10 ടണ്‍ ഭക്ഷ്യവസ്തു തോട്ടില്‍

തിരുവനന്തപുരം: കുടുംബശ്രീക്കാര്‍ സംഭരിച്ചു ജില്ലാ പഞ്ചായത്തിന്റെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന 10 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ കേടായതിനെ തുടര്‍ന്ന് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കി. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ സംഭരിച്ചു പായ്ക്കിങ്ങിനായി എത്തിച്ചവയും പായ്ക്ക് ചെയ്തവയുമാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഗോഡൌണില്‍നിന്നു സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കിയത്.

പായ്ക്ക് ചെയ്തു സൂക്ഷിച്ചവയില്‍ അരിപ്പൊടി, ഗോതമ്പുപൊടി, മീന്‍ അച്ചാര്‍ എന്നിവ ഉള്‍പ്പെടും. ഇത് ഏഴു ടണ്ണോളം വരും. പായ്ക്ക് ചെയ്യാതെ വലിയ ബക്കറ്റുകളില്‍ സൂക്ഷിച്ച വിവിധ ഭക്ഷ്യോല്‍പന്നങ്ങളും തോട്ടില്‍ കളഞ്ഞു. ഇതു രണ്ടു ടണ്ണോളം വരുമെന്നാണു കണക്ക്. കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍ എന്ന ബ്രാന്‍ഡ് പേരില്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന ഭക്ഷ്യ വസ്തുക്കളാണിവ.

ഒന്നേകാല്‍ കോടി രൂപ മുടക്കി ഒന്നര വര്‍ഷം മുന്‍പാണ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പാക്കിങ് യൂണിറ്റ് ആരംഭിച്ചത്. ഇതു കഴിഞ്ഞ ജനുവരിയില്‍ പൂട്ടി. യഥാസമയം വിപണനം നടത്താന്‍ കഴിയുന്നില്ലെന്നും തൊഴില്‍ പ്രശ്നങ്ങളും ഉന്നയിച്ചായിരുന്നു ഇത്. തുടര്‍ന്നു പാക്കിങ് ഉപകരണങ്ങള്‍ മലയിന്‍കീഴിലെ ജില്ലാ പഞ്ചായത്തിന്റെ ഗോഡൌണിലേക്കു മാറ്റി.

അന്നു വില്‍പന നടത്താത്തതോ പായ്ക്ക് ചെയ്യാത്തതോ ആയ ഭക്ഷ്യോല്‍പന്നങ്ങളാണ് ഇന്നലെ വൈകിട്ടു നാലോടെ നശിപ്പിച്ചത്. വിവിധ യൂണിയനുകളിലെ തൊഴിലാളികള്‍ തലച്ചുമടായി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഇവ നശിപ്പിച്ചത്. ആനയറയിലെ എട്ടോളം വരുന്ന ഗോഡൌണുകളിലായിരുന്നു ഇതുവരെ ഇവ സൂക്ഷിച്ചിരുന്നത്. ക്ഷുദ്രജീവി ശല്യം അസഹ്യമായിരുന്നു. വില കുറച്ചെങ്കിലും വില്‍പന നടത്താന്‍ ആവശ്യപ്പെട്ടിരുന്ന സാധനങ്ങളാണു ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ അധികൃതര്‍ നശിപ്പിച്ചത്.

ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ സ്വയം ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്നു. ഇവയ്ക്കു യൂണിറ്റിന്റെ പരിധിയില്‍ വിപണനം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാക്കിങ് യൂണിറ്റ് ആരംഭിച്ചത്. ഉല്‍പന്നങ്ങള്‍ക്കു പീപ്പിള്‍ എന്ന ബ്രാന്‍ഡ് നെയിമും നല്‍കി.

ഒരു വര്‍ഷം പോലും തികച്ചു പ്രവര്‍ത്തിക്കാതെ യൂണിറ്റ് പൂട്ടി. ആനയറ വേള്‍ഡ് മാര്‍ക്കറ്റിനോടുചേര്‍ന്ന ഭാഗമായതിനാല്‍ ഉപകരണങ്ങള്‍ കേടാകുന്നു എന്നു കാരണം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് എങ്ങനെ തുരുമ്പെടുക്കും എന്നതിന് അധികൃതര്‍ക്ക് ഉത്തരമില്ല. ജില്ലാ പഞ്ചായത്തിലെ തന്നെ ഉന്നതതലത്തിലെ ഇടപെടലാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്.

ഇപ്പോള്‍ മാറ്റിയിരിക്കുന്ന ഗോഡൌണിലും മെഷീനുകള്‍ കേടാകുന്നു എന്ന കാരണം പറഞ്ഞു ലേലം നടത്തും. ജില്ലാ പഞ്ചായത്തിലെ ഉന്നതന്റെ ഏറ്റവും അടുത്ത ബന്ധു നടത്തുന്ന ചിപ്സ് പാക്കിങ് യൂണിറ്റിലേക്കു സര്‍ക്കാര്‍ ചെലവില്‍ മെഷീന്‍ മാറ്റുകയുമാവാം. ഇന്നലെ ഭക്ഷ്യോല്‍പന്നങ്ങള്‍ നശിപ്പിച്ചതിലൂടെ 10 ലക്ഷത്തിന്റെ നഷ്ടം കുടുംബശ്രീക്ക് ഉണ്ടായതായി കണക്കാക്കുന്നു.
ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ജലം, ഭക്ഷണം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w