ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനം: സര്‍ക്കാറിന് നിയന്ത്രിക്കാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ ക്രമാനുസാരമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നോ സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവത്തെ ഹനിക്കുമെന്നോ പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ വി.എസ്.സിര്‍പുര്‍കറും ദീപക്‌വര്‍മയും വ്യക്തമാക്കി.

ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഇടപെടല്‍ കൂടാതെ നിയമനങ്ങള്‍ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ വിദ്യാര്‍ഥി അനുപാതവും മറ്റും കണക്കിലെടുത്ത് യഥാര്‍ഥത്തില്‍ ഒഴിവുണ്ടോ, നിയമിക്കപ്പെടുന്നവര്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരാണോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് അവകാശമുണ്ട്. അതുകൊണ്ട് നിയമന നടപടികള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടുകതന്നെ വേണം. ഇത് നിയമന നടപടിയിലെ സര്‍ക്കാര്‍ ഇടപെടലാണെന്ന് വ്യാഖ്യാനിക്കാനാവില്ല-ബെഞ്ച് വിധിച്ചു. ഇതൊക്കെ അധ്യാപക, അനധ്യാപക വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സര്‍ക്കാറിന്റെ ധനസഹായം പറ്റുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ഗള്‍ നിയമന നടപടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് നിര്‍ദേശിക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. 2002-ല്‍ കൊലവാന ഗ്രാമവികാസ് കേന്ദ്ര എന്ന സ്ഥാപനം നടത്തിയ നിയമനങ്ങള്‍ തടഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.

സര്‍ക്കാറിന്റെ ഇടപെടല്‍ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോവാനും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഭരണഘടനയുടെ 30-ാം അനുച്ഛേദം പ്രത്യേക അവകാശം നല്‍കുന്നുണ്ട്. ഇതിന്റെ ലംഘനമാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നിര്‍ദേശം എന്നായിരുന്നു ഹര്‍ജിയിലെ വാദം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w