മാധ്യമ മാര്‍ഗരേഖയില്‍ പുതിയ ഒന്‍പതു ചട്ടം

<!–

–> // <![CDATA[// 1 )srcId= document.getElementById(‘otherImgdiv’+(parseInt(preVal)-1)).src ;
else srcId= document.getElementById(‘mainImg’).src ;
getImgSize(srcId);
}catch(e){}
}
function calNext(nextVal){
//alert(“JimgTrackNext= “+nextVal);
Effect.Fade(‘splimgdiv’+nextVal,{ duration:0.0});
Effect.Appear(‘splimgdiv’+(parseInt(nextVal)+1));
try{
var srcId = document.getElementById(‘otherImgdiv’+(parseInt(nextVal)+1)).src ;
getImgSize(srcId);
}catch(e){}
}
function getPosition(obj){
var topValue= 0,leftValue= 0;
while(obj){
leftValue+= obj.offsetLeft;
topValue+= obj.offsetTop;
obj= obj.offsetParent;
}
var divObj = null ;
for(var g = 0 ; g

തിരുവനന്തപുരം:  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പുതിയ മാധ്യമ മാര്‍ഗരേഖയില്‍ നിലവിലുള്ള ചട്ടങ്ങള്‍ മാത്രമേ ഉള്ളുവെന്ന ഔദ്യോഗിക ഭാഷ്യം പൊള്ളയാണെന്നു പുതിയ ഉത്തരവു വ്യക്തമാക്കുന്നു.

പഴയ സര്‍ക്കുലര്‍ പാടെ പൊളിച്ചെഴുതിക്കൊണ്ടാണു പുതിയ ഉത്തരവു തയാറാക്കിയിരിക്കുന്നത്. ഒന്‍പതു ഭേദഗതികള്‍ വരുത്തുന്നു എന്നു പറഞ്ഞുകൊണ്ടുതന്നെ അവ അക്കമിട്ടു പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ വെബ്സൈറ്റിലും ഇൌ ഭേദഗതികള്‍ പ്രസിദ്ധീകരിച്ചു.

വി.എസ്. സര്‍ക്കാരിന്റെ പുതിയ മാധ്യമ പെരുമാറ്റച്ചട്ടം ‘മനോരമ പുറത്തുകൊണ്ടുവന്നതു വിവാദമായപ്പോഴാണ് ഇവയെല്ലാം നിലവിലുള്ള ചട്ടങ്ങളാണെന്നു ചില പത്രങ്ങളോടു മുഖ്യമന്ത്രിയുടെ ഒാഫിസ്

വിശദീകരിച്ചത്. എന്നാല്‍ കാലോചിതമായി പരിഷ്കരിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ എന്ന ആമുഖത്തോടെയാണ് ഒന്‍പതു ഭേദഗതികള്‍ പുതിയ ഉത്തരവില്‍ ചേര്‍ത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നുവെങ്കിലും ഉത്തരവു പരിശോധിക്കുന്ന ആര്‍ക്കും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ എളുപ്പം ബോധ്യപ്പെടും. ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെടുന്നതുവരെ പിആര്‍ഡിയെ അറിയിച്ചിരിക്കണമെന്ന വ്യവസ്ഥയാണ് ഏറെ പ്രതിഷേധത്തിനു വഴിവച്ചിരിക്കുന്നത്.

ഉത്തരവിലെ എട്ടാം ഭേദഗതിയായിട്ടാണ് ഇൌ വ്യവസ്ഥ.  ‘സര്‍ക്കാരിന്റെ വികസനപദ്ധതികളുടെയും നയപരിപാടികളുടെയും പ്രചാരണത്തിനും തുടര്‍നടപടികള്‍ക്കുമായി ജില്ലാതല

ഉദ്യോഗസ്ഥര്‍ക്കു മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടിവരുമ്പോള്‍ സര്‍ക്കാര്‍ അക്രഡിറ്റേഷന്‍- പ്രസ് ഫെസിലിറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുമായി മാത്രമേ മാധ്യമ-വിവര- ആശയവിനിമയം നടത്താവൂ.

അത്തരം സാഹചര്യങ്ങള്‍ ഐ ആന്‍ഡ് പിആര്‍ വകുപ്പിനെ അറിയിച്ചിരിക്കേണ്ടതുമാണ്.  തികച്ചും അപ്രായോഗികമാണ് ഇൌ നിര്‍ദേശമെന്നതു വ്യക്തമാണ്. എല്ലാ വിവരവും ഇനി പിആര്‍ഡി മുഖേന മാത്രം എന്നാണു പുതിയ ഉത്തരവിന്റെ ചുരുക്കം.

ചാനലുകളെ നിയന്ത്രിക്കുകയാണു സര്‍ക്കാരിന്റെ  ലക്ഷ്യങ്ങളിലൊന്ന് എന്നാണ് അനൌദ്യോഗിക ഭാഷ്യം. പല തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ചാനലുകളില്‍ വാര്‍ത്താപരിപാടികളിലും മറ്റും പങ്കെടുക്കുന്നതു പുതിയ ഉത്തരവോടെ വിലക്കപ്പെടും. ഏതു മാധ്യമങ്ങളോടും ബന്ധപ്പെടുന്നതിനു മുന്‍പു കലക്ടറുടെ അനുവാദവും പിആര്‍ഡിയുടെ സഹകരണവും ഉറപ്പാക്കണമെന്നാണ് ഉത്തരവ് അനുശാസിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍പ്പോലും ഇതു കൂടിയേതീരൂ.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w