കമ്പനി ജനറല്‍ മാനേജര്‍മാരുടെയും ഡോക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സാധാരണ തൊഴിലാളികളുടെയും കുട്ടികള്‍ ഒരേ ക്ലാസ്സില്‍

രാജ്യം സാമ്പത്തികശക്തിയാകുമ്പോഴും മൂല്യങ്ങള്‍ നഷ്ടമാകുന്നു- രത്തന്‍ ടാറ്റ

മൂന്നാര്‍: ഇന്ത്യ ഏറ്റവും വലുതും ശക്തവുമായ ജനാധിപത്യരാജ്യമായി തുടരുകയും ലോകത്തെ മികച്ച സാമ്പത്തികശക്തിയായി വളരുകയും ചെയ്യുമ്പോഴും പാരമ്പര്യമൂല്യങ്ങള്‍ നഷ്ടപ്പെടുന്നത്‌ ദുഃഖകരമാണെന്ന്‌ ടാറ്റ സണ്‍സ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ടാറ്റാ ടീയുടെ കീഴില്‍ മാട്ടുപ്പെട്ടിയിലുള്ള ഹൈറേഞ്ച്‌ പബ്ലിക്‌ സ്‌കൂളിന്റെ രജതജൂബിലിച്ചടങ്ങില്‍ പ്രൈമറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക്‌ കൈപിടിച്ചു നടത്താനും മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും പുതിയ തലമുറയ്‌ക്ക്‌ കഴിയും. സാമൂഹിക അസമത്വമില്ലാത്ത ജീവിതരീതി രാജ്യത്ത്‌ കൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിയണം. ആ ലക്ഷ്യത്തിലേക്ക്‌ രാജ്യത്തിന്‌ മികച്ച മാതൃകയാണ്‌ ഹൈറേഞ്ച്‌ സ്‌കൂള്‍. കമ്പനി ജനറല്‍ മാനേജര്‍മാരുടെയും ഡോക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സാധാരണ തൊഴിലാളികളുടെയും കുട്ടികള്‍ ഒരേ ക്ലാസ്സില്‍ തോളോടുതോള്‍ ചേര്‍ന്നിരുന്ന്‌ ഇവിടെ വിദ്യാഭ്യാസം നേടുന്നു. ഈ സ്ഥാപനത്തിന്റെ തുലനങ്ങളില്ലാത്ത രീതി സമൂഹത്തിലേക്കുപകര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം ആശംസിച്ചു.

ഹൈറേഞ്ച്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്തോഷ്‌ കാനവല്ലി അധ്യക്ഷത വഹിച്ചു. ടാറ്റാ ടി വൈസ്‌ ചെയര്‍മാന്‍ ആര്‍.കെ.കൃഷ്‌ണകുമാര്‍, പത്‌നി രത്‌ന കൃഷ്‌ണകുമാര്‍, ഇന്ത്യന്‍ ഹോട്ടല്‍സ്‌ വൈസ്‌ ചെയര്‍മാന്‍ ടി.ദാമു, കെ.ഡി.എച്ച്‌. പി. കമ്പനി ചെയര്‍മാന്‍ ജോയ്‌ ജോസഫ്‌, എം.ഡി. ടി.വി.അലക്‌സാണ്ടര്‍, ടാറ്റാ കോഫി എം.ഡി. അതുല്‍ അഷ്‌റഫ്‌, മറ്റ്‌ മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )