്രസേനയുടെ സാന്നിധ്യവുമാണു കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിനെ സമാധാനപൂര്‍ണമാക്കിയ ഒരു ഘടകം. പോളിംഗ്‌ ബൂത്തുകളുടെ നിയന്ത്രണം കേന്ദ്രസേനയ്‌ക്കായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ്‌ പരിശോധന, ക്രമസമാധാനപാലനം എന്നിവക്കെല്ലാം കേന്ദ്രസേന മേല്‍നോട്ടം വഹിച്ചു. അതിനാല്‍ സംസ്‌ഥാന പോലീസിനു കാര്യമായ തലവേദനയുണ്ടായില്ല. കേരളാ പോലീസ്‌ തെരഞ്ഞെടുപ്പു സുരക്ഷ നിര്‍വഹിച്ചുകൊളളുമെന്ന്‌ ഡി.ജി.പി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിട്ടും കമ്മിഷന്‍ മറ്റു റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ മൂന്നുകമ്പനി കേന്ദ്രസേനയെ കണ്ണൂരിലേക്ക്‌ അയയ്‌ക്കുകയായിരുന്നു. കണ്ണൂരിലെ വിവാദങ്ങളും മുന്‍കാല തെരഞ്ഞെടുപ്പ്‌ അനുഭവങ്ങളും ശ്രദ്ധയില്‍പെട്ട കമ്മിഷന്‍ കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പിനു മാത്രമായി കൂടുതല്‍ നിരീക്ഷകരെയും സൂക്ഷ്‌മനിരീക്ഷകരെയും നിയോഗിച്ചു. തിരിച്ചറിയല്‍കാര്‍ഡ്‌ പരിശോധിക്കാന്‍ പ്രത്യേക ഉദ്യോഗസ്‌ഥനെ നിയോഗിച്ചു.

ബൂത്തിനുളളിലും പുറത്തും വിഡിയോ ചിത്രീകരണത്തിനും ചിലവോട്ടര്‍മാരുടെ വിരലടയാളം ശേഖരിക്കാനും നിര്‍ദേശിച്ചു. ഇതൊക്കെ യാഥാര്‍ഥ്യമായതോടെ കണ്ണൂരില്‍ സുഗമമായ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ജില്ലാ വരണാധികാരികൂടിയായ കലക്‌ടര്‍ ഡോ. പി.ബി. സലിം ബൂത്തുകളില്‍ മിന്നല്‍ പരിശോധന നടത്തി ഉചിതമായ നടപടികള്‍ സ്വീകരിച്ചതും തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കി. രാവിലെ എട്ടരയോടെ ആരംഭിച്ച കലക്‌ടറുടെയും എസ്‌.പിയുടെയും ബൂത്തു സന്ദര്‍ശനം വൈകിട്ടാണ്‌ അവസാനിച്ചത്‌.

ലിങ്ക് – മംഗളം

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “കണ്ണൂര്‍ 79.33 % വോട്ടിംഗ്

  1. പ്രിയസുഹൃത്തേ,

    ചെറുപ്പകാലം മുതല്‍ക്കേ ഇടതുപക്ഷ ആശയങ്ങളോട് മമതപുലര്‍ത്തുന്നതുകൊണ്ട് താങ്കളുടെ ആശയങ്ങളോട് യോജിക്കാന്‍ പ്രയാസമുണ്ട്. കോണ്‍ഗ്രസുകാര്‍ ഈ രാജ്യം മുടിച്ചു എന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പുകമ്മീഷനും കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നാണ് ദേശാഭിമാനിയില്‍ വായിച്ചത്. എന്നെപ്പോലെയുള്ള രാജ്യത്തെ സാധാ‍രണ പൌരന്മാരെ വഞ്ചിക്കാനുള്ള ഒരടവല്ലേ ഇതെല്ലാം എന്ന് ശങ്കിച്ചുപോവുന്നു.

    സസ്നേഹം,
    സോമശേഖരന്‍

    • പ്രീയ കെ.ആര്‍. സോമശേഖരന്‍, ഈ ബ്ലോഗ് പല പത്രങ്ങളിലെയും വാര്‍ത്തകളില്‍ എനിക്കിഷ്ടപ്പെട്ടവ സൂക്ഷിച്ചു വെയ്ക്കുവാനൊരിടമാണ്. ഇതൊന്നും എന്റെ ആശയങ്ങളല്ല. എനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും വിധേയത്വം ഇല്ല. തെറ്റിനെ ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിക്കുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w